"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:
== വാര്‍ത്തകള്‍ ==
== വാര്‍ത്തകള്‍ ==
<font color=red>
<font color=red>
കഴിഞ്ഞ വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിന്‌ ഈ വിദ്യാലയത്തിലെ അപര്‍ണ പി എന്ന കുട്ടി അര്‍ഹയായി
 
<font color=blue>
 
<br>
 
ഇപ്പോള്‍ കഴിഞ്ഞ ജില്ലാ തല സുബത്രോമുഖര്‍ജി കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂളിന്‌ രണ്ടാം സ്ഥാനം നേടാനായി.
<br>
<font color=red>
*ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ചവിജയമാണ്‌ കാടാച്ചിറ ഹൈസ്കൂളിനുള്ളത്. 190 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 189 കുട്ടികളും ഉന്നതപഠനത്തിനര്‍ഹരായി. ഒരു വിഷയത്തില്‍ മാത്രം D ഗ്രേഡ് ലഭിച്ച കുട്ടിക്ക് വിജയിക്കാന്‍ പറ്റാതായെങ്കിലും SAY പരീക്ഷയിലൂടെ ആ വിദ്യാര്‍ത്ഥിനിയും ഉപരിപഠനത്തിന്  അര്‍ഹത നേടി
കൂടാതെ 2 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചു. അതുല്‍ ബാബു ടി, ശിശിര എസ് കുമാര്‍ എന്നിവര്‍ക്കാണ്‌ മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചത്.
<font color=blue>
<br>
*കഴിഞ്ഞ നവംബര്‍ മാസം നടന്ന നാഷണല്‍ മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് (സ്റ്റേറ്റ് ലെവല്‍) പരീക്ഷയില്‍ 8 ബിയിലെ അപര്‍ണ പി, 8 ഡി യിലെ ആതിര രത്നാകരന്‍, 8 എ യിലെ അനുരേഷ് മനോജ് എന്നിവര്‍ വിജയിച്ച് സ്കോളര്‍ഷിപ്പിന്‌ അര്‍ഹരായി
<font color=red>
<font color=red>
</font>
</font>

15:41, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
29-11-2016Bijun






കണ്ണൂര്‍ ജിലയിലെ എറ്റവും പഴക്കമേറിയ സ്കൂളുകളില്‍‍ ഒന്നാണ് കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂള്‍. കണ്ണൂര്‍ ജില്ലയില്‍ തന്നെ കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂളിനേക്കാള്‍ മുന്നെ പിറന്ന വിദ്യാലയങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം.
ഒരു മഹത്തായ വിദ്യാലയ സംസ്കാരം എന്നത് ആ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കലാലയ അന്തരീക്ഷവും, നാട്ടുകാരുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ്.
കാടാച്ചിറയുടെയും സമീപപ്രദേശങ്ങളുടെയും സാംസ്കാരിക അടിത്തറയുടെ ആധാരശിലയായി കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂള്‍ മാറിയതും ഈ ഘടകങ്ങളെല്ലാം സമന്വയിച്ചതുകൊണ്ടുമാത്രമാണ്. സമൂഹത്തില്‍ വിവിധമേഘലകളുടെ ഉന്നതങ്ങളിലെത്തിയ എത്രയോ പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നിത്യഹരിതമാര്‍ന്ന ഭാവത്തില്‍ എന്നും പ്രവര്‍ത്തിച്ചുവരുന്നു. ഇടക്കാലത്ത് സംഭവിച്ച അപചയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് അച്ചടക്കത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സാമൂഹിക മാറ്റത്തിന്റെ വക്താക്കളായി വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി ശ്രമിക്കുന്നു. ഞങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംതൃപ്തിയാണ്‌ ഞങ്ങളുടെ ലക്ഷ്യം.

വാര്‍ത്തകള്‍


ചരിത്രം

ഔഷധത്തോട്ടം

1946 ല്‍ കാടാച്ചിറയിലെയും സമീപ പ്രദേശങളിലെയും ഹൈസ്കൂള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് നാഴികകള്‍ താണ്ടി തലശ്ശേരിയിലോ കണ്ണൂരിലോ പോകേണ്ടിയിരുന്ന കാലത്താണ്‌ കാടാച്ചിറ ഹൈസ്കൂള്‍ പിറവിയെടുക്കുന്നത്. കാടാച്ചിറയിലെയും പരിസരത്തെയും സുമനസ്സുകള്‍ ചാരിറ്റബള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് കാടാച്ചിറ എഡുക്കേഷണല്‍ സൊസൈറ്റി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ ടി എം രാധാകൃഷ്ണന്‍ നമ്പ്യാരുടെയും ശ്രീ രൈരു നായരുടെയും ശ്രമഫലമായി പ്രവര്‍ത്തനം മുന്നോട്ടു പോകുകയും കെട്ടിടം നിര്‍മ്മാണം ആരംഭിക്കുകയും ക്ലാസുകള്‍ തുടങുകയും ചെയ്തു. സബ് രജിസ്ട്രാഫീസിനടുത്ത കെട്ടിടത്തില്‍ ആരംഭിച്ച ക്ലാസ് കൗമുദി ടീച്ചറുടെ പിതാവിന്റെ ഔദാര്യത്താല്‍ അവിടെ തുടര്‍ന്ന് പിന്നീട് പണി പൂര്‍ത്തിയായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ക്യാപ്റ്റന്‍ കെ കെ നമ്പ്യാര്‍, ടി എം രാധാകൃഷ്ണന്‍ നമ്പ്യാര്‍, രൈരു നായര്‍, രയരംകണ്ടി കുഞിരാമന്‍ തുടങിയവരുടെ നേതൃത്വത്തില്‍ സൊസൈറ്റിയില്‍ അംഗങളെ ചേര്‍ക്കുകയും സംഭാവന സ്വരൂപിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്തു. 2010 ആഗസ്റ്റ് മാസം മുതല്‍ ഈ വിദ്യാലയം ഹയര്‍ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സയന്‍സ്, ഹ്യുമാനിറ്റിക്സ് എന്നി വിഭാഗങളിലായി ഓരോ ബാച്ച് വീതം അനുവദിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

5 കെട്ടിടങളിലായി 32 കളാസ് മുറികള്‍, വിശാലമായ കളിസ്ഥലം, മികച്ച ബാസ്കറ്റ് ബാള്‍ കോര്‍ട്ട്, ടൈല് പാകിയ ബാറ്റ്മിന്റന്‍ കോര്‍ട്ട്, സുസജ്ജമായ ലൈബ്രറി, 16 കമ്പ്യൂട്ടറുകളും എല്‍ സി ഡി പ്രൊജക്റ്റര്‍,ബ്രോഡ് ബാന്റ് കണക്റ്റിവിറ്റി എന്നി സൗകര്യങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ്, യു പി വിഭാഗത്തിന്‌ പ്രത്യേകം കമ്പ്യൂട്ടര്‍ ലാബ്, എല്ലാ വിധ പഠനോപകരണങളോടും കൂടിയ സയന്‍സ് ലാബ് എന്നീ സൗകര്യങള്‍ ഈ വിദ്യാലയത്തിനുണ്ട്.

ഐ ടി ക്ലബ്ബ്

കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂളിലെ ഐ ടി ക്ലബ്ബ് 2010 ആഗസ്റ്റ് 21 ന് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റര്‍ ശ്രീ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 30 അംഗങളുള്ള ക്ലബ്ബിനെ നിയന്ത്രിക്കുന്നത് സ്റ്റുഡന്റ് ഐ ടി കോര്‍ഡിനേറ്റര്‍മാരായ അമല്‍ ടി യും അനഘ പി കെ യുമാണ്‌. ഹാര്‍ഡ് വെയറില്‍ പരിശീലനം ലഭിച്ച ഇവരുടെ നേത‌ത്വത്തില്‍ അംഗങള്‍ക്ക് ഹാര്‍ഡ് വെയറിലും മറ്റ് സോഫ്റ്റ് വെയര്‍ വിഭാഗങളിലും പരിശീലനം നടത്തുന്നു. 2010 സെപ്തംബര്‍ 18 ന്റെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞയെടുക്കുകയും പൊതുജനങള്‍ക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം സ്കൂളില്‍ വെച്ച് ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ഇരുപതോളം ആള്‍ക്കാര്‍ ഈ സേവനം ഉപയോഗപ്പെടുത്തി. കുറേപ്പേര് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം സി ഡിയില്‍ പകര്‍ത്തിയെടുത്തു.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണത്തില്‍ അസംബ്ലിയില്‍ കുട്ടികള്‍ നടത്തിയ പ്രതിജ്ഞ
ഐ ടി ക്ലബ്ബംഗങള്‍ ഹാര്‍ഡ് വെയര്‍ പരിശീലനത്തില്‍
ഐ റ്റി ക്ലബ്ബ് അംഗങള്‍ പൊതുജനങള്‍ക്ക് ലിനക്സ് ഒ എസ് ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കുന്നു
ഐ റ്റി ക്ലബ്ബ് അംഗങള്‍ പൊതുജനങള്‍ക്ക് ലിനക്സ് ഒ എസ് ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്
  • റോഡ് സുരക്ഷക്ലബ്ബ് (ഗവ. അംഗീകൃതം),
  • പരിസ്ഥിതി, ഫോറസ്റ്റ്രി, ഊർജ്ജക്ലബ്ബുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഏറ്റവും മികച്ച ഔഷധത്തോട്ടം

മാനേജ്മെന്റ്

കാടാച്ചിറ എഡുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീ സജീന്ദ്രൻ പ്രസിഡണ്ട് ശ്രീ കെ രാമചന്ദ്രൻ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ബാലകൃഷ്ണ പണിക്കര്‍, പി ജി വെങ്കിടേശ്വര അയ്യര്‍, കൃഷ്ണ അയ്യര്‍, വി ഗോവിന്ദന്‍, ടി വാസുദേവന്‍ നമ്പ്യാര്‍, എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ടി എം രാധാകൃഷ്ണന്‍ നമ്പ്യാര്‍, വി കേശവന്‍ നമ്പൂതിരി, പി വി കുഞമ്പു നായര്‍, എന്‍ പി രാഘവന്‍, ജി ഓമന അമ്മ, ജി ഗോപാലപ്പിള്ള, എ ജയലക്ഷ്മി, പി ഉമാവതി, പി രാജു, കെ ശ്രീധരന്‍ നായര്‍, കെ കെ നാരായണന്‍, എ രാഘവന്‍, എം ഭവാനി, പി കെ നിര്‍മ്മല, ടി ശിവദാസന്‍

സാമൂഹ്യ സാംസ്കാരിക രംഗങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച അനേകം പ്രശസ്തരായ അധ്യാപകരുടെ സേവനം ലഭിക്കുവാന്‍ കാടാച്ചിറ ഹൈസ്കൂളിന് ഭാഗ്യം സിദ്ധിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ബാസ്കറ്റ് കളിക്കാരിലൊരാളായ ശ്രീ ടി വാസുദേവന്‍ നമ്പ്യാര്‍, പ്രമുഖ സാഹിത്യകാരന്‍ ഡോ. ടി പി സുകുമാരന്‍, അനേകം നാടകങള്‍ രചിക്കുകയും സം വിധാനം ചെയ്യുകയും ജില്ലയ്ക്കകത്തും പുറത്തും അനേകം വേദികളില്‍ അവതരിപ്പിക്കുകയും ചെയ്ത ശ്രീ കെ പി അച്ചുതന്‍ നമ്പ്യാര്‍, ആശാന്റെ കൃതികള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത ശ്രീ കെ ചാത്തുക്കുട്ടി, സംസ്കൃതത്തില്‍ അസാമാന്യ പണ്ഡിത്യം നേടിയിരുന്ന ശ്രീ എം നാരായണന്‍ നമ്പ്യാര്‍, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീ സി ജി ശാന്തകുമാര്‍, ആകാശവാണി സം പ്രേഷണം ചെയ്ത നാടകങളില്‍ ശബ്ദം നല്‍കിയ അനുഗ്രഹീത നടനായിരുന്ന ശ്രീ ടി വി ബാലകൃഷ്ണന്‍ തുടങിയവര്‍ അവരില്‍ ചിലര്‍ മാത്രം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ കെ സുധാകരന്‍ എം പി, ശ്രീ പി ശശി, പുഴക്കല്‍ വാസുദേവന്‍, ശ്രീ കെ സി കടമ്പൂരാന്‍ തുടങിയ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിറഞുനില്‍ക്കുന്നവര്‍, ലോകാധ്യാപക സംഘടനയുടെ നേതാവും കെ എ പി ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന ശ്രീ എം ടി കുഞിരാമന്‍ നമ്പ്യാര്‍, പ്രമുഖ സാഹിത്യകാരന്‍ ഡോ എന്‍ മുകുന്ദന്‍, ജില്ലയിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകന്‍ ശ്രീ എന്‍ കെ കൃഷ്ണന്‍, ആകാശവാണിയിലെ ഇപ്പോഴത്തെ പ്രമുഖരിലൊരാളായ ശ്രീ വി ചന്ദ്രബാബു ഇങിനെ പലരും ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌

വഴികാട്ടി

<googlemap version="0.9" lat="11.84202" lon="75.437708" zoom="18" width="300" height="400" selector="no" controls="none">11.841353, 75.437869Kadachira High School</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

ചിത്രങള്‍

ഓണാഘോഷം
വിനോദയാത്ര
അവാര്‍ഡുകള്‍
ശാസ്ത്രപ്രദര്‍ശനത്തില്‍ നിന്ന്
ഔഷധ സസ്യ പ്രകൃതി പഠനം
കൗമുദി ടീച്ചറും "ഗാന്ധിജിയും"
യുദ്ധവിരുദ്ധറാലി
A Tour photo
ജൂണ്‍ 5 പരിസ്ഥിതി ദിനം. മരം നട്ടുപിടിപ്പിക്കുന്നു