"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കാലത്തിൻസാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:19, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കാലത്തിൻസാക്ഷി

ഏതോ വിപത്തിൻ വരവുണ്ടറിഞ്ഞമ്മ
നിത്യമാം രീതികളൊക്കെ മാറ്റി
മത്സ്യമാംസാദികളൊന്നുമേകണ്ടില്ല
അന്യൻ വിഷംവെച്ച കറികളും ഇന്നില്ല

പലതായ ഭാവത്തിലുള്ളൊരു ചക്കയു
മാങ്ങതൻപുളിപ്പും നേരിട്ടറിഞ്ഞു ഞാൻ
വാഴപഴത്തിന്റെ രുചി മാത്രമേറ്റഞ്ഞാൻ
വാഴതൻ മൊത്തത്തിൻ രുചിയും അറിഞ്ഞു

മുത്തശ്ശികഥയിലെ സ്വപ്നങ്ങളെ പോലെ
അമ്മയും ഇന്നൊരു മുത്തശ്ശിയാകുന്നോ
ഉമ്മറപ്പടിയിലെ വാൽക്കിണ്ടി തോന്നുമാ
അമ്മയും വെച്ചൊരു വാൽക്കിണ്ടി പാത്രം

പുറമേ വന്നൊരു ദേഹമതത്രയും
ശുദ്ധിവരുത്തുവാനമ്മ ശഠിക്കുന്നു
മുത്തശ്ശി ശാസിച്ചതൊക്കെയും ഇന്നമ്മ
ഏറ്റത് കണാൻ മുത്തശ്ശി ഇന്നില്ല

ശ്രീഹരി
9 Z സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത