"ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വ കേരളം സുന്ദര കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വ കേരളം സുന്ദര കേരളം എന്ന താൾ ജി യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിത്വ കേരളം സുന്ദര കേരളം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
13:29, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വ കേരളം സുന്ദര കേരളം
പുതിയ കൊറോണക്കാലം. എല്ലാവരും കൊറോണയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം നിപ്പ. ഈ വർഷം കൊറോണ . രണ്ടും ചേട്ടനും അനിയനും ആണെന്നാണ് തോന്നുന്നത്. അപ്പുക്കുടനും മറ്റുള്ളവരെപ്പോലെ തിരക്കിലാണ് മാത്രമല്ല ശുചിത്വം ആണേ അവന്റെ വീക്ക്നസ്. എവിടെയും വൃത്തി വേണം. അത് അവന് നിർബന്ധമാണ്. അങ്ങനെ ആരും പ്രതീക്ഷിക്കാത്ത നേരത്താണ് എല്ലാവരുടെയും ഘാതകനായി 'കൊറോണ വൈറാപ്പി' വന്നത്.
കണ്ണൂർ ജില്ലയിലാണ് അപ്പുക്കുട്ടന്റെ താമസം. വീട്ടിൽ എല്ലാവരും പേടിച്ചിരിക്കുമ്പോൾ അപ്പുക്കുട്ടൻ പറഞ്ഞു." പേടിക്കാൻ ഒന്നുമില്ല എല്ലാ വീട്ടിലും ശുചിത്വം ഉണ്ടെങ്കിൽ കൊറോണയ്ക്ക് ഇങ്ങോട്ട് അടുക്കാൻ കൂടി പറ്റില്ല"
അപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു" മോൻ പറഞ്ഞത് ശരിയാ, അതിനായി നമുക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റിയ കാര്യങ്ങൾ ഒക്കെ ചെയ്യാം" .
ആദ്യത്തെ ഐഡിയ പറഞ്ഞത് അപ്പുക്കുട്ടന്റെ അനിയത്തിക്കുട്ടിയാണ്" നമുക്ക് കുറഞ്ഞത് ഇരുപത് സെക്കന്റെങ്കിലും കൈ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകാം"
" അത് കൊള്ളാം" അവരുടെ അമ്മ പറഞ്ഞു.
അന്ന് തന്നെ അവരെല്ലാവരും ചേർന്ന് വീട്ടിനകം മുഴുവൻ വൃത്തിയാക്കി." അമ്മേ നമുക്ക് കുറച്ച് മാസ്ക് ഉണ്ടാക്കിയാലോ" അപ്പുക്കുട്ടൻ ചോദിച്ചു
" അത് ശരിയാ" അമ്മയും സമ്മതിച്ചു. അങ്ങനെ അവർ കുറേ മാസ്ക്ക് ഉണ്ടാക്കി. "പ്ലാസ്റ്റിക്ക് എല്ലാം കത്തിക്കാതെ കുഴിച്ചിടണം "അച്ഛൻ ഓർമിപ്പിച്ചു ." ദിവസവും രാവിലെയും വൈകിട്ടും കുളിക്കണം" അമ പറഞ്ഞു."
പഴകിയതും ഹോട്ടലിലെയും ബേക്കറിയിലെയും ഭക്ഷണം ഒഴിവാക്കി വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാം" അപ്പുക്കുട്ടൻ പറഞ്ഞു. " വീട്ടിനുള്ളിൽ തന്നെ ഇരിക്കുക പുറത്തേക്ക് പോകരുത്" അനിയത്തിക്കുട്ടി പറഞ്ഞു.
" വെളിയിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. മാസ്ക് മാത്രമല്ല ചെരുപ്പും" അമ്മ ഓർമിപ്പിച്ചു. അങ്ങനെ അപ്പുക്കുട്ടനും കുടുംബവും ശുചിത്വ കുടുംബമായി മാറി. അതുപോലെ തന്നെ നമ്മുടെ കേരളവും ശുചിത്വകേരളമായി മാറണം. കൊച്ചു കൂട്ടുകാർക്ക് അപ്പുക്കുട്ടനും കുടുംബവും മാതൃകയാണ്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ