"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14005 (സംവാദം | സംഭാവനകൾ)
No edit summary
14005 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1851-ൽ സ്ഥാപിച്ച വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{PHSSchoolFrame/Pages}}
 
 
<big>തലശ്ശേരിയിലെ ഈ വിദ്യാലയത്തിൽ പഠിച്ച എല്ലാ ജാതിമതസ്ഥരും ജീവിതത്തിലെ പലതുറകളിലും ഉയർന്നുവന്നിരുന്നു. മൂർക്കോത്ത് കുമാരനും അദ്ദേഹത്തിന്റെ മകൻ മൂർക്കോത്ത് രാമുണ്ണിയും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. ആദ്യ മലയാള നോവലിസ്റ്റായ ചന്തുമേനോൻ ഇംഗ്ലീഷ് അഭ്യസിച്ചത് ഇവിടെ നിന്നു തന്നെ. ആദ്യമായി സർക്കസ് കമ്പനി ആരംഭിച്ച കീലേരി കുഞ്ഞിക്കണ്ണൻ സ്കൂളിലെ പൂർവ അധ്യാപകനായിരുന്നു. സ്കൂളിലെ മലയാളം മുൻഷിയായിരുന്ന കെ.ടി. കൃഷ്ണൻ ഗുരുക്കളും അദ്ദേഹത്തിന്റെ നാലുമക്കളും സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയ വരാണ്. ഇവരിൽ രണ്ടു പേർ സസ്യശാസ്ത്രജ്ഞന്മാരായിരുന്നു. അവരിലൊരാളുടെ പേരിലറിയപ്പെടുന്ന സസ്യം തന്നെയുണ്ട്. ജസ്റ്റിസ്. ടി.വി.രാമകൃഷ്ണനും എൻജിനീയർ ടി.വി വസുമിത്രൻ എന്നിവരുൾപ്പെട്ട മക്കൾ 4 പേരും ചേർന്ന് ഏർപെടുത്തിയ എൻഡോവ്മെന്റ് സ്കൂളിൽ ഇന്നും നൽകിവരുന്നു. മുൻ ഡപ്യൂട്ടി റിസർവ് ബാങ്ക് ഗവർണറായിരുന്ന വി.ലീലാധറിന്റെ ഓർമകളിലെന്നും ബി.ഇ.എം.പി സ്കൂൾ നിറഞ്ഞ് നിന്നിരുന്നു.</big>
 
<big>ചീഫ് ജസ്റ്റിസ് ഭാസ്കരൻ , ശ്രീ.കെ.ശ്രീധരൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എ. എൻ.പി. ഉമ്മർക്കുട്ടി, പ്രമുഖ അഭിഭാഷകൻ സി.ഒ.ടി.ഉമ്മർ എന്നിവരും ഈ സ്കൂളിൽ നിന്ന് വളർന്നു വന്നവർ തന്നെ. കേരള ഗാന്ധി കെ.കേളപ്പനും , എ.കെ.ജിയും മുദ്ര ചാർത്തിയ സ്കൂൾ മണ്ണിൽ നിന്ന് തന്നെയാണ് ആദ്യനിഘണ്ടു, ആദ്യ നോവൽ, വ്യാകരണം, കഥ തുടങ്ങിയ പലതിനും ഹരിശ്രീ കുറിച്ചത് എന്നത് ചരിത്രം</big>
 
<big>"ജാതിഭേദം മതദ്വേഷം</big>
 
<big>ഏതുമില്ലാതെ സർവ്വരും</big>
 
<big>സോദരത്വേന വാഴുന്ന</big>
 
<big>മാതൃകാ സ്ഥാനമാണിത്."</big>
 
<big>ശ്രീ നാരായണ ഗുരുവിന്റ വാക്കുകൾക്ക് അന്നുമിന്നും ബി.ഇ.എം.പി.സ്കൂൾ മാതൃകയായി നിൽക്കുന്നു.</big>
"https://schoolwiki.in/ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്