"ഗവ എച്ച് എസ് എസ് ചാല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 30: | വരി 30: | ||
എന്നീ വിദ്യാർത്ഥികൾ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു: | എന്നീ വിദ്യാർത്ഥികൾ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു: | ||
== ഡെയിലി ന്യൂസ് റീഡിങ് == | === ഡെയിലി ന്യൂസ് റീഡിങ് === | ||
യു പി വിഭാഗത്തിൽ ലോക്ക് ഡൗൺ -ഓൺലൈൻ ഘട്ടത്തിൽ നടന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു ഡെയിലി ന്യൂസ് റീഡിങ് | യു പി വിഭാഗത്തിൽ ലോക്ക് ഡൗൺ -ഓൺലൈൻ ഘട്ടത്തിൽ നടന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു ഡെയിലി ന്യൂസ് റീഡിങ് | ||
22:30, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം




പോഷൺ അഭിയാൻ മാസാചരണം
നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായി 2021 സെപ്തംബർ മാസം പോഷൺ അഭിയാൻ മാസമായി ആചരിച്ചു. പോഷകാഹാരലഭ്യതാ ബോധവത്ക്കരണം ഉദ്ദേശിച്ചു കൊണ്ട് പോഷൺ അസംബ്ലി , ഓൺലൈൻ ക്വിസ്, വീട്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു .
വെർച്വൽ പോഷൺ അസംബ്ലിയിൽ എടക്കാട് ബ്ലോക്ക് ആരോഗ്യ പ്രവർത്തകയും ( ഐ സി ഡി എസ് ) ന്യൂട്രീഷനിസ്റ്റുമായ ശ്രീമതി. അക്ഷയ ക്ലാസ്സെടുത്തു. സംശയ നിവാരണ സെഷനും ക്ലാസിന്റെ ഭാഗമായി നടന്നു . കുട്ടികൾ ഓൺലൈൻ ക്വിസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.
ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് 2021 ഡിസമ്പർ മൂന്നിന് , വിഭിന്ന ശേഷിയുള്ള വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദലി സാർ നേതൃത്വം നൽകി.
യു എസ് എസ് പരിശീലനം
ഏഴാം ക്ലാസിൽ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്ന വിദ്യാർത്ഥികൾക്കായി ഒരു വർഷം നീണ്ടു നിന്ന പ്രത്യേക പരിശീലനം നൽകി . ഓൺലൈനായും ഓഫ് ലൈനായും കോച്ചിങ് നടന്നു. 2021 വർഷത്തെ പ്രത്യേക സാഹചര്യത്തിൽ, എട്ടാം ക്ലാസിലേക്ക് മറ്റ് സ്കൂളുകളിൽ നിന്നും വന്ന് പുതുതായി ചേർന്ന കുട്ടികളും ഇതിന്റെ ഗുണഭോക്താക്കളായി.
ബിബിസി ലേണിങ് ഇംഗ്ലീഷ് ന്യൂസ് റിവ്യൂ
സംസ്ഥാനത്ത് തന്നെ യു.പി തലത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന അത്യപൂർവ പരിപാടിയാരിക്കുംബിബിസി യുടെ ലേണിങ് ഇംഗ്ലീഷ് ന്യൂസ് റിവ്യൂ എന്ന പ്രോഗ്രാം. ഭാഷാ പഠനത്തിന്റെ ഭാഗമായി ശ്രദ്ധാ ശേഷിl പരിപോഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഓൺലൈൻ പoന കാലത്ത് ആഴ്ചയിലൊരിക്കൽ നടത്തിയ ഈ പദ്ധതിയിലൂടെ പദസമ്പത്ത് വർദ്ധിപ്പിക്കുവാനും ഇംഗ്ലീഷ് ആശയ വിനിമയം പ്രോത്സാഹിപ്പിക്കുവാനും സാധിച്ചു. ബിബിസി ലേണിങ് ഇംഗ്ലീഷ് ന്യൂസ് റിവ്യൂ പരിപാടി 6, 7 ക്ലാസുകളിലെ ഇംഗ്ലീഷ് ഗ്രൂപ്പുകളിലേക്ക് ഷേർ ചെയ്യുകയും, ചർച്ച നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
പട്ടം പറത്തൽ ഉത്സവം
യുറീക്ക വിജ്ഞാനോത്സവത്തിന്റെ സ്കൂൾ തല പ്രവർത്തനങ്ങളുടെ സമാപനമായി നടന്നതാണ് ' പട്ടം പറത്തൽ ഉത്സവം '
വിജ്ഞാനോത്സവത്തിന്റെ ഭാഗമായി യു.പി വിഭാഗം വിദ്യാർത്ഥികൾ തയാറാക്കിയ പട്ടം അവർ തന്നെ പറത്തിക്കൊണ്ടാണ് സമാപനച്ചടങ്ങ് നടന്നത്. വിശാല സ്കൂൾ മൈതാനത്ത് നിന്ന് പറത്തിയ വിവിധ വർണത്തിലുള്ള പട്ടങ്ങൾ വിഹായസ്സിന്റെ വിരിമാറിൽ ചിരിച്ചു കളിച്ചു. യുറീക്കാ വിജ്ഞാനോത്സവത്തിൽ നിർമാണ പ്രവർത്തനങ്ങൾ കൂടാതെ ശാസ്ത്ര പരീക്ഷണങ്ങളും സാഹിത്യ രചനകളും ഉണ്ടായിരുന്നു. 5 കുട്ടികൾ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ശാസ്ത്രരംഗം
പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ ശാസ്ത്ര രംഗം പരിപാടി സ്കൂളിൽ വിജയകരമായി നടന്നു.
വീട്ടിലൊരു പരീക്ഷണം, ശാസ്ത്ര പ്രൊജക്ട്, എന്റെ ശാസ്ത്രജ്ഞൻ ( ജീവചരിത്രക്കുറിപ്പ് ), ശാസ്ത്ര ഗ്രന്ഥാകാസ്വാദനം , ശാസ്ത്ര ലേഖനം പ്രാദേശിക ചരിത്രരചന തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും, ഇതിൽ യഥാക്രമം ശ്രീരാം (5 എ ), രൂപിക ( 7എ), സിദ്ധാർത്ഥ് കെ പി (6 എ ), ദിയ കെ (6 ബി), ഹാമിൽ രാജ് (6 ബി), ദേവിക പി പി (7 എ )
എന്നീ വിദ്യാർത്ഥികൾ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു:
ഡെയിലി ന്യൂസ് റീഡിങ്
യു പി വിഭാഗത്തിൽ ലോക്ക് ഡൗൺ -ഓൺലൈൻ ഘട്ടത്തിൽ നടന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു ഡെയിലി ന്യൂസ് റീഡിങ്
മലയാളം, ഹിന്ദി പത്രങ്ങൾ വായിച്ച് ഗ്രൂപ്പിൽ അവതരിപ്പിച്ച ഈ പ്രോഗ്രാം സമകാലീന സാമൂഹ്യ വിഷയങ്ങളിൽ കുട്ടികളിൽ അവഗാഹമുണർത്താനും , വായനാശീലം നിലനിർത്താനും സഹായിച്ചു.
ദിനാചരണങ്ങൾ
ലോക പരിസ്ഥിതി ദിനം,
ബഷീർ ദിനം, പ്രേംചന്ദ് ദിനംഹിരോഷിമ ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം, National Unity Day, World Anti Child Labour Day, ഗാന്ധിജയന്തി, ദേശീയ ഹിന്ദി ദിവസ് ' തുടങ്ങിയ വിവിധ ദിനാചരണങ്ങൾ നടന്നു.ക്വിസ്, പ്രസംഗം,, പോസ്റ്റർ രചന, പ്രഛന്ന വേഷം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ഇതിൽ ശ്രദ്ധേയമായ പരിപാടികളാണ് കുടുംബാംഗങ്ങളോടൊപ്പം ദേശീയഗാനം, അമ്പിളി മാമനെ തൊട്ടു ഞാൻ ( Role Play ) തുടങ്ങിയവ.ദിനാചരണങ്ങളിൽ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.



ബഷീർ ദിന ക്വിസ് വിജയികൾ-ഒന്നാം സ്ഥാനം : നിവേദ്യ നിഷാന്ത് & ഹന്ന ഫാത്തിമ രണ്ടാം സ്ഥാനം : അനുപമ & സയാൻ മൂന്നാം സ്ഥാനം : അമ്നയ