". ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ബഷീർദിനാചരണം) |
(കൂട്ടിച്ചേർക്കൽ) |
||
വരി 1: | വരി 1: | ||
വ്യത്യസ്ത ക്ലബ്ബുകളുടെ ഭാഗമായി വിവിധ ദിനാചരണങ്ങൾ 2021-21 അധ്യയന വർഷത്തിൽ നടത്തപ്പെട്ടു. പ്രധാനമായും പരിസ്ഥിതി ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ പരിസ്ഥിതിദി ദിനം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, തുടങ്ങിയവയും വായനാക്ലബ്ബിന്റെ ഭാഗമായി വായനാദിനവും. | വ്യത്യസ്ത ക്ലബ്ബുകളുടെ ഭാഗമായി വിവിധ ദിനാചരണങ്ങൾ 2021-21 അധ്യയന വർഷത്തിൽ നടത്തപ്പെട്ടു. പ്രധാനമായും പരിസ്ഥിതി ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ പരിസ്ഥിതിദി ദിനം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, തുടങ്ങിയവയും വായനാക്ലബ്ബിന്റെ ഭാഗമായി വായനാദിനവും. സ്കൂളിൽ നടത്തിയ മറ്റു ദിനാചരണങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. | ||
'''ബഷീർ ദിനം - ജൂലൈ 5''' | '''ബഷീർ ദിനം - ജൂലൈ 5''' |
14:10, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വ്യത്യസ്ത ക്ലബ്ബുകളുടെ ഭാഗമായി വിവിധ ദിനാചരണങ്ങൾ 2021-21 അധ്യയന വർഷത്തിൽ നടത്തപ്പെട്ടു. പ്രധാനമായും പരിസ്ഥിതി ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ പരിസ്ഥിതിദി ദിനം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, തുടങ്ങിയവയും വായനാക്ലബ്ബിന്റെ ഭാഗമായി വായനാദിനവും. സ്കൂളിൽ നടത്തിയ മറ്റു ദിനാചരണങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.
ബഷീർ ദിനം - ജൂലൈ 5
ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ
സ്കൂൾ തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങൾ അഭിനയിക്കൽ, പോസ്റ്റർ നിർമ്മാണം, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ഓൺലൈനായി നടത്തിയ പരിപാടികളിൽ മികച്ചവ സ്കൂൾ യൂടൂബ് ചാനലിലേയ്ക്ക് അപ്‍ലോഡ് ചെയ്തു.
സ്വാതന്ത്ര്യ ദിനാഘോഷം
ഈ അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഓൺലൈൻ തലത്തിൽ സംഘടിപ്പിച്ചു . കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പ്രസംഗം , പതാക നിർമാണം , ദേശഭക്തിഗാനാലാപനമത്സരം , സ്വാതന്ത്ര്യദിന ക്വിസ്സ് ,സ്വാതന്ത്രദിന പതിപ്പ് . തുടങ്ങിയ ഓൺലൈൻ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു .
അധ്യാപക ദിനം - സെപ്തംബർ 5
സെപ്തംബർ 5 - അധ്യാപക ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപക വേഷം കെട്ടൽ (കുട്ടി അധ്യാപകർ), ആശംസാക്കാർഡ് തയ്യാറാക്കൽ, പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. അവയിലെ മികച്ചവ ഉൾപ്പെടുത്തി സ്കൂൾ യൂ ടൂബ് ചാനലിലേയ്ക്ക് അപ്‍ലോഡ് ചെയ്തു.
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷവും ഓൺലൈൻ ആയിട്ട് തന്നെ സംഘടിപ്പിച്ചു .
കുട്ടികൾക്ക് ,പതിപ്പ് നിർമാണം , മാവേലിയുടെ വേഷംകെട്ടൽ,ആശംസ കാർഡ് നിർമാണം , പൂക്കളം ചിത്രം വരച്ച് നൽകൽ , പൂക്കളത്തോടൊപ്പമുള്ള ഫോട്ടോ ,കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓണപ്പാട്ടു മത്സരം , തുടങ്ങിയവയെല്ലാം ഓൺലൈൻ തലത്തിൽ സംഘടിപ്പിച്ചു .
ഗാന്ധി ജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച മത്സരങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ തലത്തിൽ ആയിരുന്നു . കുട്ടികൾക്കായി ഓൺലൈൻ തലത്തിൽ ക്വിസ്സ് മത്സരം , പ്രസംഗമത്സരം ഗാന്ധിപാട്ട് ,പതിപ്പ് നിർമാണം , ഗാന്ധിജിയുടെ വേഷം കെട്ടൽ ,കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യങ്ങളായ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു .
ശിശുദിനാഘോഷം
നവംബർ 14, നു സ്‌കൂൾ തലത്തിൽ ഓഫ്‌ലൈൻ ആയിട്ടു തന്നെ സ്‌കൂൾ തലശിശുദിനാഘോഷം സംഘടിപ്പിച്ചു . ദീർഘ നാളത്തെ അടച്ചിടലിനു ശേഷം കുട്ടികൾക്ക് ലഭിച്ച ആദ്യത്തെ ദിനാഘോഷമായിരുന്നു ഈ വർഷത്തെ ശിശുദിനാഘോഷം .കുട്ടികൾക്ക് വേണ്ടി വിവിധ മത്സരപരിപാടികൾ നടത്താൻ സാധിച്ചു ., ശിശുദിന പതിപ്പ് നിർമാണം ,ശിശുദിന ഗാനാലാപനം ,നെഹ്രുവിന്റെ വേഷം കെട്ടൽ ,നെഹ്‌റു തൊപ്പി നിർമാണം , പ്രസംഗം , ക്വിസ്സ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
ഭിന്നശേഷി ദിനാചരണം - ഡിസംബർ-2
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ എങ്ങനെ ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കും എന്ന വിഷയം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്.
ക്രിസ്തുമസ്സ് - പുതുവത്സര ആഘോഷം
ക്രിസ്തുമസ്സ് - പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസാക്കാർഡ് നിർമ്മാണം, സമ്മാനകൈമാറ്റം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
റിപ്പബ്ലിക് ദിനം.
ജനവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ കോവിഡ് പ്രതിസന്ധി കാരണം വീണ്ടും അടച്ചതിനാൽ കുട്ടികൾക്കുള്ള പരിപാടികൾ ഓൺലൈനായിട്ടാൺണ് സംഘടിപ്പിച്ചത്. അന്നേ ദിവസം സ്കൂളിൽ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി ഹഫ്‍സത്ത് ടീച്ചർ പതാക ഉയർത്തുകയും പി.ടി.എ. പ്രസിഡന്റും മറ്റ് അധ്യാപകരും പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്കുവേണ്ടി ക്വിസ്സ്, ദേശഭക്തിഗാനാലാപനം, പോസ്റ്റർ നിർമ്മണം, പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.