"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ശുചിത്വത്തെക്കുറിച്ച് - കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വത്തെക്കുറിച്ച് - കുറിപ്പ്

നമ്മുടെ ഭവനത്തിൽ നിന്ന് ആയിരിക്കണം ശുചിത്വം തുടങ്ങേണ്ടത്. ഒരു വീടിൻെറ ശുചിത്വം അടുക്കളയിൽ നിന്നുമാണ് ആരംഭിക്കുന്നത്. ചിട്ടയിലും വൃത്തിയിലുമാണ് ഭക്ഷണം പാകം ചെയ്യേണ്ടത്. അതിന് നമ്മുടെ കൈകളും പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണം. ശുദ്ധമായ ജലത്തിൽ ആയിരിക്കണം ഭക്ഷണം പാകം ചെയ്യാൻ. ഒരു രോഗവും വരാതിരിക്കണമെങ്കിൽ ദിവസവും കുളിക്കണം. ആഴ്ചയിൽ ഒരു വട്ടം നഖം മുറിക്കണം. ആഹാരം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പിട്ട് കഴുകണം. നമ്മുടെ ആരോഗ്യ ജീവിതത്തിൽ ഏറ്റവും വേണ്ടത് ഭക്ഷണവും വെള്ളവുമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കേണ്ടത്. രോഗാണുക്കൾ കടന്നുവരാത്ത അന്തരീക്ഷമായിരിക്കണം നമ്മുടെ ഭവനത്തിൽ. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ വൃത്തിയുളളതായിരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ദീപക് എം. എസ്
5 എ വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം