"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കംഉൾപ്പെടുത്തി)
 
No edit summary
 
വരി 58: വരി 58:
==നവംബർ ഒന്ന് കേരളപ്പിറവി==
==നവംബർ ഒന്ന് കേരളപ്പിറവി==
കേരളപ്പിറവി ദിനം എഴുത്ത്കാരിയും അധ്യാപികയുമായ മഞ്ജു ഉദ്ഘാടനം നിർവഹിച്ചു.
കേരളപ്പിറവി ദിനം എഴുത്ത്കാരിയും അധ്യാപികയുമായ മഞ്ജു ഉദ്ഘാടനം നിർവഹിച്ചു.
 
== ചിത്രങ്ങൾ ==
[[പ്രമാണം:Fgfgjpg.jpg|,ലഘുചിത്രം]]
[[പ്രമാണം:Fgfgjpg.jpg|,ലഘുചിത്രം|500px ]]
[[പ്രമാണം:Chalk.jpg|ലഘുചിത്രം|308x308ബിന്ദു]]
[[പ്രമാണം:Chalk.jpg|ലഘുചിത്രം|308x308ബിന്ദു]]
[[പ്രമാണം:Deo final.jpg|ജൂൺ ചിത്രങ്ങൾ|302x302px]][[പ്രമാണം:22065_20.jpg|ലഘുചിത്രം,|274x274px]][[പ്രമാണം:Mulayoottal_dinammmm.jpg|ലഘുചിത്രം,|331x331px]][[പ്രമാണം:Nadan pookkallll.jpg|ലഘുചിത്രം,|200x200px]][[പ്രമാണം:Malayalam typingggg.jpg|ലഘുചിത്രം,|260x260px]] [[പ്രമാണം:Mulayuttal_dinam_videooo.jpg|ലഘുചിത്രം,|300px]]
[[പ്രമാണം:Deo final.jpg|ജൂൺ ചിത്രങ്ങൾ|302x302px]][[പ്രമാണം:22065_20.jpg|ലഘുചിത്രം,|300]][[പ്രമാണം:Mulayoottal_dinammmm.jpg|ലഘുചിത്രം,|331x331px]][[പ്രമാണം:Nadan pookkallll.jpg|ലഘുചിത്രം,|200x200px]][[പ്രമാണം:Malayalam typingggg.jpg|ലഘുചിത്രം,|260x260px]] [[പ്രമാണം:Mulayuttal_dinam_videooo.jpg|ലഘുചിത്രം,|300px]]

22:35, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

അക്കാദമിക നൈപുണി പുരസ്കാരം

തൃശൂർ ഡി ഇ ഒ യും എച്ച് എം ഫോറവും ചേർന്ന് ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം 2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി ജയമുത്തിപ്പീടിക നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ ബിജു എടക്കളത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ കെ.കെ.രാജൻ സ്വാഗതം പറഞ്ഞു. എസ്. എം.സി ചെയർമാൻ ശ്രീ ജീവൻ കുമാർ മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ വെൽഫയർ കമ്മിറ്റി ചെയർമാൻ ശ്രീ ഈനാശു താഴത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ്, ശ്രീമതി റീത്താമ ടീച്ചർ നന്ദി രേഖപ്പെടുത്തി. നവാഗതരായ കുട്ടികളെ അക്ഷര തൊപ്പിയണിയിച്ചും അക്ഷരദീപം പകർന്ന് നൽകിയുമാണ് സ്കൂളിലേക്ക് സ്വീകരിച്ചത് . അവർക്ക് വേണ്ട പഠനോപകരണങ്ങൾ അധ്യാപകർ സൗജന്യമായി നൽകി. സൗജന്യ പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും നടന്നു. കോർപ്പറേഷൻ എസ്.സി വിദ്യാർത്ഥികൾക്ക് നൽകിയ സൈക്കിൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പ്രവേശന ഗാനം ആലപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ശ്രീമതി രമാദേവി ടീച്ചർ വായിച്ചു.കഴിഞ്ഞ വർഷത്തെ മികവുകൾ അവതരിപ്പിച്ചു. പത്താം ക്ലാസ്സിലെ വിദ്യാർത്ഥിയായ അശ്വതി ഇ.കെ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന സ്വന്തം കഥ വായിച്ചു.വിവിധ അഭ്യുദയ കാംക്ഷികൾ വിദ്യാർത്ഥികൾക്ക് നൽകിയ ധനസഹായം വിതരണം ചെയ്തു എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം ആചരിച്ചു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: വിശ്വനാഥൻ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.വിവിധയിനം ചെമ്പരത്തികൾ തെച്ചികൾ കനകാംബരം തുടങ്ങി നാടൻ പൂക്കളുടെ ജൈവ വൈവിധ്യ ഉദ്യാനം മനോഹരമാക്കുന്ന പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ഒന്നു ചേർന്നു പ്രവർത്തിച്ചു.പരിസ്ഥിതി ദിന സന്ദേശം എഴുതിയ ബാഡ്ജുകൾ കുട്ടികൾ ധരിച്ചു .കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി സ്കൂളിൽ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് "പച്ച " ഹെഡ്മാസ്റ്റർ പി ടി എ പ്രസിഡണ്ടിനു നൽകി പ്രകാശനം ചെയ്തു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി ലഘുലേഖകൾ വിതരണം ചെയ്തു. പരിസ്ഥിഥി ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു'വിദ്യാലയത്തെ പച്ചയണിയിക്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളും ഉല്ലാസത്തോടെ പങ്കു ചേർന്നു. അടുക്കള ത്തോട്ടം ,ഔഷധത്തോട്ടം എന്നിവയും നിർമ്മിച്ചു.പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തി. വൃക്ഷത്തൈകൾ വിതരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ കെ.കെ രാജൻ പി ടി എ പ്രസിഡണ്ട് ബിജു എടക്കളത്തൂർ എസ് എം സി ചെയർമാൻ ജീവൻ കുമാർ അധ്യാപകരായ ബിന്ദു ടീച്ചർ ബീന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി.

വായന ദിനം

'വായന ദിനം

വായനദിനം ആഘോഷിച്ചു' വായന പക്ഷത്തിന്റയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം അടയാളം പബ്ലിക്കേഷൻസ് ഡയറക്ടർ ശ്രീമതി സ്നേഹലത നിർവഹിച്ചു. സ്കൂളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മഴ പതിപ്പ്"പുതുമഴ" പ്രകാശനം ചെയ്തു.പത്താം ക്ലാസ്സ് വിദ്യാർത്ഥി കെസിയ പ്രിയ എ എസിന്റെ കഥകൾ പരിചയപ്പെടുത്തി. പത്താം ക്ലാസ്സിലെ സെലിൻ വടക്കൻ ഇ വായനയെ കുറിച്ച് സംസാരിച്ചു. വായനാ ഗാനം രചനാ മത്സരത്തിൽ പത്താം ക്ലാസ്സിലെ ഗൗരി രചിച്ച ഗാനം മികച്ചതായി തെരഞ്ഞെടുത്തു. കുട്ടികൾ തന്നെ ഈണം നൽകി ഗാനം അവതരിപ്പിച്ചു. സ്കൂളിലെ റേഡിയോ " അഞ്ചേരി വാണി" യുടെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം എൻ പി നിർവ്വഹിച്ചു. ചാർട്ടുകൾ പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി. വായനാ പക്ഷം മുഴുവൻ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്... പ്രധാന അധ്യാപകൻ ശ്രീ.കെ.കെ' രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി രേണുക ടീച്ചർ വായനദിന സന്ദേശം കൈമാറി.. ശ്രീമതി പ്രസീദ ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു.

അഞ്ചേരി വാണി റേഡിയോ

അഞ്ചേരി വാണി റേഡിയോ

സ്‌കൂളിൽ റേഡിയോ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ഉദ്‌ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം നിർവഹിച്ചു.

പ്രവൃത്തി പരിചയം

പ്രവൃത്തി പരിചയം

സ്‌കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു. പ്രവൃത്തി പരിചയ മേള യിൽ സംസ്ഥാന തലം വരെയെത്തി അംഗീകാരം നേടാൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. ഈ വർഷം അഞ്ചേരി വ്യാപാരി വ്യവസായി അസോസിയേഷൻ സ്‌കൂളിലേക്ക് തന്ന സഹായധനം ഉപയോഗിച്ച കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുടകൾ നിർമ്മിച്ചു കുട്ടികൾക്ക് വിതരണം ചെയ്തു.

ശുചീകരണ പ്രവർത്തനങ്ങൾ

ശുചീകരണ പ്രവർത്തനങ്ങൾ

സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു

ക്ലാസ് പിടിഎ

8 9 10 ക്ലാസുകളിലെ ക്ലാസ് പിടിഎ വിവിധ ദിവസങ്ങളിലായി നടത്തി. ഹൈടെക് ക്ലാസ് മുറികളുടെ സാധ്യത രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിനും അച്ചടക്കം നിലനിർത്തുന്നതിനും വിവിധ പദ്ധതികൾ ചർച്ച ചെയ്തു .കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട തിനെ കുറിച്ച് ചർച്ച ചെയ്തു

സ്കൂൾ അസംബ്ലി

സ്കൂൾ അസംബ്ലി

സ്കൂൾ അസംബ്ലി ആകർഷകമാക്കുന്നതിനും മികവുറ്റതാക്കുന്നതിനും വേണ്ടി പ്രവർത്തനങ്ങൾ ക്രമീകരിച്ചു. എല്ലാ ദിവസവും പത്രവായന ഉൾപ്പെടുത്തി. മൂന്ന് പത്രങ്ങളിലെ എങ്കിലും വാർത്ത ഉൾപ്പെടുത്തിയാണ് പത്രവാർത്ത തയ്യാറാക്കേണ്ടത് എല്ലാദിവസവും ഒരു ചിന്താവിഷയം നൽകുന്നു. വിവിധ ഭാഷകളിൽ അസംബ്ലി അവതരിപ്പിക്കാനും ശ്രദ്ധിക്കുന്നു. ദിവസവും അസംബ്ലി ഡ്യൂട്ടി ഓരോ ക്ലാസ്സുകാർക്ക് നൽകുന്നു . ബുധനാഴ്ച ദിവസം മാസ് ഡ്രിൽ നടത്തുന്നു.

കുട വിതരണം

കുട വിതരണം

വ്യാപാരി വ്യവസായി അസോസിയേഷൻ സ്കൂളിലേക്ക് നൽകിയ സഹായധനം ഉപയോഗിച്ച് കുടകൾ നിർമ്മിക്കാനാവശ്യമായ അസംസ്കൃതവസ്തുക്കൾ വാങ്ങുകയും അവയുപയോഗിച്ച് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് കുടകൾ നിർമ്മിക്കുകയും ചെയ്തു .നിർമ്മിച്ച കുുടകളുടെ വിതരണം പി ടി എ പ്രസിഡണ്ട് ശ്രീ ബിജു എടക്കളത്തൂർ നിർവഹിച്ചു.

ജനസംഖ്യാ ദിനം

ജനസംഖ്യാ ദിനം ജൂലൈ 11 ലോക ജനസംഖ്യാ ദിനം ആചരിച്ചു.1987 ജൂലൈ 11ന് ലോക ജനസംഖ്യ 500 കോടിയിലെത്തിയ അന്നു മുതൽ എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിച്ചു വരുന്നു. ഓരോ വർഷവും ജനസംഖ്യാപരമായി പ്രാധാന്യമുളള ഒരു സന്ദേശം തെരെഞ്ഞെടുത്ത് പ്രചരിപ്പിച്ച് ജനസംഖ്യാപരമായ ലക്ഷ്യങ്ങളിലെത്തിചേരാനുളള പ്രവർത്തനങ്ങളിലേർപ്പെടാൻ ഐക്യ രാഷ്ട്ര സംഘടന ആഹ്വാനം ചെയ്യുന്നു. ഈ വർഷം ലോക ജനസംഖ്യാദിന സന്ദേശമായി ഐക്യരാഷ്ട്രസംഘടന തെരെഞ്ഞെടുത്തിരിക്കുന്ന വിഷയം 'കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമാണ്' എന്നതാണ്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ദിനം ആചരിച്ചു

നാടൻ പൂക്കളുടെ പ്രദർശനം

നാടൻ പൂക്കളുടെ പ്രദർശനം

കർക്കിടക മാസത്തിൽ നടൻ പൂക്കളുടെ പ്രദർശനം നടത്തി. ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തി.ദശപുഷ്പങ്ങൾ പരിഹായപ്പെടുത്തി. ഔഷധ സസ്യങ്ങളും ദശപുഷ്പങ്ങളും സ്‌കൂളിൽ നാട്ടു വളർത്തി പരിപാലിക്കുന്നു.

സ്വാതന്ത്ര്യ ദിനം

പതാകകൾ നിർമ്മിച്ചു. ഹെഡ്മാസ്റ്റർ പതാക ഉയർത്തി,കൗൺസിലർ ജയ മുത്തപ്പീടിക സന്ദേശം പറഞ്ഞു. പി ടി എ പ്രസിഡന്റ് ആശംസകൾ പറഞ്ഞു.റോട്ടറി ക്ലബ് അംഗങ്ങൾ ലഡു വിതരണം ചെയ്തു. മലയാളം പ്രസംഗം ,ഹിന്ദി പ്രംസംഗം ,ഇംഗ്ളീഷ് പ്രസംഗം ,ദേശഭക്തി ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. നൃത്താവതരണവും ഉണ്ടായിരുന്നു.

വയോജന ദിനം

സ്കൂൾ പരിസരത്തുള്ള എഴുപത് വയസ്സു കഴിഞ്ഞവരെ ആദരിച്ചു

നവംബർ ഒന്ന് കേരളപ്പിറവി

കേരളപ്പിറവി ദിനം എഴുത്ത്കാരിയും അധ്യാപികയുമായ മഞ്ജു ഉദ്ഘാടനം നിർവഹിച്ചു.

ചിത്രങ്ങൾ

,ലഘുചിത്രം

ജൂൺ ചിത്രങ്ങൾ300ലഘുചിത്രം,ലഘുചിത്രം,ലഘുചിത്രം, ലഘുചിത്രം,