"ജി എൽ പി എസ് എടക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ചരിത്രം) |
||
വരി 17: | വരി 17: | ||
'''''സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും 2003ലാണ് സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത്. 1998-ൽ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ചെറിയ രണ്ട് മുറികളിലായിട്ടാണ് സ്കൂൾ പ്രവർത്തിച്ചത്.''''' | '''''സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും 2003ലാണ് സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത്. 1998-ൽ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ചെറിയ രണ്ട് മുറികളിലായിട്ടാണ് സ്കൂൾ പ്രവർത്തിച്ചത്.''''' | ||
'''''തുടക്കത്തിൽ ഒന്നാം ക്ലാസ്സാണ് പ്രവർത്തനമാരംഭിച്ചത്. ഹരിദാസ് ,ജയമോഹൻ''''' | '''''തുടക്കത്തിൽ ഒന്നാം ക്ലാസ്സാണ് പ്രവർത്തനമാരംഭിച്ചത്.കെ ഗംഗാധരൻ നായർ,ഹരിദാസ്. പി, ,ജയമോഹൻ''''' | ||
'''''എന്നിവർ ടീച്ചർ ഇൻ ചാർജായും, കെ. അജയകുമാർ, കെ. കെ. വത്സ, പി.ജെ.''''' | '''''എന്നിവർ ടീച്ചർ ഇൻ ചാർജായും, കെ. അജയകുമാർ, കെ. കെ. വത്സ, പി.ജെ.''''' |
14:07, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്ര ദേശവാസികളിൽ 90 ശതമാനത്തിലധികം
ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽപെട്ടവരും കൂലിവേല
ചെയ്ത് ഉപജീവനം നടത്തുന്നവരുമാണ്. സ്കൂളിന് ഒരേക്കർ സ്ഥലം സ്വന്തമായുണ്ട്.
ഈ സ്ഥലം പ്രദേശവാസികളുടെ സംഭാവനയാണ്. ഇവർ വിലയ്ക്ക് വാങ്ങി
വിദ്യാഭ്യാസവകുപ്പിനു കൈമാറിയതാണ് ടി സ്ഥലം. കെട്ടിടം നിർമിച്ചത് ഡി പി ഇ
പി ഫണ്ട് ഉപയോഗിച്ചാണ്. ഡി പി ഇ പി പദ്ധതി പ്രകാരം പ്രവർത്തനം ആരംഭിച്ച
സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ എടക്കൽ ഗവ.എൽ.പി സ്കൂളാണ്.
1998 ൽ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.പാലൊളി മുഹമ്മദ്കുട്ടി തറക്കല്ലിട്ട്
സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും 2003ലാണ് സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത്. 1998-ൽ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ചെറിയ രണ്ട് മുറികളിലായിട്ടാണ് സ്കൂൾ പ്രവർത്തിച്ചത്.
തുടക്കത്തിൽ ഒന്നാം ക്ലാസ്സാണ് പ്രവർത്തനമാരംഭിച്ചത്.കെ ഗംഗാധരൻ നായർ,ഹരിദാസ്. പി, ,ജയമോഹൻ
എന്നിവർ ടീച്ചർ ഇൻ ചാർജായും, കെ. അജയകുമാർ, കെ. കെ. വത്സ, പി.ജെ.
അന്നമ്മ, രമാദേവി, സി. ബാലൻ,എൻ.മണി എന്നിവർ യഥാക്രമം പ്രധാനാധ്യാപകരായും ഈ സ്കൂളിൽ
സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ബിന്ദു.പി.കെ പ്രധാനാധ്യാപികയായും തുടരുന്നു.
പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ 1 മുതൽ 4
വരെ ക്ലാസുകളിലായി 4
അദ്ധ്യാപകരും പി ടി സി എം ഉം ജീവനക്കാരായുണ്ട്. സ്കൂൾ പ്രവർത്തനങ്ങളിൽ
ഗ്രാമപഞ്ചായത്ത്, എസ് എസ് എ എന്നിവരുടെ മേൽനോട്ടവും നിർദ്ദേശങ്ങളും
സഹായ സഹകരണങ്ങളും എപ്പോഴും സ്കൂളിന് ലഭ്യമാണ്. എസ് എം സി, പി ടി
എ, എം പി ടി എ യോഗം ചേർന്ന് വിശദമായ ചർച്ചകൾക്ക് ശേഷം തയ്യാറാക്കിയിട്ടു
ള്ളതാണ് സ്കൂൾ വികസന പദ്ധതി.
ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പലവിധ വെല്ലുവിളികളെ അതിജീ വിച്ചു കൊണ്ടാണ് പ്രവർത്തിച്ചു വരുന്നത്. വിവിധ മതസ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിച്ചു വരുന്നതും എടക്കൽ ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും 5 കിലോ മീറ്റർ ചുറ്റളവിനുള്ളിൽ സ്ഥാപിതമായിട്ടുള്ളതുമായ സ്കൂളുകളുടെ പ്രവർത്തനം ഈ വിദ്യാലയത്തിൽ ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം ക്രമാനുഗതമായി കുറ യുവാൻ കാരണമായിട്ടുണ്ട്. തികഞ്ഞ അച്ചടക്കത്തിലും ശാന്തമായ അന്തരീക്ഷ ത്തിലും പ്രവർത്തിച്ചു വരുന്ന ഈ സ്കൂൾ മറ്റു സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് പഠന നിലവാരത്തിൽ ബഹുദൂരം മുന്നിലാണ്. കായിക കലാ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധയും പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ഐ ടി പഠന ത്തിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്. അദ്ധ്യാപ കരുടെ കാര്യക്ഷമമായ പ്രവർത്തനം സ്കൂളിന്റെ പുരോഗതിയ്ക്ക് വളരെയധികം സഹായകരമായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയോടുള്ള ആളുകളുടെ ആഭിമുഖ്യം സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുവാൻ ഒരു പ്രധാനകാരണമാണ്. രക്ഷിതാക്കളും പ്രദേശവാസികളും ഭൂരിഭാഗവും കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ്. എങ്കിലും ഇവരുടെ പങ്കാളിത്തവും സഹകരണവും സ്കൂൾ പ്രവർത്തനങ്ങളിൽ പരമാവധി ലഭി ക്കാറുണ്ട്. ഈ അദ്ധ്യയന വർഷം മുതൽ ഇംഗ്ലീഷ് വിഷയത്തിന് പ്രത്യേക പ്രാധാ ന്യം നൽകിയാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.