"ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജയ് മാതാ യു പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(വ്യത്യാസം ഇല്ല)
|
11:11, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
മഹാമാരി
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്ന് മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നിലവിൽ ഒരു ലക്ഷത്തിലധികം പേരിൽ വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം നാലായിരം കടന്നു. കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്. കോവിഡ്-19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആയിരുന്നു. ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ചയുടൻ തന്നെ കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. മുൻവർഷങ്ങളിൽ നിപയെ പ്രതിരോധിച്ച അനുഭവം കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി. ആ മൂന്നുപേരും രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടു. അന്താരാഷ്ട്ര തലത്തിലൂടെ രോഗത്തിന് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 ആഗോളത്തിൽ വ്യാപിക്കാനും വൈറസ് വ്യാപനം ശക്തമാവാനും വളരെ ഉയർന്ന സാധ്യതയാണ് ഉള്ളതെന്നാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. വളരെ ഗുരുതരമായ ചില രോഗബാധകൾ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പടർന്നുപിടിക്കുകയും അത് ആ രാജ്യത്തിന്റെ അതിർത്തി ഭേദിച്ച് പക്ഷികളിലും മൃഗങ്ങളിലുമെല്ലാം പകരാറുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് ഇവ എന്നതിനാൽ ഇവയെ ന്യൂട്ടോണിക് വൈറസ് എന്നാണ് പറയുന്നത്. 2002-2003 കാലത്ത് ചൈനയിൽ പടർന്നുപിടിച്ച് 776 പേരുടെ ജീവനെടുത്ത SARS 2012-ൽ സൗദി അറേബ്യയിൽ 858 പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ മെർസ് എന്നീ പകർച്ചവ്യാധികൾ കൊറോണ വൈറസ് പോലെ ഉണ്ടായതാണ്. ഇപ്പോൾ ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ്-19 ആദ്യമായാണ് മനുഷ്യരിൽ കാണുന്നത്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം