"ഗവ. എൽ. പി. എസ് കന്യാകുളങ്ങര/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
പ്രമാണം:WhatsApp Image 2022-01-30 at 8.52.38 AM.jpeg
പ്രമാണം:WhatsApp Image 2022-01-30 at 8.52.38 AM.jpeg
പ്രമാണം:WhatsApp Image 2022-01-30 at 8.38.48 AM.jpg
പ്രമാണം:WhatsApp Image 2022-01-30 at 8.38.48 AM.jpg
പ്രമാണം:WhatsApp Image 2022-01-30 at 8.52.14 AM(1).jpeg
</gallery>
</gallery>

00:35, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്‌ താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ തേക്കട വില്ലേജിൽ ആണ് ഗവ : എൽ. പി. എസ്സ്. കന്യാകുളങ്ങര  സ്ഥിതി ചെയ്യുന്നത്. കന്യാകുളങ്ങര ജംഗ്ഷനിൽ  നിന്നും 200 മീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം യാത്രാ സൗകര്യത്തിന്റെ കാര്യത്തിൽ അനുഗ്രഹീതമാണ്.

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽപി സ്കൂളാണിത്. പ്രൈമറിതലത്തിൽ  357 കുട്ടികളും പ്രീ പ്രൈമറി തലത്തിൽ 154 കുട്ടികളുമുൾപ്പെടെ 511 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 62 സെന്റിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

കോൺക്രീറ്റ് ചെയ്ത 2 ഇരുനില കെട്ടിടങ്ങൾക്കു പുറമേ ഒരു ഒറ്റ നില കെട്ടിടവും ഒരു ഓടിട്ട കെട്ടിടവും ഉണ്ട്. ഗ്യാസ് കണക്ഷൻ ഉള്ള ഒരു പാചകപ്പുര യും  അതിനോട് ചേർന്നൊരു സ്റ്റോർ റൂമും ഉണ്ട്. മനോഹരമായ കവാടവും ഗേറ്റും ഉൾപ്പെടുന്ന ചുറ്റുമതിലും ഉണ്ട്. ഗേറ്റ് നോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്ന സെക്യൂരിറ്റി റൂം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

  പുതിയ കെട്ടിടത്തിൽ 5 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. ഓഫീസ് റൂമും ഇവിടെ പ്രവർത്തിക്കുന്നു. ഇതുകൂടാതെ പ്രൊജക്ടറുകൾ സജ്ജീകരിച്ച 3 തീയറ്റർ ക്ലാസ് റൂമുകൾ ഉണ്ട്.എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോർഡും ആകർഷകമായ ക്ലാസ് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.ഡിജിറ്റൽ പഠനം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി IT @ school നൽകിയ 9 ലാപ്ടോപ്പുകൾ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്. ക്ലാസ് മുറികളിൽ 120ഓളം ബെഞ്ചുംഅത്രതന്നെ ഡെസ്കും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഏഴ് ടോയ്‌ലെറ്റുകൾ ഉണ്ട്.

കണിയാപുരം സബ്ജില്ലയിലെ പ്രീപ്രൈമറി ലീഡിങ് സ്കൂളായ ഇവിടെ പ്രീപ്രൈമറി വിഭാഗത്തിൽ 5 ക്ലാസുകൾ പ്രവർത്തിക്കുന്നു. വായന മൂല,ഗണിത മൂല,ചിത്രമൂല, ശാസ്ത്ര മൂല ഇവ ഉൾപ്പെടുന്ന മനോഹരമായ ഒരു കളി വീടുണ്ട്. തീമാറ്റിക് ബോർഡ് പ്രീ പ്രൈമറി യിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ എൽപി വിഭാഗത്തിൽ 12 ക്ലാസ്സുകളും പ്രവർത്തിക്കുന്നു.

    സ്കൂൾ വളപ്പിൽ ചെറിയൊരു പൂന്തോട്ടമുണ്ട്. ഇത് കൂടാതെ സ്കൂൾ മുറ്റത്തും പരിസരത്തുമായി ചെടികൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി വർഷം മുഴുവനും  ശുദ്ധജലം ലഭിക്കുന്ന ഒരു കിണർ സ്കൂൾമുറ്റത്ത് ഉണ്ട്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനും ഇവിടെയുണ്ട്.അതിനാൽ വർഷം മുഴുവനും സമൃദ്ധമായി കുടിവെള്ളം ലഭ്യമാണ്. കുട്ടികൾക്ക് കൈ കഴുകുന്നതിനായി ടാപ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ കൈകൾ അണുവിമുക്തമാക്കുന്നതിനുവേണ്ടി സ്കൂളിൽ പലയിടത്തും സാനിറ്റൈസർ വെച്ചിട്ടുണ്ട്.സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യവും  സ്കൂളിൽ ഉണ്ട്.

പരിസര ശുചീകരണത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്ന ഈ സ്കൂളിൽ  അതിവിദഗ്ധമായി മാലിന്യം നിർമാർജനം ചെയ്യുന്നതിന് വേണ്ടി ഭൂമിക്കടിയിൽ ഒരു കമ്പോസ്റ്റ് പിറ്റ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് നൽകിയിട്ടുള്ള ഒരു ഇൻസിനറേറ്ററും സജ്ജമാക്കിയിട്ടുണ്ട്.

യാത്രാ സൗകര്യത്തിനായി മൂന്നു ബസുകൾ വിശാലമായ ഒരു ഓഡിറ്റോറിയവും ഉണ്ട്.