"ഓർമക്കുറിപ്പിലേക്ക് - മുഹമ്മദ് സുഫിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

" എന്തോന്നടെയ് ഇതൊക്കെ
&n...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 1: | വരി 1: | ||

| [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം#ഓർമക്കുറിപ്പിലേക്ക്|
◀ തിരികെ പോകുക

" എന്തോന്നടെയ് ഇതൊക്കെ
| " എന്തോന്നടെയ് ഇതൊക്കെ

എല്ലാത്തിന്റെയും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് നിരത്തി അങ്ങോട്ട് mute ആക്കിയാലോ....... ഇതൊന്നും ഇനി കാണേണ്ടി വരില്ലല്ലോ " പാർട്ട് ടൈം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികൾ സ്കൂൾ തുറന്നപ്പോൾ തൊട്ടു തുടങ്ങിയതാ..... ഓരോ ദിവസവും ഓരോരോ സ്റ്റാറ്റസും...... റീൽസുമൊക്കെ.... വെറുതെ ബാക്കിയുള്ളവരെ കൂടി കൊതിപ്പിക്കാനായിട്ട്.... മനുഷ്യനാണെൽ ഇവിടെ പരീക്ഷ കഴിഞ്ഞു നേരമില്ല അപ്പോഴാണ് അവന്മാരുടെ ഒക്കെ സ്റ്റാറ്റസ്. പരാതിക്കും പരിഭവങ്ങൾക്കും ഇടയിൽ പരീക്ഷ പിരിമുറുക്കവും കൂടി ആയപ്പോൾ എന്നാൽ പിന്നെ വീട്ടിലേക്ക് വിളിച്ചു കളയാം എന്നായി ഞാൻ. ഫോണെടുത്തതും ഉമ്മച്ചി ആകട്ടെ ഈ പിള്ളേരെ ക്കാളും കഷ്ടം..... "എടാ.... ബിനു ടീച്ചർ വിളിച്ചിരുന്നു.... മണപ്പുറം സ്കൂളിനെ പറ്റി എന്തോ അനുഭവക്കുറിപ്പ് എഴുതാനാണ്. ഒന്ന് എഴുതി അയച്ചേക്കണേ." "... ഹും..." ഒരു മൂളലിൽ മറുപടി ഒതുക്കി ഞാൻ ഫോൺ കട്ട് ചെയ്തു.

| എല്ലാത്തിന്റെയും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് നിരത്തി അങ്ങോട്ട് mute ആക്കിയാലോ....... ഇതൊന്നും ഇനി കാണേണ്ടി വരില്ലല്ലോ " പാർട്ട് ടൈം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികൾ സ്കൂൾ തുറന്നപ്പോൾ തൊട്ടു തുടങ്ങിയതാ..... ഓരോ ദിവസവും ഓരോരോ സ്റ്റാറ്റസും...... റീൽസുമൊക്കെ.... വെറുതെ ബാക്കിയുള്ളവരെ കൂടി കൊതിപ്പിക്കാനായിട്ട്.... മനുഷ്യനാണെൽ ഇവിടെ പരീക്ഷ കഴിഞ്ഞു നേരമില്ല അപ്പോഴാണ് അവന്മാരുടെ ഒക്കെ സ്റ്റാറ്റസ്. പരാതിക്കും പരിഭവങ്ങൾക്കും ഇടയിൽ പരീക്ഷ പിരിമുറുക്കവും കൂടി ആയപ്പോൾ എന്നാൽ പിന്നെ വീട്ടിലേക്ക് വിളിച്ചു കളയാം എന്നായി ഞാൻ. ഫോണെടുത്തതും ഉമ്മച്ചി ആകട്ടെ ഈ പിള്ളേരെ ക്കാളും കഷ്ടം..... "എടാ.... ബിനു ടീച്ചർ വിളിച്ചിരുന്നു.... മണപ്പുറം സ്കൂളിനെ പറ്റി എന്തോ അനുഭവക്കുറിപ്പ് എഴുതാനാണ്. ഒന്ന് എഴുതി അയച്ചേക്കണേ." "... ഹും..." ഒരു മൂളലിൽ മറുപടി ഒതുക്കി ഞാൻ ഫോൺ കട്ട് ചെയ്തു.

23:31, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
◀ തിരികെ പോകുക
" എന്തോന്നടെയ് ഇതൊക്കെ
എല്ലാത്തിന്റെയും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് നിരത്തി അങ്ങോട്ട് mute ആക്കിയാലോ....... ഇതൊന്നും ഇനി കാണേണ്ടി വരില്ലല്ലോ " പാർട്ട് ടൈം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികൾ സ്കൂൾ തുറന്നപ്പോൾ തൊട്ടു തുടങ്ങിയതാ..... ഓരോ ദിവസവും ഓരോരോ സ്റ്റാറ്റസും...... റീൽസുമൊക്കെ.... വെറുതെ ബാക്കിയുള്ളവരെ കൂടി കൊതിപ്പിക്കാനായിട്ട്.... മനുഷ്യനാണെൽ ഇവിടെ പരീക്ഷ കഴിഞ്ഞു നേരമില്ല അപ്പോഴാണ് അവന്മാരുടെ ഒക്കെ സ്റ്റാറ്റസ്. പരാതിക്കും പരിഭവങ്ങൾക്കും ഇടയിൽ പരീക്ഷ പിരിമുറുക്കവും കൂടി ആയപ്പോൾ എന്നാൽ പിന്നെ വീട്ടിലേക്ക് വിളിച്ചു കളയാം എന്നായി ഞാൻ. ഫോണെടുത്തതും ഉമ്മച്ചി ആകട്ടെ ഈ പിള്ളേരെ ക്കാളും കഷ്ടം..... "എടാ.... ബിനു ടീച്ചർ വിളിച്ചിരുന്നു.... മണപ്പുറം സ്കൂളിനെ പറ്റി എന്തോ അനുഭവക്കുറിപ്പ് എഴുതാനാണ്. ഒന്ന് എഴുതി അയച്ചേക്കണേ." "... ഹും..." ഒരു മൂളലിൽ മറുപടി ഒതുക്കി ഞാൻ ഫോൺ കട്ട് ചെയ്തു.
പള്ളിക്കൂടം പൂട്ടാൻ മുട്ടേൽ നിന്ന് പ്രാർത്ഥിക്കുന്ന ഇന്നത്തെ കുട്ടികൾക്കിടയിൽ കഴിഞ്ഞു പോയ കാലത്തെ കുടന്നെടുത്തു കുട്ടപ്പനാക്കാൻ എന്നെ ആരോ നിയോഗിച്ചത് പോലെ ഒരു തോന്നൽ. എസ് എസ് എൽ സി - മുതൽ തുടങ്ങിയ ' turning point ' മുദ്രാവാക്യങ്ങൾ ഇന്ന് മെഡിക്കൽ കോളേജിലെ നമ്മുടെ പഠനം വരെ കൊണ്ട് എത്തിച്ചെങ്കിലും 6- വർഷക്കാലം നീണ്ടുനിന്ന തെരേസ യൻ യാത്രയാണ് ആ യാത്ര അനുഭവങ്ങൾ ആണ് ഇതുവരെ ഉള്ള എന്നെ ഞാനാക്കിയത്. "സോറി.... അയിന് നീ ഏതാടാ " എന്ന ചോദ്യം ബോധപൂർവം ഇവിടെ നിരോധിച്ചിരിക്കുന്നു.
മാമ്പഴത്തിൽ നിന്നും മാമ്പുവിലേക്കെന്നപോലെ ഒരു ശീർഷാസന യാത്രയാണ് സ്കൂൾ ജീവിതത്തെ പറ്റി ഓർക്കുമ്പോൾ ഓടിയെത്തുന്നത്. വലിയ കേമമായി പഴുത്ത കൊതിയൂറുന്ന മധുരം മണക്കുന്ന മാമ്പഴമായില്ലെങ്കിലും തരക്കേടില്ലാതെ പുഴുക്കുത്തു കൊള്ളാതെ കുത്തിനോവിക്കാൻ എത്തിയ കിളിക്കു മുന്നിൽ തന്ത്രപൂർവ്വം കൊത്തും കുത്തും കൊള്ളാതെ ഒഴിഞ്ഞുമാറാനായതിൽ ഏറെക്കാലം നീണ്ടുനിന്ന മണപ്പുറം ജീവിതം സമ്മാനിച്ച ഓർമ്മകൾ വഹിച്ച പങ്ക് വളരെ വലുതാണ്.
പിൽക്കാലത്ത് ഞാൻ പോലും അറിയാതെ എന്നെ സ്വാധീനിച്ചെന്ന് ഞാൻ മനസ്സിലാക്കിയ രണ്ട് പ്രസ്ഥാനങ്ങളായിരുന്നു മനപ്പുറത്തുവെച്ച് ഞാൻ പ്രവർത്തിച്ചിരുന്ന 'സ്കൗട്ടും' 'ഡിസിഎല്ലും'. ഇവയ്ക്ക് നേതൃത്വം നൽകിയ മാത്യു സാറും വർഗീസ് സാറും ഇവയെ പോലെത്തന്നെ ശെരിക്കും ഒരു പ്രസ്ഥാനമായിരുന്നു. കിലോമീറ്ററുകളോളം കാൽനട യാത്ര നടത്തിയും സൈക്കിൾ ചവിട്ടിയും രാത്രിസമയത് ടെന്റിനുള്ളിൽ സ്വയം ഭക്ഷണം പാകം ചെയ്തും ചങ്ങാതിമാരുടെ വീടുകളിൽ ലോഗ് ബുക്കെഴുതാൻ ഒത്തുകൂടി ക്രിക്കറ്റ് കളിച്ചതും ഒടുവിൽ 'രാജ്യപുരസ്കാർ' അവാർഡും സ്വന്തമാക്കിയപ്പോൾ പല പ്രതിസന്ധിഘട്ടങ്ങളിലും സധൈര്യം മുന്നോട്ട് പോയി അവനവന്റെ നിലനിൽപ്പ് തുടരാനുള്ള അർജവമായിരുന്നു സ്കൗട്ടിലൂടെ ഞങ്ങളിലേക്ക് ഇഴുകിച്ചേർന്നത്. അഞ്ചാം ക്ലാസ്സിൽ സണ്ണിസാർ സ്ഥലം മാറിപോയപ്പോൾ, പകരം ദിവസേന അങ്കമാലിയിൽ നിന്നും മണപ്പുറത്തേക്ക് വരാൻ തയാറായ വർഗീസ് സാറിന് ക്ലാസ്സിലെ ഏറെക്കുറെ 'വിമുഖനായ' ആയ ചെറുപ്പക്കാരനിൽ തോന്നിയ പ്രീതീക്ഷയാണ് ; സഭാകമ്പം അകറ്റി സംസ്ഥാനതലത്തിലടക്കം പ്രസംഗമത്സരങ്ങളിൽ എന്നെ സമ്മാനാർഹാനാക്കിയത്. ദീപിക ബാലജനസംഖ്യത്തിന്റെ സംസ്ഥാനതല ഭാരവാഹി വരെ ആയി എന്നിലെ നേതൃത്വംഗുണം പ്രോത്സാഹിപ്പിച്ചതും വർഗീസ് സർ തന്നെയാണ്. വർഗീസ് സാറും ഡിസിഎല്ലും അതുകൊണ്ട്തന്നെ ഇന്നുമെനിക്ക് പ്രിയപ്പെട്ടതാണ്.
ഇതൊക്കെ കേട്ടപ്പോൾത്തന്നെ ഇവിടെ 'ഓഹോ...' എന്ന് വെച്ചിരുന്നു. ഇത്രെയും പറഞ്ഞത് വിശ്വസിച്ചില്ലെങ്കിൽ കലോത്സവം പറഞ്ഞപ്പോഴാണ് ഓർത്തത്; സ്കൂൾ കലോത്സവം ആയാൽ പിന്നെ ഞങ്ങൾ ഒരു കൂട്ടം , പിന്നെ നാടകത്തിന്റെ പേരും പറഞ്ഞ് ഒരു മേളം തന്നെയാണ. സമ്മാനത്തിന് വേണ്ടി അല്ലെങ്കിലും ആ നിമിഷങ്ങൾ സമ്മാനിച്ച അനുഭവങ്ങൾ എന്നും രസകരമായിരുന്നു. എനിക്ക് എന്റേതായ് ഒരു ഐഡൻറിറ്റി ലഭിച്ചതിൽ മുഖ്യപങ്ക് വഹിച്ച മണപ്പുറം സ്കൂളിനെ പറ്റി ഇനിയും വാതോരാതെ പറയാനുണ്ട്,പക്ഷേ തൽക്കാലം ഇവിടെ നിർത്തുന്നു..... പോയ കാലത്തെ പറ്റിയും, ഈ ഏതാനും ഓർമ്മകൾക്കും ഓർമ്മപ്പെടുത്തലുകൾക്കും നിരവധി അധ്യാപകരുടെ സ്നേഹമുണ്ട്, ഞങ്ങളിൽ ഉള്ള പ്രതീക്ഷകളുണ്ട് പലരുടേയും പ്രാർത്ഥനാമന്ത്രങ്ങൾ ഉണ്ട്. ഇതുവരെ നൽകിയതിനും ഇനി നൽകാനിരിക്കുന്നതിനും ഒരുപോലെ സ്നേഹത്തിൽ ചാലിച്ച് നന്ദി പറഞ്ഞു കൊണ്ട് നിർത്തട്ടെ...നന്ദി...നന്ദി...ഒരായിരം നന്ദി ....