"ഉപയോക്താവ്:15338" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട്‌ നൽകി)
 
No edit summary
വരി 1: വരി 1:
'''ആമുഖം'''
'''ആമുഖം'''
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ , പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ, വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ചേകാടി . അതിന്റെ മൂന്നു വശങ്ങളും വനങ്ങളാലും ഒരുവശം കബനീ നദിയാലും ചുറ്റപ്പെട്ട് കിടക്കുന്നു. ചേകാടി ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങൾ ആന, മാൻ, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാര കേന്ദ്രങ്ങളാണ്. സ്ട്രീറ്റ് ടൂറിസത്തിനുള്ള ഉള്ള കേരളത്തിലെ ഏഴ് കേന്ദ്രങ്ങളിൽ ഒന്നും, വയനാട്ടിലെ ഏക ഗ്രാമവും ചേകാടി ആണ്. ചേകാടിയിലെ മനോഹരമായ നെൽപാടങ്ങളും പ്രകൃതിഭംഗിയും, വനത്തിലൂടെയുള്ള യാത്രയും ആസ്വദിക്കുന്നതിനായി മാത്രം ധാരാളം വിനോദ സഞ്ചാരികൾ ദിനംപ്രതി ഈ ഗ്രാമത്തിൽ എത്താറുണ്ട്. സ്ട്രീറ്റ് ടൂറിസം ഭൂപടത്തിൽ എത്തിയതോടെ വിനോദസഞ്ചാരികളുടെ പറുദീസയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ചേകാടി എന്ന് പറയാം. ബാവലിയും ചേകാടിയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൻറെ ഉദ്ഘാടനം കഴിയുകയാണെങ്കിൽ ഇതിനു കൂടുതൽ  വേഗത കൈവരുമെന്നു തന്നെയാണ് ഇവിടെയുള്ളവരുടെ പ്രതീക്ഷ.

06:20, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ , പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ, വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ചേകാടി . അതിന്റെ മൂന്നു വശങ്ങളും വനങ്ങളാലും ഒരുവശം കബനീ നദിയാലും ചുറ്റപ്പെട്ട് കിടക്കുന്നു. ചേകാടി ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങൾ ആന, മാൻ, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാര കേന്ദ്രങ്ങളാണ്. സ്ട്രീറ്റ് ടൂറിസത്തിനുള്ള ഉള്ള കേരളത്തിലെ ഏഴ് കേന്ദ്രങ്ങളിൽ ഒന്നും, വയനാട്ടിലെ ഏക ഗ്രാമവും ചേകാടി ആണ്. ചേകാടിയിലെ മനോഹരമായ നെൽപാടങ്ങളും പ്രകൃതിഭംഗിയും, വനത്തിലൂടെയുള്ള യാത്രയും ആസ്വദിക്കുന്നതിനായി മാത്രം ധാരാളം വിനോദ സഞ്ചാരികൾ ദിനംപ്രതി ഈ ഗ്രാമത്തിൽ എത്താറുണ്ട്. സ്ട്രീറ്റ് ടൂറിസം ഭൂപടത്തിൽ എത്തിയതോടെ വിനോദസഞ്ചാരികളുടെ പറുദീസയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ചേകാടി എന്ന് പറയാം. ബാവലിയും ചേകാടിയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൻറെ ഉദ്ഘാടനം കഴിയുകയാണെങ്കിൽ ഇതിനു കൂടുതൽ വേഗത കൈവരുമെന്നു തന്നെയാണ് ഇവിടെയുള്ളവരുടെ പ്രതീക്ഷ.

"https://schoolwiki.in/index.php?title=ഉപയോക്താവ്:15338&oldid=1517185" എന്ന താളിൽനിന്ന് ശേഖരിച്ചത്