"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ മഹത്വം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ മഹത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
21:06, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വത്തിന്റെ മഹത്വം
ശുചിത്വത്തെ അടിസ്ഥാനമാക്കിയ ഒരു കഥയാണിത്. ചങ്ങാറ്റുകുളം , മനോഹരമായ ഒരു ഗ്രാമം. സ്നേഹത്തോടെയും കരുതലോടെയും ജീവിക്കുന്ന ഒരു കൂട്ടുകുടുംബം ആയിരുന്നു ചങ്ങാറ്റുകുളം. ഇവിടെ ഒരു തലവനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് രാജശേഖരൻ. സ്വന്തം ഗ്രാമത്തോട് വളരെ അധികം സ്നേഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. സൂര്യന്റെ തീവ്രചൂടിൽ നിന്നാശ്വാസമേകാനായി ഇളം തെന്നൽ. സൂര്യ കിരണങ്ങൾ ആകാശത്തിലെന്ന നക്ഷത്രങ്ങളെ പോലെ പുഴയിൽ മിന്നി തിളങ്ങുന്നു. മണ്ണിന്റെ യും പൂക്കളുടെയും സുഗന്ധം അവിടെങ്ങും കസ്തൂരിയെ പോലെ പടർന്നു. അങ്ങനെയിരിക്കെ ഒരു മത്സരത്തിന്റെ അറിയിപ്പ് അവിടെങ്ങും കാട്ടുതീ പോലെ പടർന്നു. ഗ്രാമങ്ങൾ തമ്മിൽ ഒരു മത്സരം. ഒരായ്ചത്തെ കാലയളവിൽ ഗ്രാമത്തിലെ മുഴുവൻ റോഡുകളും ശുചീകരിക്കണം. ഏറ്റവും ശുചിത്വമുളള ഗ്രാമത്തിന് പത്ത് കാർഷിക ഉപകരണങ്ങൾ സമ്മാനമായി ലഭിക്കുമേന്നും അറിയിപ്പുണ്ടായിരുന്നു. ശുചിത്വത്തിൽ ചങ്ങാറ്റുകുളം വളരെ പിന്നോട്ടാണ്. ഗ്രാമഭംഗി ആസ്വദിക്കാൻ വരുന്ന വിദേശികൾ പൊതുസ്ഥലങ്ങൾ എല്ലാം മാലിന്യങ്ങൾ കൊണ്ട് നിറയ്ക്കും. അതുകൊണ്ട് നിലവിൽ ഉള്ള മാലിന്യങ്ങൾ അകറ്റാൻ ആ കെ അവർ കണ്ട വഴി ഇതായിരുന്നു , എല്ലാമാലിന്യങ്ങളും കത്തിക്കുക. പക്ഷെ മത്സരത്തിൽ ,നിലവിലുള്ള മാലിന്യങ്ങൾ കത്തിക്കരുത് എന്ന നിയമം ഉണ്ടായിരുന്നു. ഗ്രാമവാസികൾ ആശയക്കുഴപ്പത്തിലായി. മുന്നോട്ട് എന്ത് ചെയ്യണമെന്ന് ഒരു വഴി പോലും അവരുടെ മനസ്സിൽ തെളിഞ്ഞിരുന്നില്ല. അങ്ങനെ എല്ലാഗ്രാമവാസികളും ഒത്തുകൂടി. അപ്പോഴാണ് അവർക്ക് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്ത്. ഈ മത്സരത്തിൽ റോഡുകളുടെ കാര്യം മാത്രമേ പരിഗണിക്കുന്നുളളു. അങ്ങനെ നിവർത്തി ഇല്ലാതെ മാലിന്യങ്ങൾ എല്ലാ ഗ്രാമവാസികളുടെയും വീടിന്റെ പറമ്പുകളിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. പക്ഷെ അതിന്റെ പോരായ്മകളെ കുറിച്ച് ആർക്കും അറിയില്ലായിരുന്നു. ഗ്രാമവാസികൾ തീരുമാനിച്ചത് പോലെ തന്നെ ചെയ്തു. അതിന്റെ ഫലമായി ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. പക്ഷെ വീടിന്റെ അടുത്ത പറമ്പുകളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതുകാരണം പല രോഗങ്ങൾ പടരാൻ തുടങ്ങി. കൊച്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ രോഗത്തിന് അടിമ ആവുകയായിരുന്നു. ഈ പ്രശ്നങ്ങൾ മറ്റു ഗ്രാമങ്ങൾ അറിഞ്ഞാൽ സമ്മാനങ്ങൾ തിരിച്ചുവാങ്ങും. അതുകൊണ്ട് പുറത്തുനിന്ന് ഡോക്ടർമാരെ വിളിക്കാൻ കഴിയാത്ത അവസ്ഥ. വാങ്ങിയ സമ്മാനങ്ങൾ തിരിച്ചുകൊടുക്കാൻ മടിയുണ്ടായിട്ടല്ല , അതെല്ലാം കൃഷിക്ക് ഉപയോഗിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ പുതിയത് വാങ്ങിച്ചു കൊടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഗ്രാമത്തിൽ നഷ്ടങ്ങൾ ഉണ്ടാക്കും. ദാരിദ്ര്യം വന്നുഭവിക്കും. അങ്ങനെയിരിക്കെ കുറച്ചു വ്യക്തികൾ കൃഷിയെക്കുറിച്ച് പഠിക്കാൻ ദൈവദൂതന്മാരെ പോലെ അവിടേക്ക് വരുന്നത്. ശരിക്കും രണ്ടുപേർക്കാണ് കൃഷിയെക്കുറിച്ച് പഠിക്കേണ്ടത്. എന്നാൽ അവരുടെ രണ്ട് സുഹൃത്തുക്കൾ കൂടി ഗ്രാമഭംഗി ആസ്വദിക്കാൻ അവരുടെ കൂടെ വന്നു. അങ്ങനെ രണ്ട് ഡോക്ടർ കൂടി ഗ്രാമത്തേക്കുവന്നു. രാജുവും , അഭിയുമായിരുന്നു അവിടേക്ക് വന്ന ഡോക്ടർമാർ. ഗ്രാമത്ത ലവനായ രാജശേഖരൻ ഇവിടെയുണ്ടായ വിപത്തുകൾ എല്ലാം അവരോട് പറഞ്ഞു. ഇതെല്ലാം മനസ്സിലാക്കി രാജുവും അഭിയും അവരുടെ സുഹൃത്തുക്കളായ ചില ഡോക്ടർമാരെകൂടി വിളിച്ചുവരുത്തുകയും ഗ്രാമത്ത് പുതിയതായി വന്നുഭവിച്ച രോഗങ്ങൾ എല്ലാം മാറ്റുകയും ചെയ്തു. മാത്രമല്ല, അവർ നിലവിലുള്ള മാലിന്യങ്ങൾ കുറയ്ക്കാനും, പുനരുപയോഗിക്കാനും ഉള്ള മാർഗങ്ങൾ ഗ്രാമവാസികളെ പഠിപ്പിച്ചു. ഗ്രാമങ്ങൾ തമ്മിലുള്ള ഒരു ചെറിയ മത്സരത്താൽ അവർക്ക് വലിയൊരു മഹത്തായ അറിവാണ് ലഭിച്ചത്. അങ്ങനെ ശുചിത്വത്തിന്റെ മൂല്യം എന്താണെന്ന് ഗ്രാമവാസികൾമനസ്സിലാക്കുകയും അങ്ങനെ ശുചിത്വം ഒരു മഹത്തായ കർത്തവ്യമാണെന്നും അവർ തിരിച്ചറിഞ്ഞു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ