"വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ മൂർച്ചയുള്ള പണിയായുധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ മൂർച്ചയുള്ള പണിയായുധം എന്ന താൾ വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ മൂർച്ചയുള്ള പണിയായുധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
മൂർച്ചയുള്ള പണിയായുധം
നാണുവും വേണുവും തമ്മിൽ പൂരം തർക്കം. ആര് കൂടുതൽ വിറക് കീറും. ഞാൻ ഞാൻ എന്ന് പറഞ്ഞ് രണ്ട് പേരും. തുടർന്ന് അതൊരു ബെറ്റിലേക്ക് വഴി മാറി. പിറ്റേന്ന് മുതൽ വെവ്വേറെ വിറക് കീറുക. കൂടുതൽ കീറുന്ന ആൾ വിജയി. അതിരാവിലെ മുതൽ രണ്ടുപേരും വിറക് കീറൽ തുടങ്ങി. വാശിമൂത്തു. ഒരു മണിക്കൂർ കഴിഞ്ഞ് നാണു നോക്കുമ്പോൾ വേണു വിശ്രമിക്കുന്നു. ഇതുതന്നെ തക്കം. നാണു വിശ്രമിക്കാതെ ജോലി ചെയ്തു. പത്ത് മിനിറ്റുകഴിഞ്ഞ് വേണുവും തുടങ്ങി. വിണ്ടും ഒരു മണിക്കുറിനു ശേഷം വേണു വിശ്രമിക്കുന്നു. നാണുവാകട്ടെ സന്തോഷത്തോടെ വിശ്രമിക്കാതെ ജോലി തുടരുന്നു. ഓരോ മണിക്കുറിന് ശേഷവും ഇങ്ങനെ തന്നെ സംഭവിക്കുന്നു. അങ്ങനെ വൈകുന്നേരമായി. നാണു സന്തോഷത്താൽ തുള്ളിച്ചാടി വേണുവിന്റെ അടുത്തെത്തി. ങേ! ഇതെന്തുപറ്റി? ഇതെന്തു മറിമായം നാണു ഞെട്ടി ഇതെങ്ങനെ സംഭവിച്ചു.ഞാനൊന്നു വിശ്രമിച്ചുപോലുമില്ലല്ലോ?. പിന്നെ നിനക്കെങ്ങനെ ഇത്ര കൂടുതൽ?... ഉടൻ ഉത്തരം വന്നു. നോക്കു നാണു ഞാൻ വിശ്രമിക്കുകയാണെന്ന് നീ വിചാരിച്ചപ്പോൾ ഞാനെന്റെ കോടാലിക്ക് മൂർച്ച കൂട്ടുകയായിരുന്നു. പണിയായുധം നന്നായാൽ അധ്വാനം കുറച്ചു മതി നാണു. അങ്ങനെ വേണു വിജയിയായി. നമുക്കും വേണുവിനെപ്പോലെ സ്മാർട്ടാകാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ