"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ "::പരിസ്ഥിതി ::"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ "::പരിസ്ഥിതി ::" എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ "::പരിസ്ഥിതി ::" എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

 പരിസ്ഥിതി     
          പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ  രീതിയിൽ ഉള്ള മനുഷ്യൻ്റെ പ്രവർത്തനങ്ങൾ ലോക നാശത്തിനു കാരണമാകുന്നു . പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള ഒരവസരമായി 1972 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ വർഷവും ജൂൺ 5 നാണ് ലോക പരിസ്ഥിതി ദിനമായി നാം ആ ചരിക്കുന്നത്.
           മലീനീകരണത്തിനെതിരായും വനശീകരണത്തിനെതിരായും പ്രവർത്തിക്കുക എന്നതാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗo  സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുത്രഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ ദോഷകരമായി ബാധിക്കാത്ത വിധത്തിലാണ് നാം വികസനം നടപ്പിലാക്കേണ്ടത്.
           വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം.ഇന്ത്യയിൽ വനപ്രദേശത്തിൻ്റെ വിസ്തൃതി കുറഞ്ഞു വരികയാണ്. വനനശീകരണം തടയുകയും, മരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ ദുസ്ഥിതി നമുക്കു തടയാൻ കഴിയൂ. വനനശീകരണത്തിലൂടെ ഒട്ടേറെ ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. നിയന്ത്രണാതീതമായ ജലമിനിയോഗവും ജലമലിനീകരണം, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, വരൾച്ച, വ്യവസായവൽക്കരണം, ഭൂമി കുലുക്കം, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.
മാളവിക .ഡി .വി
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം