"എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്/അക്ഷരവൃക്ഷം/പൂക്കളുടെ ഉത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

23:11, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പൂക്കളുടെ ഉത്സവം

പൂക്കളുടെ ഉത്സവമായ് വസന്തകാലം വരവായി
എങ്ങും പൂമണം പരന്നല്ലോ
ചുവന്ന നിറത്തിൽ ചെമ്പരത്തി ഇളം കാറ്റിൽ ആടിക്കളിക്കുന്നു
വെള്ള നിറത്തിൽ ചെമ്പകം വെട്ടിത്തിളങ്ങി ചിരിക്കുന്നു
റോസ് നിറത്തിൽ റോസാപ്പൂ
പൂ മണമെങ്ങും പരത്തുന്നു
മഞ്ഞ നിറത്തിൽ സൂര്യകാന്തി വിടർന്നു വളർന്നു നിൽക്കുന്നു
വസന്തകാലത്തെ വരവേൽക്കാൻ പൂക്കൾ വരിവരിയായി വന്നല്ലോ
പൂമണമെങ്ങും പരന്നപ്പോൾ
 തുമ്പികൾ വന്നു പൂമ്പാറ്റകൾ വന്നു ഒപ്പം കരി വണ്ടുകൾ വന്നു പൂവിലെ തേൻ നുകരുന്നു
പൂക്കൾ കാണാൻ എന്തു രസം
ഈ വസന്തകാലം എന്തു രസം.
               

തൻമയ പി.പി
4 എസ് . എൻ . വി .എൽ.പി .സ്കൂൾ‍‍‍‍ , ചേപ്പറമ്പ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത