"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരുമയോടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Nssups42555 എന്ന ഉപയോക്താവ് എൻ.എസ്.എസ്.യു.പി.എസ്. കൊക്കൊട്ടേല/അക്ഷരവൃക്ഷം/ഒരുമയോടെ കേരളം എന്ന താൾ എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരുമയോടെ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Nssups42555 എന്ന ഉപയോക്താവ് എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരുമയോടെ കേരളം എന്ന താൾ എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരുമയോടെ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
ഒരുമയോടെ കേരളം
ഈ കഴിഞ്ഞ വർഷങ്ങളിൽ കേരളം കണ്ട കാഴ്ചകൾ മലയാളമനസ്സുകൾ മറക്കുകയില്ലെന്നറിയാം. എങ്കിലും ഒരു ഓർമപ്പെടുത്തൽ മാത്രം .കേരളത്തിലേക്ക് പേമാരിയായി അടിച്ചുകയറിയ പ്രളയം മനുഷ്യമനസ്സുകളെ തളർത്തുന്ന കാഴ്ചകളായിരുന്നു അവയൊക്കെയും. ജാതി മത ഭേതമെന്യേ നാം അതിനെതിരെ ഒറ്റക്കെട്ടായി പൊരുതി വിജയിച്ചു. മലയാള മനസ്സുകൾ ക്ഷമയും സാഹോദര്യവും പരസ്പര സഹായവും മറന്നിട്ടില്ലെന്നു നാം ഒരിക്കൽ കൂടി തെളിയിച്ചു. പിന്നീട് വന്ന നിപ്പയ്ക്ക് കേരളത്തെ ഒന്ന് തൊട്ടുനോക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. 2020 ന്റെ തുടക്കത്തിൽ നാം കേട്ട ഒരു പേരായിരുന്നു കൊറോണ വൈറസ് അഥവാ കോവിഡ് 19. ചൈനയിലാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ചതെങ്കിലും കാട്ടുതീ പോലെ ലോകരാഷ്ട്രങ്ങളിലേക്കും പടർന്നുപിടിക്കുകയായിരുന്നു. ഈ വൈറസ് സാവധാനത്തിലാണെങ്കിലും കേരളത്തിലേക്കും പിന്നീട് ഇന്ത്യയാകെയും പടർന്നു പിടിക്കുകയായിരുന്നു. അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങൾ ഇതിനെ ഭീതിയോടെ നോക്കി നിന്നപ്പോഴും സാമ്പത്തിക സ്ഥിതിയിൽ വളർന്നുകൊണ്ടിരിക്കുന്നുന്ന നമ്മൾ ഭാരതീയർ ഇതിനെ ധൈര്യപൂർവം നേരിടുന്ന കാഴ്ചയാണ് ഉണ്ടായത്. ഇന്ത്യയെ കണ്ടുപഠിക്കുകയാണ് വേണ്ടതെന്ന് ലോക രാഷ്ട്രങ്ങൾ പോലും പറയുകയുണ്ടായി. നാം നമ്മുടെ ഗവണ്മെന്റിനോട് ഇതിനൊക്കെയും നന്ദി പറയേണ്ടിയിരിക്കുന്നു. സാമ്പത്തിക നില വളരെ മോശമായി തീർന്ന ഘട്ടത്തിൽപോലും നമ്മുടെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടാൻ നമ്മുടെ സർക്കാർ തയ്യാറായില്ല. ഇനി വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാനാകാത്ത നന്ദി നമ്മുടെ ആരോഗ്യരംഗത്തോടാണ്. ഇതിനെല്ലാമപ്പുറം നന്ദി ലോക്ക് ഡൗണിനോട് സഹകരിച്ചു എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് വീടുകളിലായിരിക്കുന്ന നാം ഓരോരുത്തരോടുമാണ്. കൊറോണക്കെതിരെയുള്ള മൂർച്ചയേറിയ ആയുധം വീടുകളിലായിരിക്കുക എന്നത് തന്നെയാണ്. ഈ കൊറോണ അവധിക്കാലം കഴിയുമ്പോഴേക്കും നന്മയുള്ള പുതിയ മനുഷ്യരായി നാം മാറിയിട്ടുണ്ടാകണം. നല്ല നല്ല ശീലങ്ങൾ നാം സ്വന്തമാക്കണം. വ്യക്തി ശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കണം. മറ്റുള്ളവരുമായി സംവദിക്കുമ്പോൾ നിശ്ചിത അകലം പാലിക്കണം. ഇടയ്ക്കിടയ്ക്ക് കൈകൾ നന്നായി 20 സെക്കന്റ് കഴുകിയിരിക്കണം. ഇനിയും പൂർവ്വാധികം ശക്തിയോടെ നമുക്ക് തിരിച്ചുവരേണ്ടിയിരിക്കുന്നു. ഇതിനു വേണ്ടി കേരളം, അല്ല ഭാരതം ഒരുമയോടെ പൊരുതണം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം