"എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 38: | വരി 38: | ||
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | ||
പ്രവേശനോത്സവം, | പ്രവേശനോത്സവം, |
18:35, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ഊന്നുകൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.പി.എസ് ചെന്നീർക്കര നോർത്ത്. ഈ സ്കൂൾ പൊതുവെ കച്ചിറ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഊന്നുകൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ് ഓർത്തഡോക്സ് പളളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഇത് കച്ചിറ കുടുംബത്തിന്റെ സ്ഥലമായിരുന്നു. ഇവിടെ പള്ളി പണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണി ചാക്കോ എന്ന മഹത് വ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്ന വ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങി കെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു.ആദ്യ മാനേജർ കച്ചിറ മാണി ചാക്കോ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി.ഏലിയാമ്മ ചാക്കോയുടെ മരണശേഷം മകൻ കെ.സി.ജോൺ മാനേജരായി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ റ്റിറ്റി ജോൺസ് ആണ് ഇപ്പോഴത്തെ മാനേജർ.കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്. 1965വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 32കുട്ടികൾ പഠനം നടത്തുന്നു.മൂന്ന് അധ്യാപകരാണുള്ളത്.ഇത് ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുളളത്.
ഭൗതികസൗകര്യങ്ങൾ '
5 സെന്റ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.
20 സെന്റ് സ്ഥലത്ത് വിശാലമായ കളിസ്ഥലം.
കുട്ടികൾക്ക് ഭക്ഷണം തയാറാക്കുന്നതിന് ഗ്യാസ് കണക്ഷനോടു കൂടിയ പാചകപ്പുരയുണ്ട്. ഈ പാചകപ്പുര 2017 ൽ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചതാണ്. ശ്രീമതി വീണാ ജോർജാണ് ഇത് ഉദ്ഘാടനം ചെയ്തത്.
കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാൻ ആവശ്യമായ മേശകളും കസേരകളും ഉണ്ട്. ഇവ AKAY FLAVOURS ELAVUMTHITTA സ്പോൺസർ ചെയ്തതാണ്.
സ്കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ്.
എല്ലാ ക്ലാസ്സുകളിലും ലൈറ്റുകളും ഫാനുകളും ഉണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലലഭ്യതയോടു കൂടിയ ടൊയ്ലറ്റ് സൗകര്യം.
കുടിവെള്ള സൗകര്യത്തിന് വാട്ടർ അതോറിറ്റിയുടെ വാട്ടർ കണക്ഷൻ ഉണ്ട്. ജലസംഭരണത്തിന് വാട്ടർ ടാങ്കുകളും ഉണ്ട്.
സ്കൂളിന് സ്വന്തമായി ഉച്ചഭാഷിണി സംവിധാനം ഉണ്ട്. ഇത് ശ്രീ.സജി സ്പോൺസർ ചെയ്തതാണ്.
വായന പരിപോഷിപ്പിക്കുന്നതിനായി അഞ്ഞൂറിലേറെ പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുണ്ട്.മറ്റു വായനാസാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ പഠന സൗകര്യത്തിനായി 1 ഡെസ്ക്ക്ടോപ്പ് കമ്പ്യൂട്ടറും രണ്ട് ലാപ്ടോപ്പുകളും 1 പ്രൊജക്ടറും 1 പ്രൊജക്ടർ സ്ക്രീനും ഉണ്ട്.
ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം, പരിസ്ഥിതിദിനാഘോഷം, വായനാവാരാഘോഷം, സ്വാതന്ത്ര്യദിനാഘോഷം പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം, പാചകപ്പുര ഉദ്ഘാടനം, ഓണാഘോഷം, സ്കൂളിനൊരു പുസ്തകം, സ്നേഹനിധി
വഴികാട്ടി
പത്തനംതിട്ട ഇലവുംതിട്ട റോഡിൽ ഊന്നുകൽ എന്ന സ്ഥലത്തു നിന്നും മുറിപ്പാറമണ്ണ് ( ചെന്നിർക്കര കേന്ദ്രിയവിദ്യാലയം) റോഡിലൂടെ അരകിലോമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മുൻ സാരഥികൾ
ശ്രീ.വർഗീസ് പടിഞ്ഞാറേ മണ്ണിൽ
ശ്രീ.എം എം ചാണ്ടപ്പിള്ള
ശ്രീ കെ.സി ജോൺ
ശ്രീ.ജി ചെറിയാൻ തട്ടയിൽ
ശ്രീമതി.അന്നമ്മ പി ജി
ശ്രീമതി. എൽ രാധാമണിയമ്മ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഹെഡ്മിസ്ട്രസ്
ശ്രീമതി ഷേർലി പാപ്പൻ
അധ്യാപകർ
ശ്രീമതി ഗ്രേസിക്കുട്ടി ജെ
ശ്രീമതി ഷൈനി ഡാനിയേൽ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|