"ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ കലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
എറണാകുളം റവന്യൂ ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിലാണ്‌ ഈ സ്‌കൂൾ ആരംഭകാലം മുതൽ സ്ഥിതിചെയ്യുന്നത്‌. സർക്കാർ ധനസഹായം ഇല്ലാതെ ഒരു അംഗീകൃത ഹൈസ്‌കൂളായി പ്രവർത്തനമാരംഭിച്ചു. 1960 മുതൽ സർക്കാർ എയ്‌ഡഡ്‌ സ്‌കൂളായി മാറി. ആദ്യകാലം മുതലേ പഠനരംഗത്തും സ്‌പോർട്‌സ്‌, കല, ബാന്റ്‌ സെറ്റ്‌ തുടങ്ങിയ പാഠ്യേതര രംഗത്തും എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന സ്‌കൂളാണിത്‌. 1962 നവംബർ 30-ന്‌ സ്ഥാപക മാനേജർ ദിവംഗതനായതിനെ തുടർന്ന്‌ 1986 വരെ ശ്രീ. വർഗീസ്‌ ഐപ്പ്‌ കൊച്ചുകുടിയായിരുന്നു മാനേജർ. വിശാലമായ ഫുട്‌ബോൾകോർട്ട്‌, വോളിബോൾ കോർട്ട്‌, ബാസ്‌ക്കറ്റ്‌ ബോൾ കോർട്ട്‌, കലാസുന്ദരമായ ഐപ്പ്‌ വർഗ്ഗീസ്‌ ഓഡിറ്റോറിയം, ഓപ്പൺ എയർ സ്റ്റേജ്‌, സുരക്ഷിതമായ കൊമ്പൗണ്ട വാൾ, പ്രാഥമികാവശ്യത്തിനുള്ള ആധുനിക സൗകര്യങ്ങൾ, അത്യന്താധുനിക കമ്പ്യൂട്ടർ ലാബ്‌, എഡ്യൂസാറ്റ്‌, ലബോറട്ടറി, ലൈബ്രറി, മനോഹരവും വിസ്‌തൃതവുമായ പൂമുഖം ഇവയെല്ലാമുള്ള ഈ സ്ഥാപനം ഇന്നും രാജകീയ പ്രൗഢിയിൽ തൊടുപുഴ-ഊന്നുകൽ സംസ്ഥാന പാതയ്‌ക്കഭിമുഖമായി തലയുയർത്തി നിൽക്കുന്നു. 1983 ജൂൺ 15 മുതലാണ്‌ ഈ സ്‌കൂളിൽ യു.പി. വിഭാഗം പ്രവർത്തിച്ചുതുടങ്ങിയത്‌. അഞ്ചാം ക്ലാസ്‌ മുതൽ പത്താം ക്ലാസ്‌ വരെ 13 ഡിവിഷനുകളിലായി ഇപ്പോൾ500-ൽപ്പരം കുട്ടികൾ പഠിക്കുന്നു. ഇവിടെ 24 അധ്യാപകരും 4 അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. 8, 9, 10 ക്ലാസുകളിൽ ഓരോ ഡിവിഷൻ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഉണ്ട്‌. എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% റിസൽട്ട്‌, ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്‌ നിലനിർത്തിപ്പോരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ദശാബ്‌ദങ്ങളായി എസ്‌.എസ്‌.എൽ.സി. പരീക്ഷയ്‌ക്കിരുത്തുന്ന സ്‌കൂൾ എന്ന ഖ്യാതി ഈ സ്ഥാപനത്തിനു മാത്രമാണുള്ളത്‌. ഓരോ വർഷവും 160-നും 175 നും ഇടയ്‌ക്ക്‌ കുട്ടികൾ ഇവിടെ എസ്‌.എസ്‌.എൽ.സി. പരീക്ഷയ്‌ക്ക്‌ എഴുതാറുണ്ട്‌. ദശാബ്‌ദങ്ങളായി വിജയം 100 ശതമാനത്തിന്‌ നിലനിർത്തിപ്പോരുവാനും കഴിയുന്നുണ്ട്‌. കലാകായികരംഗത്ത്‌ ദേശീയതാരങ്ങളെ വാർത്തെടുത്തിട്ടുള്ള ഈ സ്ഥാപനം കായിക മത്സര രംഗത്ത്‌ ഇന്നും ആധിപത്യം നിലനിർത്തിപ്പോരുന്നു. അനേകം കുട്ടികൾക്ക്‌ വിജ്ഞാനപ്രഭ ചൊരിഞ്ഞു നിലകൊള്ളുന്ന ഈ സ്ഥാപനത്തിന്റെ രജതജൂബിലി 1976-ലും സുവർണ്ണ ജൂബിലി 2001 ലും ഗംഭീരവും വർണ്ണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ. ഐപ്പ്‌ വർഗീസ്‌ കൊച്ചുകുടിയും ഹെഡ്‌മാസ്റ്റർ ശ്രീ. ഷാബു കുര്യാക്കോസ് ആണ്‌.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട് ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിത ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ഒരു സോപ്പു നിർമ്മാണയൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.

12:53, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം