"ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 18: | വരി 18: | ||
== പരിസ്ഥിതി ക്ലബ്ബ് == | == പരിസ്ഥിതി ക്ലബ്ബ് == | ||
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഭാഗമായുള്ള പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്തും നട്ടു വളർത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ആചരിക്കുന്നു. ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം, പ്ലാസ്റ്റിക് നിർമാർജന യജ്ഞം, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമാണം, പൂന്തോട്ട നിർമ്മാണം എന്നിവ ക്ലബ്ബിന് കീഴിൽ നടന്നു വരുന്നു. | പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഭാഗമായുള്ള പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്തും നട്ടു വളർത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ആചരിക്കുന്നു. ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം, പ്ലാസ്റ്റിക് നിർമാർജന യജ്ഞം, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമാണം, പൂന്തോട്ട നിർമ്മാണം എന്നിവ ക്ലബ്ബിന് കീഴിൽ നടന്നു വരുന്നു. | ||
== ആർട്സ് ക്ലബ്ബ് == | |||
== സ്പോർട്സ് ക്ലബ്ബ് == | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | == ഇംഗ്ലീഷ് ക്ലബ്ബ് == |
16:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ വയനാശീലം പ്രോത്സാഹിപ്പിക്കുക, സർഗാത്മക ശേഷി വർദ്ധിപ്പിക്കുക, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മറ്റുള്ളവർക്കൊപ്പം ഇടപഴകാനുള്ള ആത്മവിശ്വാസവും താല്പര്യവും ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി വായനാവാരം മുതൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.
വായനാവാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പ്രവർത്തനങ്ങളായ വായനമത്സരം,പുസ്തക പരിചയം, പ്രദർശനം, പ്രശ്നോത്തരി, വായനപ്പെട്ടി, കലാ സാഹിത്യ മേഖലകളിൽ പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുന്ന സ്കൂൾ തല സാഹിത്യവേദി ഉദ്ഘാടന ചടങ്ങുകൾ, ദിനാചരണങ്ങൾ എന്നിവ വിദ്യാർത്ഥികളെ വായനയിലേക്ക് ആകർഷിക്കുന്നു. പത്രങ്ങൾ, സ്കൂൾ ലൈബ്രറി,പ്രാദേശിക ലൈബ്രറികളുടെ പങ്കാളിത്തവും വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകളെ വികസിപ്പിക്കുന്നു.
വർഷം തോറും തയ്യാറാക്കുന്ന കൈയെഴുത്ത് മാസികകൾ സർഗാത്മക കഴിവുകൾക്ക് ദിശാബോധം നൽകി സാഹിത്യാഭിരുചികൾ വളർത്തുന്നു.സ്കൂൾ തലങ്ങളിലും ക്ലാസ് മുറികളിലും നടക്കുന്ന പഠനാനുബന്ധ സാഹിത്യ പ്രവർത്തനങ്ങൾ കുട്ടികളിലെ വായന ലേഖന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം സാഹിത്യ ശില്പശാലകളിൽ പങ്കെടുക്കാൻ കരുത്തേകുന്നു.
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ശക്തമായ ഒരുപാധിയായി വിവിധ പ്രവർത്തനങ്ങൾ സ്കൂൾ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലബ്ബ് ചാന്ദ്രദിനം, ഓസോൺ ദിനം എന്നിവ ശാസ്ത്ര പ്രദർശനം,ശാസ്ത്ര പരീക്ഷണങ്ങൾ,ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിക്കുന്നു.ശാസ്ത്ര രംഗം പ്രവർത്തനങ്ങളിലും കുട്ടികൾ ഭാഗമാകുന്നു.യു.പി വിഭാഗം വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് കൊണ്ട് എല്ലാ വർഷവും ശാസ്ത്രാവബോധം വളർത്താനുതകുന്ന ഫീൽഡ് ടിപ്പുകളും സംഘടിപ്പിച്ച് വരുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വളർത്തിയെടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളുമായി വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ് സജീവമാണ്. ക്ലാസ് റൂമുകളിലൊതുങ്ങാതെ പൊതു സമൂഹത്തിന് കൂടി ഗുണകരമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പൊതു സമൂഹത്തെ കൂടി ഉൾപ്പെടുത്തി കൊണ്ട് വിവിധ പ്രവർത്തനങ്ങൾ നടത്തുക എന്നതുമാണ് ക്ലബ്ബിൻ്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട് ഹിരോഷിമ നാഗസാക്കി ദിനങ്ങൾ,ക്വിറ്റ് ഇന്ത്യ ദിനം, സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ വിവിധ പ്രവർത്തനങ്ങളുൾപ്പെടുത്തി ആചരിക്കുന്നു.
പ്രദർശനങ്ങൾ, ക്വിസ് മത്സരം, പ്രസംഗ മത്സരം, പതാക നിർമാണം,അഭിമുഖങ്ങൾ, ചർച്ചകൾ എന്നിവ അനുബന്ധ പ്രവർത്തനങ്ങളായി നടന്ന് വരുന്നു.ഓരോ അദ്ധ്യയന വർഷവും കുട്ടികൾക്ക് ചരിത്രാവബോധം നല്കുന്ന ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിച്ച് വരുന്നു.
ഗണിത ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഭാഗമായുള്ള പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്തും നട്ടു വളർത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ആചരിക്കുന്നു. ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം, പ്ലാസ്റ്റിക് നിർമാർജന യജ്ഞം, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമാണം, പൂന്തോട്ട നിർമ്മാണം എന്നിവ ക്ലബ്ബിന് കീഴിൽ നടന്നു വരുന്നു.
ആർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
അലിഫ് അറബിക് ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |