"ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:48513 15.jpeg|ഇടത്ത്|ലഘുചിത്രം|200x200px|പകരം=]] | [[പ്രമാണം:48513 15.jpeg|ഇടത്ത്|ലഘുചിത്രം|200x200px|പകരം=]] | ||
'''ബെസ്റ്റ് പിടിഎ അവാർഡ്''' | '''ബെസ്റ്റ് പിടിഎ അവാർഡ്''' | ||
[[പ്രമാണം:48513 49.jpeg|ലഘുചിത്രം| | [[പ്രമാണം:48513 49.jpeg|ലഘുചിത്രം|150x150ബിന്ദു|പകരം=]] | ||
17:02, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒട്ടേറെ തനതു പ്രവർത്തനങ്ങളുടെ ഫലമായി നിരവധി അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തി .മികച്ച പി.ടി.എ ക്കുള്ള ബെസ്റ്റ് പിടിഎ അവാർഡ്,തിളക്കമാർന്ന എൽ .എസ്. എസ് വിജയങ്ങൾ, ഹരിത വിദ്യാലയം റിയാലിറ്റിഷോയിലെ മികച്ച പ്രകടനം തുടങ്ങി വർഷംതോറും പുതിയതായി സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർധന എന്നിവയെല്ലാം വിദ്യാലയത്തിന് പൊതുസമൂഹത്തിൽ കിട്ടുന്ന അംഗീകാരത്തിന് പ്രത്യക്ഷ ഉദാഹരണങ്ങളാണ് .
ബെസ്റ്റ് പിടിഎ അവാർഡ്
2012- 13 വർഷത്തെ ബെസ്റ്റ് പിടിഎ അവാർഡ് നേടി പ്രൈമറി വിദ്യാലയത്തിൽ വണ്ടൂർ ജില്ലയിൽ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂളിനെ തേടിയെത്തിയത്.SSA, ഗ്രാമപഞ്ചായത്ത് ,എംഎൽഎ ഫണ്ട് എന്നിവയുടെ പിൻബലത്തിൽ മികച്ച പ്രവർത്തനമാണ് സ്കൂൾ പിടിഎ കാഴ്ചവെച്ചത്.ജനകീയ പങ്കാളിത്തത്തോടെ സ്കൂൾ കെട്ടിടം പണിതു പൂർത്തിയാക്കൽ ,സ്വന്തമായി ബസ് വാങ്ങൽ, കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന മൂലം ഉണ്ടായ അധിക തസ്തികയിലേക്കുള്ള അധ്യാപകരെനിയമിക്കൽ, പച്ചക്കറി കൃഷി വ്യാപന പദ്ധതിയായ കളിവിളതോട്ടം ,സ്കൂൾ കുടുംബങ്ങളുടെ സ്വാശ്രയ സമ്പാദ്യ പദ്ധതി ആയ കൂട്ടിനൊരോമനകുഞ്ഞാട്, രുചിഭേദം ഉച്ചഭക്ഷണ പദ്ധതി, ജില്ലയിലെ ആദ്യ എൽ.പി ജെ.ആർ.സി റെഡ്ക്രോസ് യൂണിറ്റ് തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. അധ്യാപക ദിനത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.ഈ അവാർഡ് തുക ഉപയോഗിച്ച് കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിനായി സ്റ്റേജ് നിർമ്മിച്ചു. ഇതു കൂടാതെ 2017- 18 ലും 2019-20 ലും സബ് ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് നമ്മുടെ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. 2017 -18 ലെ അവാർഡ് തുക ഉപയോഗിച്ച് ഓഡിറ്റോറിയത്തിൽ ഫാനുകൾ സജ്ജമാക്കാൻ കഴിഞ്ഞു. 2019- 20 ലെ അവാർഡു തുക ഉപയോഗിച്ച് അടച്ചുറപ്പുള്ള ടീവി സ്റ്റാൻഡ് നിർമിക്കാൻ കഴിഞ്ഞു. സ്കൂളിലെ എല്ലാ വികസന പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ പി.ടി.എയുടെ ശക്തമായ പിന്തുണയുണ്ടെന്ന് ഈ അംഗീകാരങ്ങൾ എല്ലാം തന്നെ തെളിയിക്കുന്നു. വിദ്യാലയത്തിലെ വളർച്ചയ്ക്ക് അധ്യാപകരോടൊപ്പം തന്നെ ഇറങ്ങി പ്രവർത്തിക്കുന്ന പി.ടി .എ കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ പി സ്കൂളിന്റെ ഒരു മികവ് തന്നെയാണ്.സംസ്ഥാനതലത്തിലും ,ജില്ലാതലത്തിലും, സബ്‍ജില്ലാ തലത്തിലും മൂന്നുതവണ ബെസ്റ്റ് പി.ടി.എ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ അവാർഡ് തുക കൊണ്ട് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി.
ക്ലീൻ ക്യാമ്പസ്
കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ ക്യാമ്പസ് വൃത്തിയുടെ കാര്യത്തിലും നമ്പർ വൺ ആണ്. സ്കൂൾ പരിസരത്തു ചപ്പുചവറുകളോ പ്ലാസ്റ്റിക് മാലിന്യങ്ങളോ ഇല്ല. നല്ല വൃത്തിയുള്ള അന്തരീക്ഷമാണ്.അതിനുള്ള ദൃഷ്ടാന്തമാണ് ഹരിത കേരളം മിഷന്റെ ഈ സാക്ഷ്യപത്രം.
LS S വിജയം
തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ LSS നേടുന്ന സ്കൂളെന്ന ഖ്യാതി നിലനിർത്തി പോരാൻ കഴിയുന്നു.അവധി ദിവസങ്ങളിലേയും , അധിക സമയങ്ങളിലേയും പ്രത്യേക പരിശീലനങ്ങൾ, ടാലന്റ് പരീക്ഷ, പുത്തനറിവ് -വാരാന്ത്യ GK ക്വിസ് മത്സരം തുടങ്ങിയവയും, താഴ്ന്ന ക്ലാസുകളിലെ PRE-L.S.S പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന് ഏറെ സഹായകരമാവുന്നു.