"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങള്‍3=  |  
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 735 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 735 |
അദ്ധ്യാപകരുടെ എണ്ണം= 28 |
അദ്ധ്യാപകരുടെ എണ്ണം= 28 |

03:53, 27 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചായത്ത് എച്ച് എസ് പത്തിയൂർ
വിലാസം
പത്തിയൂര്‍

ആലപ്പുഴ ജില്ല
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-11-2009Sabarish




പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മാനേജ്മെന്‍റില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പഞ്ചായത്ത് ഹൈസ്ക്കൂള്‍, പത്തിയൂര്‍.

ചരിത്രം

പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മാനേജ്മെന്‍റില്‍ 1955 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. 1968 - 69 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പി.റ്റി.എയും മാനേജ്മെന്‍റ് സമതിയുമാണ് സ്കൂളിന്‍റെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതല്‍ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സി വഴിയാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എല്‍.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെന്‍റില്‍ നിന്നുള്ള മെയിന്‍റനന്‍സ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട20 ക്ലാസ് മുറികള്‍, ലൈബ്രറി, സയന്‍സ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ പ്രവര്‍ത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


കല, കായികം, പ്രവര്‍ത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മതിയായ പരിശീലനം നല്‍കുന്നു. ഈ രംഗങ്ങളില്‍ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോല്‍സവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1955 - 1986 ശ്രീമതി. സി. രത്നമ്മ
1986 - 1992 ശ്രീ. പി.വി. എബ്രഹാം
1992 - 1997 ശ്രീമതി. റ്റി.എച്ച്. ബീവി
1997 - 2004 ശ്രീമതി. കെ.സി. വിജയലക്ഷ്മിയമ്മ
2004 - 2004 ശ്രീ.എന്‍.വിജയന്‍
2004 - 2007 ശ്രീമതി. ജി. ഇന്ദിര
2007 - ശ്രീ. ജോര്‍ജ് വര്‍ഗ്ഗീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. പത്തിയൂര്‍ ഗോപിനാഥന്‍ - കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി സേവനം ചെയ്തു.
ഡോ. അച്യുതന്‍ പിള്ള – വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണര്‍.
ഡോ. അനിരുദ്ധന്‍ - മഹാഭാരതവിവര്‍ത്തനം നിര്‍വ്വഹിച്ച പ്രശസ്ത സാഹിത്യകാരന്‍.
ശ്രീ. എന്‍. സുകുമാര പിള്ള – ദേശീയ അവാര്‍ഡിന് അര്‍ഹനായ അദ്ധ്യാപകന്‍.
ശ്രീ. രാമപുരം ചന്ദ്രബാബു - ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരന്‍.

വഴികാട്ടി

<googlemap version="0.9" lat="" lon="" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.