"സെന്റ് ജോർജ് യു.പി.എസ്. കോരുത്തോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}കോരുത്തോട്
{{PSchoolFrame/Pages}}14-03-1965 ൽ പ്രഥമ വാർഷികം നടത്തി. പുതിയ എം.എൽ.എ ശ്രീ. കെ.വി.കുര്യന് സ്വീകരണം നൽകി. തുടർന്ന് ഓരോ വർഷങ്ങളിലായി പുതിയ അധ്യാപകരും കുട്ടികളും എത്തി. ശ്രീ.പി.എം. വർക്കി, ശ്രീമതി. A. Z. ഏലിയാമ്മ, ശ്രീ. കെ.വി. നാരായണൻ നായർ, ശ്രീ.എം.എസ്. വർക്കി, ശ്രീ.എൻ.വി ആന്റണി, ശ്രീമതി. എം.ജെ. ഏലിക്കുട്ടി എന്നിവർകൂടി അധ്യാപക കുടുംബത്തിലെ അംഗങ്ങളായതോടെ 1967 ജൂണിൽ എൽ.പി.സ്കൂൾ പൂർണ്ണമായി. 1 മുതൽ 4 വരെ ക്ലാസുകൾക്ക് രണ്ടു ഡിവിഷനുകൾ 364 കുട്ടികൾ ആ വർഷം 75 കുട്ടികൾ 4-ാം ക്ലാസ് പാസായി സ്കൂൾ വിട്ടു. ബഹു. ചൂരക്കാട്ടച്ചനെ തുടർന്ന് റവ. ഫാ. ജേക്കബ് പുന്നയ്ക്കൽ ചാർജെടുക്കുകയും 1989 ൽ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു. ജൂബിലി വർഷത്തിനു മുന്നോടിയായി സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. ജൂബിലി സ്മാരകമായി സ്കൂൾ ഗ്രൗണ്ട് നിർമ്മിച്ചു. മാറി മാറി വരുന്ന ബഹു. മാനേജരച്ചന്മാരുടെയും, നല്ലവരായ നാട്ടുകാരുടേയും മഹത്തായ സേവനത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി സ്കൂളിന്റെ മുഖഛായ തന്നെ മാറി. 1992 ൽ എസ്. ജെ. അനന്ത് സാർ റിട്ടയർ ചെയ്തതിനുശേഷം ഹെഡ്മാസ്റ്റർമാരായ ശ്രീ. പി.കെ. ജോസഫ്, ശ്രീ.കെ.എം മാത്യു, സിസ്റ്റർ വിജയ എസ്.എ.ബി.എസ്, ശ്രീ. തോമസ് ഏബ്രഹാം, ശ്രീ, റ്റി.സി. ചാക്കോ, ശ്രീ. ജോയി എബ്രഹം, ശ്രീ. പോൾ ആന്റണി എന്നിവരുടെ നേത‍ൃത്വത്തിൽ സ്കൂളിൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടന്നു. 2002- ൽ ആദ്യമായി ഒരു കമ്പ്യൂട്ടർ വാങ്ങി സ്കൂളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. 2003- ൽ കേന്ദ്രമന്ത്രി യായിരുന്ന ശ്രീ. പി. സി തോമസ് അദ്ദേഹത്തിന്റെ പ്രാദേശിക ഫണ്ടിൽ നിന്നും 2 കന്യൂട്ടറും അനുബന്ധ ഘടകങ്ങളും അനുവദിച്ചു. ശ്രീ. ആന്റോ ആന്റണി നൽകിയ കമ്പ്യൂട്ടറുകളും, ശ്രീ. പി. സി. ജോർജ്ജ് എംഎൽ.എ നൽകിയ എൽ.സി.ഡി പ്രോജക്ടറും ഉൾപ്പെട്ട സുസജ്ജമായ കമ്പ്യൂട്ടർ ലാബും ഇന്ന് നമുക്കുണ്ട്. 2004- ൽ സ്കൗട്ട് & ഗൈയ്ഡ്, ബുൾ ബുൾ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു. എൽ.പി ക്ലാസുകളിൽ (1-4) ഇംഗ്ലീഷ് മീഡിയം പാരലൽ ക്ലാസുകൾ അനുവദിക്കപ്പെട്ടതും, ഈ കാലഘട്ടത്തിന്റെ നേട്ടമയാണ്. ശ്രീ. പി.സി ജോർജ്ജ് എം.എൽ.എ ഫണ്ട് മുഖ്യമായും ഉപയോഗിച്ച് വളരെ ഉപകാരപ്രദമായ രീതിയിൽ സ്കൂൾ പാചകപ്പുര നിർമ്മിച്ച് ചിരകാല സ്വപ്നം സാക്ഷാത്കമാക്കിയത് പോൾ സാറിന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ കമ്മിറ്റിയാണ്. സ്കൂളിനോടനുബന്ധിച്ച് പ്രീ-പ്രൈമറി തുടങ്ങണമെന്നത് ഒരു സ്വപ്നമായിരുന്നു. 2011-12 സ്കൂൾ വർഷത്തിൽ നമുക്കുള്ള പരിമിതമായ സ്ഥല സൗകര്യങ്ങൾ പ്രയോജന പ്പെടുത്തി അതും സാധ്യമാക്കി. അർപ്പണമനോഭാവവും അറിവും സാമർഥ്യവുമുള്ള ശ്രീമതി. ഗ്രേസിക്കുട്ടി ഫിലിപ്പും, സിസ്റ്റർ വിമല എസ്.എ.ബി.എസ്-ഉം പഠിപ്പിക്കുന്ന 2 ക്ലാസുകളിലായി 44-ൽ പരം കുരുന്നുകൾ ശിക്ഷണം നേടുന്നു.
 
സ്കൂളിന്റെ 57 വർഷത്തെ ചരിത്രത്തിൽ പല തവണ കോർപ്പറേറ്റിലെ ബെസ്റ്റ് യു.പി സ്കൂൾ അവാർഡും 4 തവണ ബെസ്റ്റ് പി.റ്റി.എ അവാർഡും കരസ്ഥമാക്കി യിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് പി.റ്റി.എ.യ്ക്കുള്ള അവാർഡും പ്രശസ്തിപത്രവും കരസ്ഥമാക്കി. ഇപ്പോൾ LKG മുതൽ 7 വരെ ഇം​ഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 315 കുട്ടികൾ (ആൺകുട്ടികൾ -149, കുട്ടികൾ - 166) പഠനം നടത്തുന്നു. 18 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ഇവിടെ പ്രവർത്തിച്ചുവരുന്നു.

11:14, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

14-03-1965 ൽ പ്രഥമ വാർഷികം നടത്തി. പുതിയ എം.എൽ.എ ശ്രീ. കെ.വി.കുര്യന് സ്വീകരണം നൽകി. തുടർന്ന് ഓരോ വർഷങ്ങളിലായി പുതിയ അധ്യാപകരും കുട്ടികളും എത്തി. ശ്രീ.പി.എം. വർക്കി, ശ്രീമതി. A. Z. ഏലിയാമ്മ, ശ്രീ. കെ.വി. നാരായണൻ നായർ, ശ്രീ.എം.എസ്. വർക്കി, ശ്രീ.എൻ.വി ആന്റണി, ശ്രീമതി. എം.ജെ. ഏലിക്കുട്ടി എന്നിവർകൂടി അധ്യാപക കുടുംബത്തിലെ അംഗങ്ങളായതോടെ 1967 ജൂണിൽ എൽ.പി.സ്കൂൾ പൂർണ്ണമായി. 1 മുതൽ 4 വരെ ക്ലാസുകൾക്ക് രണ്ടു ഡിവിഷനുകൾ 364 കുട്ടികൾ ആ വർഷം 75 കുട്ടികൾ 4-ാം ക്ലാസ് പാസായി സ്കൂൾ വിട്ടു. ബഹു. ചൂരക്കാട്ടച്ചനെ തുടർന്ന് റവ. ഫാ. ജേക്കബ് പുന്നയ്ക്കൽ ചാർജെടുക്കുകയും 1989 ൽ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു. ജൂബിലി വർഷത്തിനു മുന്നോടിയായി സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. ജൂബിലി സ്മാരകമായി സ്കൂൾ ഗ്രൗണ്ട് നിർമ്മിച്ചു. മാറി മാറി വരുന്ന ബഹു. മാനേജരച്ചന്മാരുടെയും, നല്ലവരായ നാട്ടുകാരുടേയും മഹത്തായ സേവനത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി സ്കൂളിന്റെ മുഖഛായ തന്നെ മാറി. 1992 ൽ എസ്. ജെ. അനന്ത് സാർ റിട്ടയർ ചെയ്തതിനുശേഷം ഹെഡ്മാസ്റ്റർമാരായ ശ്രീ. പി.കെ. ജോസഫ്, ശ്രീ.കെ.എം മാത്യു, സിസ്റ്റർ വിജയ എസ്.എ.ബി.എസ്, ശ്രീ. തോമസ് ഏബ്രഹാം, ശ്രീ, റ്റി.സി. ചാക്കോ, ശ്രീ. ജോയി എബ്രഹം, ശ്രീ. പോൾ ആന്റണി എന്നിവരുടെ നേത‍ൃത്വത്തിൽ സ്കൂളിൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടന്നു. 2002- ൽ ആദ്യമായി ഒരു കമ്പ്യൂട്ടർ വാങ്ങി സ്കൂളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. 2003- ൽ കേന്ദ്രമന്ത്രി യായിരുന്ന ശ്രീ. പി. സി തോമസ് അദ്ദേഹത്തിന്റെ പ്രാദേശിക ഫണ്ടിൽ നിന്നും 2 കന്യൂട്ടറും അനുബന്ധ ഘടകങ്ങളും അനുവദിച്ചു. ശ്രീ. ആന്റോ ആന്റണി നൽകിയ കമ്പ്യൂട്ടറുകളും, ശ്രീ. പി. സി. ജോർജ്ജ് എംഎൽ.എ നൽകിയ എൽ.സി.ഡി പ്രോജക്ടറും ഉൾപ്പെട്ട സുസജ്ജമായ കമ്പ്യൂട്ടർ ലാബും ഇന്ന് നമുക്കുണ്ട്. 2004- ൽ സ്കൗട്ട് & ഗൈയ്ഡ്, ബുൾ ബുൾ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു. എൽ.പി ക്ലാസുകളിൽ (1-4) ഇംഗ്ലീഷ് മീഡിയം പാരലൽ ക്ലാസുകൾ അനുവദിക്കപ്പെട്ടതും, ഈ കാലഘട്ടത്തിന്റെ നേട്ടമയാണ്. ശ്രീ. പി.സി ജോർജ്ജ് എം.എൽ.എ ഫണ്ട് മുഖ്യമായും ഉപയോഗിച്ച് വളരെ ഉപകാരപ്രദമായ രീതിയിൽ സ്കൂൾ പാചകപ്പുര നിർമ്മിച്ച് ചിരകാല സ്വപ്നം സാക്ഷാത്കമാക്കിയത് പോൾ സാറിന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ കമ്മിറ്റിയാണ്. സ്കൂളിനോടനുബന്ധിച്ച് പ്രീ-പ്രൈമറി തുടങ്ങണമെന്നത് ഒരു സ്വപ്നമായിരുന്നു. 2011-12 സ്കൂൾ വർഷത്തിൽ നമുക്കുള്ള പരിമിതമായ സ്ഥല സൗകര്യങ്ങൾ പ്രയോജന പ്പെടുത്തി അതും സാധ്യമാക്കി. അർപ്പണമനോഭാവവും അറിവും സാമർഥ്യവുമുള്ള ശ്രീമതി. ഗ്രേസിക്കുട്ടി ഫിലിപ്പും, സിസ്റ്റർ വിമല എസ്.എ.ബി.എസ്-ഉം പഠിപ്പിക്കുന്ന 2 ക്ലാസുകളിലായി 44-ൽ പരം കുരുന്നുകൾ ശിക്ഷണം നേടുന്നു.

സ്കൂളിന്റെ 57 വർഷത്തെ ചരിത്രത്തിൽ പല തവണ കോർപ്പറേറ്റിലെ ബെസ്റ്റ് യു.പി സ്കൂൾ അവാർഡും 4 തവണ ബെസ്റ്റ് പി.റ്റി.എ അവാർഡും കരസ്ഥമാക്കി യിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് പി.റ്റി.എ.യ്ക്കുള്ള അവാർഡും പ്രശസ്തിപത്രവും കരസ്ഥമാക്കി. ഇപ്പോൾ LKG മുതൽ 7 വരെ ഇം​ഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 315 കുട്ടികൾ (ആൺകുട്ടികൾ -149, കുട്ടികൾ - 166) പഠനം നടത്തുന്നു. 18 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ഇവിടെ പ്രവർത്തിച്ചുവരുന്നു.