ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 89: വരി 89:
</gallery>
</gallery>


 
====  വായനാവാര പ്രവർത്തനങ്ങൾ ====
വായനാവാര പ്രവർത്തനങ്ങൾ
 
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വയിച്ചില്ലെങ്കിൽ വളയും എന്ന ആപ്തവാക്യം ഉൾക്കൊള്ളുന്നതിനായി വായനാ പ്രവർത്തനങ്ങൾ ഒരാഴ്ച  വാട്‌സാപ്ഗ്രൂപ്പിലൂടെ നടത്തുകയുണ്ടായി പരിപാടി പ്രശസ്ത കവി ശ്രീ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വയിച്ചില്ലെങ്കിൽ വളയും എന്ന ആപ്തവാക്യം ഉൾക്കൊള്ളുന്നതിനായി വായനാ പ്രവർത്തനങ്ങൾ ഒരാഴ്ച  വാട്‌സാപ്ഗ്രൂപ്പിലൂടെ നടത്തുകയുണ്ടായി പരിപാടി പ്രശസ്ത കവി ശ്രീ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു


വരി 123: വരി 121:
ചലച്ചിത്രോത്സവം
ചലച്ചിത്രോത്സവം


വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.ജൂൺ 29 ന് സംഘടിപ്പിച്ച പരിപാടിയിൽഏഹമ ൈഎ വളരെ പ്രസിദ്ധമായ ഡോക്യുമെന്ററി,ലുമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യചലനചിത്രങ്ങൾ,ഓർമ്മകൾ 1963 ൽ നിർമ്മിച്ച് ചിത്രം ീരരൗൃൃലിരല മ േീംഹ ഇൃലലസ യൃശറഴല  എക്കാലവും പുതിയതായിത്ത െനിൽക്കു ചലച്ചിത്രം എിവയാണ് പ്രദർശിപ്പിച്ചത്
വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.ജൂൺ 29 ന് സംഘടിപ്പിച്ച പരിപാടിയിൽ ഗ്ലാസ് എന്ന വളരെ പ്രസിദ്ധമായ ഡോക്യുമെന്ററി,ലുമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യചലനചിത്രങ്ങൾ,ഓർമ്മകൾ  
 
Robert Enrico 1963 ൽ നിർമ്മിച്ച occurrence at owl Creek bridge  എക്കാലവും പുതിയതായിത്തന്നെ നിൽക്കുന്ന ചലച്ചിത്രം എിവയാണ് പ്രദർശിപ്പിച്ചത്


കഥ കവിത ശിൽപശാല
കഥ കവിത ശിൽപശാല

22:40, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2016-17 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

2019-20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

ആമുഖം

മനുഷ്യരാശിയെ വീടിന്റെ അകത്തളത്തിലേക്ക് തള്ളിയിട്ട കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കുതിന് വ്യത്യസ്ഥ പരിപാടികൾ അവതരിപ്പിക്കാൻ സ്‌കൂൾ ശ്രമിച്ചിട്ടുണ്ട്.

സ്‌കൂളിലെ യൂട്യൂബ് ചാനലായ റിഥം വിഷനിൽ കേരളത്തിലെ അറിയപ്പെടു സാഹിത്യ-സിനിമാ-അക്കാദമിക മേഖലകളിലെ പ്രശസ്തർ വേറിട്ട പരിപാടികൾ അവതരിപ്പിച്ചത് എടുത്ത് പറയേണ്ടതാണ്.

ഓലൈനിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു, വിവിധ റിയാലിറ്റി ഷോകൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളും, ക്ലാസ് റൂമുകൾ സർഗ്ഗാത്മകമാക്കാനായി പാട്ടുകളും, കഥകളും, ശാസ്ത്ര ബോധമുള്ള തലമുറയെ വളർത്താനായുള്ള പ്രവർത്തനങ്ങളും ആണ് നടന്നത്

വേനൽമഴ

'കോവിഡിനെ നേരിടാം ജാഗ്രതയോടെ അവധിക്കാലം ആസ്വദിക്കാം'

ലോകം ഒരു കുടക്കീഴിൽ തുറന്നിട്ട അവസ്ഥയിൽ നിന്നും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷമ ജീവി മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചപ്പോൾ തുറന്നിട്ട ലോകത്തുനിന്നും അവനവന്റെ വീടുകളിലേക്ക് ഒതുങ്ങി കൂടേണ്ട അവസ്ഥയാണ് കോവിഡ് മഹാമാരി ഉണ്ടാക്കി വെച്ചത്

കോവിഡ് കാലം മാനവരാശിയെ ഒടങ്കം ബാധിച്ചപ്പോൾ വിദ്യാർഥി സമൂഹവും മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ട് ഈ ഒരവസ്ഥയെ തരണം ചെയ്യാൻ വേണ്ടി ഞങ്ങളുടെ വിദ്യാലയം വേറിട്ട നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്

മാർച്ച് 10 ന് സ്‌കൂൾ അടച്ചതിനെ തുടർന്ന് തീരാത്ത പാഠഭാഗങ്ങൾ ഓലൈൻ വഴി നൽകിയാണ് തുടക്കം കുറിച്ചത് തുടർന്ന് കോവിഡിന്റെ ആശങ്ക വർധിച്ച് വന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും മാനസിക ഉല്ലാസത്തിനായി കോവിഡിനെ നേരിടാം ജാഗ്രതയോടെ അവധിക്കാലം ആസ്വദിക്കാം എന്ന   പേരിൽ നടത്തിയ പരിപാടികൾ പൊതുജന ശ്രദ്ധ ആകർഷിക്കു രീതിയിലുള്ളതായിരുന്നു.

ഓൺലൈൻ സി പി ടി എ

ഓൺലൈൻ സി.പി.ടി.എ ഉദ്ഘാടന പോസ്റ്റർ

പെട്ടന്നുണ്ടായ സ്കൂൾ പൂട്ടലിൽ ഇനിയെന്ത് എന്ന ചോദ്യവുമായി ഞങ്ങൾ പകച്ച് നിന്നില്ല. ഓൺലൈനിൽ പി.ടി.എ യോഗം വിളിച്ചു ചേർത്തി കാര്യങ്ങൾ അവതരിപ്പിച്ചു .ഒരു പക്ഷേ കേരളത്തിൽ ആദ്യമായി രക്ഷിതാക്കളുടെ യോഗം ഓൺലൈൻ വഴി വിളിച്ച് ചേർത്ത വിദ്യാലയവും ഞങ്ങളുടെത് ആയിരികും. ഏപ്രിൽ 24, 25 തിയതികളിലായി എൽ.കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാക്ലാസുകളുടേയും ക്ലാസ് പി ടി എ യോഗം ഓൺലൈനായി നടു പരിപാടി മലപ്പുറം ബി പി ഒ ടോമി മാത്യു സർ ഉദ്ഘാടനം ചെയ്തു ക്ലാസ് ലീഡർ മാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ സിദിൻ സർ അധ്യക്ഷം വഹിച്ചു വേനൽ മഴ 20 എ പരിപാടിയെ കുറിച്ച് ക്ലാസ് ടീച്ചേഴ്‌സ് വിശദീകരിച്ചു .ക്ലാസ് പിടിഎ പ്രസിഡണ്ടുമാർ നന്ദി പറഞ്ഞു

 വേനൽ മഴ ഉദ്ഘാടനം

വേനൽ മഴ 20 ന്റെ ഔപചാരിക ഉദ്ഘാടനം 26/ 4/ 2020 ന് മുനിസിപ്പിൽ ചെയർമാൻ ശ്രീ കെ.കെ നാസർ ഓൺലൈനായി നിർവഹിച്ചു. പരിപാടിക്ക് കവി മുരുകൻ കാട്ടാകട പ്രശസ്ത എഴുത്തുകാരൻ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ , എഴുത്തുകാരനും സിനിമാ അഭിനേതാവുമായ ശ്രീ മധുപാൽ, പ്രൊഫ.കെ പാപ്പൂട്ടി ,സിനിമാ നടൻ ശ്രീ വിനോദ് കോവൂർ തുടങ്ങിയവർ ഓൺലൈനായി ആശംസകളർപ്പിച്ചു

കുട്ടികളെ അടുത്തറിയാം ആരോഗ്യ ക്ലാസ്

കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക അവസ്ഥ മനസിലാക്കാനും അവരുടെ കൂടെ ചേർന്ന് നിൽക്കാനും ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളെ അടുത്തറിയാം എന്ന വിഷയത്തിൽ 30/4/2020 ന് രാത്രി 8 മണിക്ക് ഓൺലൈനായി പി.എൻ രജനി (റേഡിയോ ഗ്രാഫർ ജില്ലാ ഹോസ്പിറ്റൽ തിരൂർ ) ക്ലാസെടുത്തു ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

വേനൽ മഴയുടെ ഭാഗമായി നടന്ന കുട്ടികളെ അടുത്തറിയാം ഉദ്ഘാടന ക്ലാസ് പോസ്റ്റർ

വാക്സിനേഷനും കുട്ടികളും

കോവിഡ് കാലത്തും അല്ലാത്ത ഘട്ടത്തിലും കുട്ടികളുടെ പ്രതിരോധ വാക്സിനുകൾ[1] നിർബന്ധമായും എടുക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴും പല രക്ഷിതാക്കളും അതിന് തയ്യാറാവാത്ത പ്രശ്നമുണ്ട്. അത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷനും കുട്ടികളും എന്ന പേരിൽ എഫ് ബി ലൈവ് ക്ലാസ് നടത്തി. 1/5/20 ന് രാത്രി 8 മണിക്ക് ഡോ. സിൽന സോമൻ (മെഡിക്കൽ കോളജ് കോഴിക്കോട്) ക്ലാസെടുത്തു വളരെ നല്ല അവതരണമായിരുന്നു.

വാക്സിനേഷനും കുട്ടികളും പരിപാടിയുടെ പോസ്റ്റർ

ലോക്ഡൗൺ കാലത്തെ ആരോഗ്യം

Po

കോവിഡ് കാലത്ത് നമ്മുടെ ഭക്ഷണ രീതിയും ആരോഗ്യ രീതിയിലും എല്ലാം വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിനകത്ത് തന്നെ ഇരിക്കേണ്ടി വരുന്നത് കൊണ്ട് ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ വേറെയും. ഇവബോധ്യപ്പെടുത്തുന്നതിനു വേണ്ടി 2/5 /20 ന് രാത്രി 8 മണിക്ക് ഫെയ്സ് ബുക്കിൽ ലൈലൈവായി രക്ഷിതാക്കൾക്കായുള്ള ക്ലാസ് ലോക്ക് ൺ ൗ കാലത്തെ ആരോഗ്യം എന്ന വിഷയത്തിൽ ഡോ.കെ.എം മനോജ്  (പി.എച്ച് സി പെരുവയൽ കോഴിക്കോട്, )ക്ലാസെടുത്

തു

ജൈവ കൃഷി

ജൈവകൃഷിയുടെ ഭാഗമായി സ്കൂൾ പി.ടി.എ പ്രസിഡണ്ട്, മാനേജർ, അധ്യാപകർ എന്നിവർ ചേർന്ന് കൃഷി ചെയ്യുന്നു.


          വിഷ രഹിതമായ ഭക്ഷണവും പോഷക ആഹാരവും കുട്ടികളുടെ അവകാശമാണ്. അത് ഒരുക്കാൻ നമ്മുടെ സ്കൂൾ എന്നും ശ്രദ്ധിക്കാറുണ്ട് . കുട്ടികൾക്ക് ലോക്ഡൗൺ കഴിഞ്ഞ് ക്ലാസ് തുടങ്ങുമ്പോൾ വിഷരഹിത ഭക്ഷണം കഴിക്കുതിനായി പി ടി എ യുടെ നേതൃത്വത്തിൽ സ്‌കൂൾ കോമ്പൗണ്ടിൽ ജൈവ കൃഷി ഒരുക്കി.മത്തൻ, വെണ്ട, പാവൽ, പടവലം വാഴ, കപ്പ, ചേന , മഞ്ഞൾ തുടങ്ങിയവ കൃഷി ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ അനീഷ് ബാബു നിർവ്വഹിച്ചു.

മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ്

ഈ വർഷം ലോക് ഡൗൺ കാലമായതോടെ പലരുടേയും വീടുകളിൽ ജീവിത പ്രയാസം നേരിടുത് മനസിലാക്കി ഈ വർഷത്തേക്കാവശ്യമായ പഠനോപകരണ കിറ്റ് പി ടി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു

പഠനോപകരണ വിതരണം വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.

ആയിരം വൃക്ഷത്തൈ ഉത്പാദനം

       കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുമ്പോൾ അവരുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയും പരിസ്ഥിതി ബോധം വളർത്തിയെടുക്കാനുമായി ഹരിത കേരള മിഷനുമായി സഹകരിച്ച് വിദ്യാർഥികൾക്കായി വൃക്ഷത്തൈ മത്സരം നടത്തി. വിദ്യാലയത്തിലെ ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ആകെ 50 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എൽ കെ ജി യിലെ ജ്യൂതി മെഹറിൻ ഒന്നാം സ്ഥാനവും ഒന്ന് എ യിലെ ഫാത്തിമ റിയ പി രണ്ടാം സ്ഥാനവും നേടി തൈകൾ ഹരിതമിഷന്റെ ഒരു കോടി വൃക്ഷതൈ പദ്ധതിയിലേക്ക്‌കൈമാറി. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മൂന്ന് തൈകൾ വിതരണം ചെയ്തു

എസ്.ആർ.ജി വാർഷികം          

സ്കൂളിലെ ഏത് പ്രവർത്തനങ്ങളുടെയും വിജയത്തിന് പിന്നിൽ ഒറ്റകെട്ടായുള്ള ഇടപെടലുകൾ ആണ് . ഇങ്ങനെ കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നത് എല്ലാ വർഷവും സ്കൂളിൽ നടക്കുന്ന എസ്.ആർ.ജി വാർഷിക സമ്മേളനവും ആഴ്ചകളിൽ കൃത്യമായി നടക്കുന്ന എസ്.ആർ.ജി യോഗങ്ങളുമാണ് .

എസ്.ആർ.ജി കൺവീനർ ഏലിയാമ്മ ടീച്ചർ നിയുക്ത കൺവീനർക്ക് മിനുട്സ് കൈമാറുന്നു

വാർഷിക യോഗത്തിൽ കഴിഞ്ഞ അക്കാദമിക വർഷം നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വിശദമായി എസ്.ആർ.ജി കൺവീനർ എഴുതി അവതരിപ്പിക്കുകയും തുടർന്ന് അതിൻ്റെ മുകളിൽ നടക്കുന്ന ക്രിയാത്മക ചർച്ചകളും സ്കൂളിന് കൂടുതൽ കരുത്ത് പകരുന്നു.യോഗത്തിൽ പുതിയ എസ്.ആർ.ജി കൺവീനറെ തെരെഞ്ഞെടുക്കുകയും സഹായത്തിന് ഒരു ജോയിൻ്റ് കൺവീനറെയും തെരെഞ്ഞെടുക്കുകയും ചെയ്യുന്നു. സ്കൂളിലെ മറ്റ് ചുമതലകൾ എല്ലാം യോഗത്തിൽ നൽകിയ ശേഷം അധ്യാപകർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഷിക കലണ്ടറിൻ്റെ കരട് രൂപം തയ്യാറാക്കുകയും തിരിച്ച് വന്ന് ഗ്രൂപ്പ് അവതരണം നടത്തി കോഡികരിച്ച് വാർഷിക കലണ്ടർ രൂപപ്പെടുത്തുകയും ചെയ്യുന്നു.

ഓൺലൈനിൽ പ്രവേശനോത്സവം

       മാർച്ച് പത്തിന് സ്കൂൾ അടച്ച് കോവിഡ് കാലമായത് കൊണ്ട് കുട്ടികൾക്ക് നേരിട്ട് സ്കൂളിൽ എത്താൻ പറ്റാത്ത അവസ്ഥ സ്‌കൂൾ ഇന്ന് തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷയോടെ ഏറെ കാത്തിരുന്നു വിദ്യാർത്ഥികൾ. ജൂണിലും സ്‌കൂൾ തുറക്കില്ല എന്ന് മനസിലാക്കിയതോടു കൂടി പുത്തൻ പ്രതീക്ഷകളും, നിറമാർന്ന സ്വപ്നങ്ങളുമായി സ്‌കൂളിലേക്ക് കടന്നു വരാൻ കാത്തിരിക്കു കുരുന്നുകളെ ഓലൈൻ വഴി സ്വീകരിക്കാൻ പ്രവേശനോത്സവം ഓലൈനിൽ നടത്താൻ  ഞങ്ങൾ തീരുമാനിച്ചു. കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഓൺലൈൻ പ്രവേശനോത്സവം നടക്കാൻ പോവുന്നത്. അതിൻ്റെ ആശങ്കയോടു കൂടിയാണ് ഞങ്ങൾ തീരുമാനം എടുത്തത്.എന്നാൽ ഞങ്ങളെ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു പരിപാടികൾ നടന്നത്. രക്ഷിതാക്കൾ വീടുകൾ അലങ്കരിച്ചും വീട്ടിൽ പ്രവേശനോത്സവഘോഷയാത്ര ഒരുക്കിയും, വിദ്യാർത്ഥിക്ക് ബലൂണും, വർണ്ണ തൊപ്പിയും സമ്മാനിച്ചു ഞങ്ങൾക്ക് വേണ്ട പിന്തുണ തന്നു

        കോട്ടക്കൽ നഗരസഭ ചെയർമാൻ ശ്രീ കെ കെ നാസർ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘടനം ചെയ്തു ഹെഡ്മാസ്റ്റർ ടി.സി  സിദിൻ  സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗസിലർമാരായ ടി.പി സുബൈർ, അബ്ദുറഹിം, എ ഇ ഒ മാരായ പ്രദീപ് കുമാർ സർ, ജലീൽ സർ, പി ടി എ പ്രസിഡന്റ് അനീഷ്ബാബു ,എം .എസ് മോഹനൻ മാസ്റ്റർ, ശ്രീമതി കൃഷ്ണ ടീച്ചർ എിവർ ആശംസകൾ അർപ്പിച്ചു .മോഹനൻ മാഷ് കുട്ടികൾ ക്ക് അക്ഷരപാട്ടുകളും    കൃഷ്ണ ടീച്ചർ കുട്ടികൾക്ക് കൊച്ചു കഥകളും പറഞ്ഞു നൽകി.തുടർന്ന് വൈകീട്ടു വരെ കുട്ടികളുടെ കലാ പ്രകടനങ്ങൾ സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ നടന്നു

വായനാവാര പ്രവർത്തനങ്ങൾ

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വയിച്ചില്ലെങ്കിൽ വളയും എന്ന ആപ്തവാക്യം ഉൾക്കൊള്ളുന്നതിനായി വായനാ പ്രവർത്തനങ്ങൾ ഒരാഴ്ച വാട്‌സാപ്ഗ്രൂപ്പിലൂടെ നടത്തുകയുണ്ടായി പരിപാടി പ്രശസ്ത കവി ശ്രീ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു


കോവി ഡ് കാലത്തെ സ്‌കൂൾ അസംബ്ലി

കോവിഡ് മൂലം വിദ്യാലയം തുറക്കാൻ വൈകുന്നതുമൂലം കുട്ടികൾക്ക് പഠന പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നു മനസിലാക്കുകയും കൂട്ടുകാരെ കാണാതിരിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ മെയിൽ ഗ്രൂപ്പിലൂടെ നാലാം ക്ലാസ് എ ഡിവിഷനിലെ കുട്ടികളുടെ നേതൃത്വത്തിൽ വായാനാ ദിനമായ ജൂൺ 19 ന് അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ സിദിൻ സർ സന്ദേശം നൽകി സ്‌കൂളിൽ വച്ച് നടക്കുതു പോലെ ഈശ്വര പ്രാർഥന, പ്രതിജ്ഞ വായനാ ദിനപ്രതിജ്ഞ , വായനാ ദിന ക്വിസ്, പ്രസംഗം, ഗാനങ്ങൾ എന്നിവ നടത്തി. ഏലിയാമ്മ ടീച്ചർ പി എൻ പണിക്കർ അനുസ്മരണവും പുസ്തക പരിചയവും നടത്തി അനുഷ ടീച്ചർ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.

അക്ഷരദീപം ഗൃഹ ലൈബ്രറി

കുട്ടികളുടെ വായന മികച്ചതാവാൻ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വായനാപുസ്തകങ്ങൾ ശേഖരിച്ച് അക്ഷരദീപം ഗൃഹ ലൈബ്രറി എന്ന പേരിൽ ഷെൽഫിൽ ലൈബ്രറി ഒരുക്കി.

അടിക്കുറിപ്പ് മത്സരം

ഓരോ ദിവസവും ഒരു ചിത്രം സ്‌കൂൾ ഗ്രൂപ്പിൽ നൽകി കുട്ടിയും അമ്മയും ചേർന്ന് അടിക്കുറിപ്പെഴുതി നിശ്ചിത സമയത്തി നുളളിൽ അയക്കുകയും ഇങ്ങനെ 5 ദിവസങ്ങൾ തുടർച്ചയായി നടത്തി . വിധികർത്താക്കൾ പുറമെനിന്നുള്ളവരായിരുന്നു. അടിക്കുറിപ്പുകൾ മികച്ചതായിരുന്നുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു

വായാനാ ദിന ഓലൈൻ ക്വിസ്

ഗൂഗിൾ മീറ്റിലൂടെ അമ്മയും കുട്ടിയും ചേർന്ന് വായനാദിന ക്വിസിൽ പങ്കെടുത്തു 15 പേർ പങ്കെടുത്ത പരിപാടിയിൽ നാല് എ യിലെ മുഹമ്മദ്ആഗിൽ കെ ഒന്നും മൂന്ന് ബി യിലെ മുഹമ്മദ്‌ നിഹാൽ കെയും നാല് എ യിലെ ഫാത്തിമ ഹംദ യും രണ്ടാം സ്ഥാനത്തിനും അർഹരായി

മികച്ച വായനക്കാർ

വായനയെ പ്രോത്സാഹിപ്പിക്കാൻ നാലാം ക്ലാസിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തുന്നതിനായി മലയാളം ഇംഗ്ലീഷ് പത്രവായനാമത്സരം നടത്തുകയുണ്ടായി ക്ലാസിലെ എല്ലാ കുട്ടികളും പങ്കെടുത്ത പരിപാടി ആഴ്ചയിൽ ഒരു ദിവസം മികച്ച മലയാള പത്രവായനാക്കാർക്കും ഇംഗ്ലീഷ് പത്രവായനക്കാർക്കും കിരീടമണിയിച്ച് സ്‌കൂൾ ഗ്രൂപ്പിൽ ഫോട്ടോ പ്രസിദ്ധപ്പെടുത്തി ഇത് നല്ല വായനക്കാരാവാനുള്ള ആവേശമുണർത്തിയെന്ന് കണ്ടെത്തി.


ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ


വായനാവാരത്തിൽ ഓരോ ദിവസങ്ങളിലായി കുട്ടികൾക്ക് അയച്ചു കൊടുത്ത കഥ, കവിത എന്നിവ വായിച്ച് ആസ്വാദനക്കുറിപ്പ് വായിച്ചവതരിപ്പിക്കുന്ന വീഡിയോ തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു

ചലച്ചിത്രോത്സവം

വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.ജൂൺ 29 ന് സംഘടിപ്പിച്ച പരിപാടിയിൽ ഗ്ലാസ് എന്ന വളരെ പ്രസിദ്ധമായ ഡോക്യുമെന്ററി,ലുമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യചലനചിത്രങ്ങൾ,ഓർമ്മകൾ

Robert Enrico 1963 ൽ നിർമ്മിച്ച occurrence at owl Creek bridge  എക്കാലവും പുതിയതായിത്തന്നെ നിൽക്കുന്ന ചലച്ചിത്രം എിവയാണ് പ്രദർശിപ്പിച്ചത്

കഥ കവിത ശിൽപശാല

വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈനിൽ കഥ കവിത ശിൽപശാല നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാ ജോയിന്റ് കവീനർ ശ്രീമതി: പി. ഇന്ദിര ദേവി ടീച്ചർ കുട്ടികൾക്കായി യൂട്യൂബിൽ ആണ് ക്ലാസ് എടുത്തത്

കഥയോ കഥ

കുട്ടികൾക്ക് വായനയിൽ താൽപര്യം ഉണ്ടാക്കുതിനായി രസകരവും കൗതുകം ഉണർത്തുതുമായ കഥകളുടെ അവതരണം വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ നടന്നു. സ്‌കൂൾ യൂട്യൂബ് ചാനലായ റിഥം വിഷനിൽ ആണ് പരിപാടി നടന്നത്.സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീമതി ഇ.എൻ ഷീജ പരിപാടിക്ക് നേതൃത്വം നൽകി

2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം