"രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
== ചരിത്രം == | == ചരിത്രം == | ||
1940ൽ മാണിയൂ൪ ദേശത്ത് ശ്രീമതി. പി പൈതൽ മിസ്ട്രസ്സ് ഈ സരസ്വതിക്ഷേത്രം സ്താപിച്ചു. | 1940ൽ മാണിയൂ൪ ദേശത്ത് ശ്രീമതി. പി പൈതൽ മിസ്ട്രസ്സ് ഈ സരസ്വതിക്ഷേത്രം സ്താപിച്ചു. |
13:10, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1940ൽ മാണിയൂ൪ ദേശത്ത് ശ്രീമതി. പി പൈതൽ മിസ്ട്രസ്സ് ഈ സരസ്വതിക്ഷേത്രം സ്താപിച്ചു.
1940 ൽ കൊട്ടുങ്ങൽ കുണ്ടിലാക്കണ്ടി എന്നീ പ്രദേശങ്ങൾക്ക് ഏതാണ്ട് മധ്യത്തിലായി ശ്രീമതി പി.പൈതൽടീച്ചർ ഒരു ഗേൾസ് സ്കൂൾ സ്ഥാപിച്ചു.അതേ വര്ഷം തന്നെ അതേ സ്ഥലത്ത് സ്കൂൾ തുടർന്നുകൊണ്ടുപോകുവാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പൊതുസ്കൂൾ ആരംഭിച്ചു. തുടങ്ങുമ്പോൾ തന്നെ 1 മുതൽ 5 വരെ ക്ലാസ്സുകളിലേക്കായി 62 കുട്ടികൾ പ്രവേശനം നേടിയിരുന്നു എന്നത് ഈ പ്രദേശത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ മുന്നേറ്റത്തെയാണ് എടുത്തുകാണിക്കുന്നത്. മുസ്ലിം സമുദായത്തിൽപെട്ട ആൺകുട്ടികളും പെൺകുട്ടികളും അന്ന് പ്രവേശനം നേടിയിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
വിദ്യാഭ്യാസപരമായി ഏറെ മുൻപന്തിയിലായിരുന്ന ഈ നാട്ടുകാരുടെഅകമഴിഞ്ഞപ്രോത്സാഹനവും,സഹായസഹകരണങ്ങ-ളും നിർലോഭമായി ലഭിച്ചതിൻറെ ഫലമായി ഈ നാടിൻറെ കലാകായിക സാംസ്‌കാരിക കേന്ദ്രമായി ഈ സ്കൂളിനെ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇവിടുത്തെ അധ്യാപകർ തന്നെ അഭിനയിച്ചു പഠിപ്പിക്കുന്ന കലാപരിപാടികൾ (നാടകം,കഥാപ്രസംഗം)ഈനാട്ടുകാർക്ക്എന്നും സ്മരിക്കത്തക്കതാണ്. .
സബ്ജില്ലാ-മത്സരങ്ങളിലും,ജില്ലാത മത്സരങ്ങളിലും കലാകായിക പ്രവൃത്തി പരിചയ ശാസ്ത്ര പ്രദര്ശനങ്ങളിലും ക്വിസ് മത്സരത്തിലും നമ്മുടെ കുട്ടികൾ എന്നും ഉന്നത നിലവാരത്തിൽ തന്നെ ആണ് .പഠന പഠ്യേതര വിഷയത്തിലും എന്നും മികച്ച നിലവാരം പുലർത്തിയിരുന്നു. സ്കൗട്ട് ഗൈഡ് കബ് ബുൾബുൾ എന്നിവയുടെ പ്രവർത്തനങ്ങൾ വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.ഓരോ വർഷവും കുട്ടികൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ സ്കൂളിന്റെ ഭൗതിക പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിന് മാനേജ്മെൻറ് ചെയ്യുന്ന ബിൽഡിംഗ് നിർമ്മാണ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്. സ്ഥാപക മാനേജർ ആയ ശ്രീമതി പി പൈതൽ ടീച്ചർ 105 വയസ്‌സിൽ 2006 ൽ നമ്മെ വിട്ടു പിരിഞ്ഞു. ഇപ്പോൾ ഈ വിദ്യാലയത്തിൻെറ മാനേജർ പി രാധയും ഹെഡ്മാസ്റ്റരായ ശ്രീ പി സി നികതനും 27 സഹ അധ്യാപകരും വിദ്യാർത്ഥി രക്ഷാകർത്തൃ സമിതിയും ഒരുമിച്ച് നേതൃത്വം നൽകികൊണ്ട് ഈ വിദ്യാലയത്തെ മികവിന്റെ പാതയിലേക്ക് നയിക്കുന്നു
ഭൗതികസൗകര്യങ്ങൾ
മികച്ച കെട്ടിടം,ധാരാളം ശുചിമുറികൾ,ജലസംഭരണി.
ഭൗതിക സാഹചര്യം മെച്ചപ്പെട്ട നിലയിൽ ഉള്ള ഒരു സ്കൂളാണിത്. രണ്ട് ബ്ലോക്കുകളിലായി 3 നില കെട്ടിടവും ഒരു ഓപ്പൺ ഹാളും 24 ക്ലാസ്സ് മുറികളും ഉണ്ട്. 1 മുതൽ 7 വരെ 20 ക്ലാസ്സുകളും ഹെഡ്മാസ്ററർ റൂം സ്റ്റാഫ് റൂം കമ്പ്യൂട്ടർ റൂം ലൈബ്രറി,ലാബ് എന്നിവയും പ്രവർത്തിക്കുന്നു. സ്കൂളിന്റെ കീഴിൽ 2 LKG ക്ലാസ്സും 2 UKG ക്ലാസ്സും ആയ അടക്കം 5 സ്റ്റാഫും പ്രവർത്തിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിന് ആവശ്യമായ മികവാർന്ന പാചകപ്പുരയും 2 പാചകക്കാരിയും വർക്ക് ചെയ്യുന്നു. പാചകത്തിന് ആവശ്യമായ ഗ്യാസ് അടുപ്പും ഉണ്ട്. സിമെന്റ് പാസ്റ്റർ ചെയ്ത ബിൽഡിങ്ങും നിലവുമാണ് നിലവിൽ ഉള്ളത്.എല്ലാ റൂമുകളിലും വൈദ്യുതി എത്തിയിട്ടൂണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവര സാങ്കതികവിദ്യ ഉപയോഗിച്ചുള്ള പ0നം,വെക്തിത്വ വികസനവേദികൾ,അച്ചടക്ക-ശുചിത്വ സം വിധാനങ്ൾ, കലാ-കായിക രംഗത്ത് മികച്ച പരിശീലനം,ശാസ്ത്ര-ഗണിതശാസ്ത്ര കംബ്യുട്ടർ ലാബ്,അകർഷകമായ ലൈബ്രറി,വായനാവേദിയും
മാനേജ്‌മെന്റ്
ട്രസ്റ്റ്
മുൻസാരഥികൾ
പി എം കോര൯,ജാനകി അമ്മ,കുുഞ്ഞാര൯,ടി സി. കുഞ്ഞിരാമ൯ നമ്പ്യാ൪,വി സി ജനാർദൻ നമ്പ്യാ൪,എം ജനാർദൻ,കെ കെ ഭാർഗ്ഗവി,കെ കെ ലക്ഷ്മണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps: 11.951953416659006, 75.44668789623171 | width=800px | zoom=17 }}