"ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
'''മലപ്പുറം റവന്യൂ ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലിലെ നിലമ്പൂർ സബ് ജില്ലയിൽ  ഉൾപ്പെടുന്ന ഭാരത് മാതാ എ.യു.പി സ്കൂൾ മുതുകാട്.മലങ്കര കത്തോലിക്കാ സഭയിലെ  ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്'''
 
'''ലോകോത്തര തേക്കിനാൽ സുപ്രസിദ്ധമായ നിലമ്പൂ രിലെ മുതുകാട് ഗ്രാമത്തിൽ 1930 ൽ പള്ളിയാളി മുതുകാട്ടിൽ ശ്രീ. വേലു മാസ്റ്റർ ആരംഭിച്ചതാണ് ഭാരത് മാതാ പ്രൈമറി സ്കൂൾ. 1939 ൽ സർക്കാരിൽ നിന്ന് അംഗീകാരം നേടുകയും, 1982 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. സ്തുത്യർഹമായ രീതിയിൽ മാനേജർ പദം അലങ്കരിച്ചുവന്ന ശ്രീ. തയ്യിൽ രാവുണ്ണി മാസ്റ്റ്ർ, ശ്രീ. കൂട്ടായി വൈദ്യർ, ശ്രീ. തയ്യിൽ ഗോവിന്ദൻ, ശ്രീ. ജയകുമാർ എന്നിവരെ നന്ദിപൂർവ്വം ഓർക്കുന്നു. സ്കൂളിൻറെ പ്രധാനാധ്യാപകരായി വിശിഷ്ഠസേവനം ചെയ്തു സർവ്വീസിൽ നിന്നും വിരമിച്ച ശ്രീ. തയ്യിൽ രാവുണ്ണി മാസ്റ്റർ, ശ്രീമതി. പി. ദേവകിയമ്മട്ടീച്ചർ, ശ്രീ. സി. ശിവരാമൻ മാസ്റ്റർ, ശ്രീമതി. തങ്കമ്മട്ടീച്ചർ, ശ്രീമതി. പി. രത്നകുമാരിട്ടീച്ചർ, ശ്രീ. മുഹമ്മദ് അഷ്രഫ് മാസ്റ്റർ (2013-14), ശ്രീ. വി.പി മത്തായി മാസ്റ്റർ(2014-2018), ശ്രീ. ജോർജ്ജ് മാത്യു മാസ്റ്റർ (2018-19) ,ശ്രീമതി ഡെയ്സി ടീച്ചർ (2019-20) എന്നിവരുടെ സേവനങ്ങളും, അവരിലൂടെ ഈ സ്ഥാപനം വളർന്നു വികസിച്ചതും എക്കാലത്തും സ്മരണിയമാണ്.'''
 
'''ബത്തേരി രൂപതയുടെ പ്രഥമാദ്ധ്യക്ഷൻ ഭാഗ്യസ്മരണാർഹനായ മോറാൻ മോർ സിറിൾ ബസേലിയോസ് കാതോലിക്കാ ബാവായുടെയും, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. വർഗ്ഗീസ് മാളിയേക്കലിൻറെയും ദീർഘവീക്ഷണവും അവസരോചിതമായ ഇടപെടലുകളും 1990- 1991 കാലയളവിൽ ഈ സ്ഥാപനത്തെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ ഭാഗമാക്കി. മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്, എംപി മാർ, എം എൽ എ, ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം കാലാകാലങ്ങളിലുള്ള ഇടപെടലുകളും, പ്രവർത്തനങ്ങളും, നേതൃത്വലും ഈ സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു.'''
 
 
'''ബത്തേരി രൂപതയുടെ ദ്വിദീയ മെത്രാപ്പോലിത്ത അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ്, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫിലിപ്പ് കോട്ടുപ്പള്ളി, റവ. ഫാ. മത്തായി കണ്ടത്തിൽ, റവ. ഫാ. ജേക്കബ് ചുണ്ടക്കാട്ടിൽ, റവ. ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ ,റവ. ഫാ.ടോണി കോഴി മണ്ണിൽ എന്നിവരുടെ സമുന്നതമായ വിദ്യാഭ്യാസ ശുശ്രൂഷയും അത്യധികം സ്തുത്യർഹമാണ്.'''
 
'''ബത്തേരി രൂപതയുടെ തൃതീയ ഇടയനും സ്കൂൾ മാനേജരുമായി സേവനം ചെയ്തുവരുന്ന അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് തിരുമേനിയുടെ നേതൃത്വം വിദ്യാഭ്യാസ രംഗത്തിന് കൂടുതൽ ഉണർവ് നൽകിയിട്ടുണ്ട്. സാമ്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിദ്യാഭ്യാസ വിചക്ഷണനായ വന്ദ്യ പിതാവിൻറെ കരങ്ങളിൽ ,കോർപ്പറേറ്റ് കറസ്പോണ്ടന്റായ റവ: ഫ : ജോർജ്ജ് കോടാനൂരിന്റെ പ്രവർത്തനമികവിലൂടെ സ്കൂൾ ഇനിയും മികവിന്റെയും വികസനത്തിന്റെയും പാതയിൽ മുന്നേറുമെന്നുറപ്പാണ്  . 2020 ജൂൺ 1മുതൽ സ്കൂൾ ഹെഡ് മാസ്റ്ററായ ശ്രീ.ജോസ് പി.ഐ സാറിന്റെ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, ഒന്നു മുതൽ ഏഴാം ക്ലാസ്സുവരെ അധ്യാപകർ മികച്ച പരിശിലനം നൽകിവരുന്നു.'''{{PSchoolFrame/Pages}}
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413236" എന്ന താളിൽനിന്ന് ശേഖരിച്ചത്