"വിശദ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (48022 Vimukthi mission Hand writing Magazine 1st Prize)
(ചെ.) (ഗ‍ുൽദസ്ത)
വരി 80: വരി 80:


== ഡിജിറ്റൽ ഹൈടെക് മാഗസിൻ ==
== ഡിജിറ്റൽ ഹൈടെക് മാഗസിൻ ==
ഗുൽദാർ ക്ലബ്‌ പുറത്തിറക്കിയ ഡിജിറ്റൽ ഹൈടെക് മാഗസിൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കെെറ്റ് പ‍ുറത്തിറക്കിയ "തളിർ",  ഗുൽദാർ ക്ലബ്‌ പുറത്തിറക്കിയ ഗ‍ുൽദസ്ത എന്നിവ ഡിജിറ്റൽ ഹൈടെക് മാഗസിന‍ുകളാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. റൈഹാനത്ത് കുറുമാടൻ ഗ‍ുൽദസ്ത പ്രകാശനം ചെയ്തു.
[[പ്രമാണം:ഹെെടെക് മാഗസിൻ ഗുൽദസ്‍ത.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:ഹെെടെക് മാഗസിൻ ഗുൽദസ്‍ത.jpg|ഇടത്ത്‌|ലഘുചിത്രം]]



21:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭക്ഷ്യകിറ്റ്

കോവിഡ് 19 നെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ട നൂറോളം വിദ്യാർത്ഥികളുടെ വീട്ടിൽ ഭക്ഷ്യകിറ്റ് എത്തിക്കുകയും മറ്റ് സഹായങ്ങൾ നൽകുകയും ചെയ്തു.

ഓൺലൈൻ, സപ്പോർട്ടിംഗ് ക്ലാസ്സ‍ുകൾ

  2020-21 അധ്യയന വർഷം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളോടെയാണ് ആരംഭിച്ചത്. Victers ചാനൽ ക്ലാസുകൾ എല്ലാ കുട്ടികൾക്കും കാണാൻ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രാദേശിക സഹായത്തോടെ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. Victers ക്ലാസുകൾക്ക് പുറമേ സ്കൂളിൽ നിന്നും അധ്യാപകർ പിന്തുണാ ക്ലാസുകൾ നൽകുകയും കൃത്യമായ ഇടവേളകളിൽ നോട്ട്ബുക്ക് പരിശോധിക്കുകയും ചെയ്തിരുന്നു. വീടുകളിൽ മാത്രം ഒതുങ്ങിക്കഴിയുന്ന കുട്ടികളുടെ മാനസികപിരിമുറുക്കം കുറക്കാനും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലഭിക്കുന്നതിനായി ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു. വിവിധ ക്ലാസ്സുകളുടെ നേതൃത്വത്തിൽ ദിനാചാരണങ്ങൾ നടത്തുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓൺലൈനായി കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികളുടെ പഠന കാര്യങ്ങൾ ചർച്ചചെയ്യാനും ഓൺലൈൻ ക്ലാസ്സുകളിലെ പങ്കാളിത്തം ഉറപ്പ് വരുത്താനും ഓൺലൈൻ ക്ലാസ്സ്‌ പി. ടി. എ സംഘടിപ്പിച്ചു.

ഓഫ്‍ലൈൻ ക്ലാസ്സ്‌

ജനുവരി -1മുതൽ പത്താം ക്ലാസ്സ്‌ ആരംഭിച്ചു. പകുതി കുട്ടികളെ മാത്രമാണ് ഒരു ക്ലാസ്സിൽ ഉൾകൊള്ളിച്ചത്. SSLC പരീക്ഷക്കുള്ള പാഠഭാഗങ്ങൾ കൃത്യമായി റിവിഷൻ നടത്തുകയും തുടർന്നുള്ള ദിവസങ്ങളിൽ SSLC പരീക്ഷാപരിശീലനം നടത്തുകയും ചെയ്തു. കോവിഡ് കാരണം ഗൃഹസന്ദർശനം നടന്നില്ലെങ്കിലും എല്ലാ SSLC വിദ്യാർത്ഥികൾക്കും മോട്ടിവേഷൻ ക്ലാസ്സ്‌ നൽകാൻ സാധിച്ചു.

മൊബൈൽ ഫോൺ ലൈബ്രറി

2021-22 അധ്യയന വർഷവും ഓൺലൈൻ ക്ലാസ്സ‍ുകളോട് കൂടിയാണ് ആരംഭിച്ചത്. ജൂൺ 1 മുതൽ തന്നെ 8,9,10 ക്ലാസുകൾക്ക് അധ്യാപകരുടെ പിന്തുണ ക്ലാസുകൾ തുടങ്ങി. കൃത്യമായ ടൈംടേബിൾ അനുസരിച് ആ ക്ലാസുകൾ ഇപ്പോഴും തുടർന്ന് പോകുന്നു. പിന്തുണ ക്ലാസ്സുകളിൽ കുട്ടികൾക്ക് കൃത്യമായി പങ്കെടുക്കുന്നതിന് മൊബൈൽ ഫോൺ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകരുടെ വകയായി ഏകദേശം ഒന്നരലക്ഷത്തോളം രൂപയുടെ ഒരു മൊബൈൽ ഫോൺ ലൈബ്രറി ആരംഭിച്ചു. അതുവഴി മൊബൈൽ ഫോൺ ഇല്ലാത്ത എല്ലാ കുട്ടിക്കൾക്കും സൗകര്യം ഉറപ്പാക്കാൻ സാധിച്ചു.

48022 Smart phone from HelpDesk to mobile phone library
Smart phone from HelpDesk 2




ഇൻസ്പയർ അവാർഡ്

ഈ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ആധിത്യൻ.പി, മേഘ‍്ന കൃഷ്‍ണ എന്നിവർക്ക് 10000 രൂപ സ്കോളർഷിപ്പുള്ള ഇൻസ്പയർ അവാർഡ് ലഭിച്ചത് സ്കൂളിന്റെ മികച്ച വിജയങ്ങളിൽ ഒന്ന് മാത്രമാണ്. എട്ടാം ക്ലാസ്സ്കാർക്കുള്ള NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ് എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. .

48022 Inspare award






NTSE

സ്ക്ക‍ൂളിലെ ജഹാന .കെ, ശീതൾ. എം എന്നീ ക‍ുട്ടികൾ National Talent Search Examination Scholarshipന് അർഹത നേടിയവരാണ്.

48022 NTSE WINNERS






NMMS

എട്ടാം ക്ലാസ്സ്കാർക്കുള്ള NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ് എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS_2021 പരീക്ഷയിൽ

ദിയഫാത്തിമ എ. എൻ, അത‍ുൽ . എം, അനാമിക അജയ്, ഫിദാ മെസ്‍ന, മഞ് ‍ജ‍ു ടി, റാനിയ. പി എന്നിവർ സ്കോർഷിപ്പിന് അർഹത നേടി

48022 NMMS 2020 WINNERS
48022_NMMS Winners 2021


യോഗ

June 21ന് യോഗദിനം കുട്ടികളുടെ പങ്കാളിതത്തോടെ നടത്തി. യോഗ ക്ലാസ്സ‍ുകൾ നടത്തി വര‍ുന്ന‍ു

48022_യോഗ



ശാസ്ത്രരംഗം

ശാസ്ത്രരംഗം സബ്ജില്ലാതലത്തിൽ 8 കുട്ടികൾ പങ്കെടുക്കുകയും 2 പേർ ജില്ലാത്‍ല സാഹിത്യോത്സവത്തിൽ കവിതാലാപനത്തിന് തുടർച്ചയായ മൂന്നാം വർഷവും ആദിത്യൻ പി. ടി ഒന്നാം സ്ഥാനം നേടി. ജില്ലയിൽ കവിതാലാപനത്തിന് രണ്ടാം സ്ഥാനവ‍ും നേടി.






ഡിജിറ്റൽ ഹൈടെക് മാഗസിൻ

ലിറ്റിൽ കെെറ്റ് പ‍ുറത്തിറക്കിയ "തളിർ", ഗുൽദാർ ക്ലബ്‌ പുറത്തിറക്കിയ ഗ‍ുൽദസ്ത എന്നിവ ഡിജിറ്റൽ ഹൈടെക് മാഗസിന‍ുകളാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. റൈഹാനത്ത് കുറുമാടൻ ഗ‍ുൽദസ്ത പ്രകാശനം ചെയ്തു.



"പ‍ുത‍ുനാമ്പ് കയ്യെഴ‍ുത്ത‍ുമാസിക

വിമ‍ുക്തി മിഷന്റെ ആഭിമ‍ുഖ്യത്തിൽ സ്‍ക്ക‍ൂൾ തലത്തിൽ നടന്ന കയ്യെഴ‍ുത്ത‍ുമാസിക മത്സരത്തിൽ ജി. എച്ച്. എസ്. കാവനൂരിന്റെ "പ‍ുത‍ുനാമ്പ്" മലപ്പ‍ുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടി.

48022 Vimukthi mission Hand writing Magazine 1st Prize
"https://schoolwiki.in/index.php?title=വിശദ_വിവരങ്ങൾ&oldid=1508005" എന്ന താളിൽനിന്ന് ശേഖരിച്ചത്