"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/വിക്കും കാടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

കളിയും കാര്യവും

വിക്ക് എന്ന് പേരുളള ആൾക്ക് കാട്ടിലേക്ക് പിക്നിക്കിനു പോകണമെന്ന് എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവന്റെ വീട്ടുകാർ സമ്മതിച്ചില്ല അങ്ങനെ ഇരിക്കെ ഒരു ദിവസം എല്ലാവരും വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. പക്ഷേ വിക്ക് മാത്രം പോയില്ല കാരണം അവന് പനിയാണ് എന്ന് പറഞ്ഞ് വീട്ടിലിരുന്നു. എന്നിട്ട് ആരുമറിയാതെ കാട്ടിലേക്ക് പോയി. പക്ഷെ കുറച്ചുനേരം ഭയങ്കര സന്തോഷമായിരുന്നു അത് അതിക നേരം നിലനിന്നില്ല കാരണം അവൻ പിന്നെയാണ് അറിഞ്ഞത് വഴി തെറ്റിയ കാര്യം. അവന് പേടി കൂടാൻ തുടങ്ങി കാരണം അവന്റെ മുത്തശ്ശി പണ്ട് പറഞ്ഞിരുന്നു കാട്ടിലേക്ക് ഇറങ്ങുമ്പോൾ വളരെയധികം സൂക്ഷിക്കണം കൂടാതെ ഒറ്റയ്ക്ക് പോകാൻ പാടില്ല വന്യജീവികൾ കണ്ടാൽ പിന്നെ കഥ കഴിഞ്ഞതുതന്നെ അപ്പോഴാണ് അവന്റെ ബുദ്ധി ഉദിച്ചത് അവൻറെ മൊബൈൽ ഫോണിൽ വിളിച്ചിട്ട് ആരോടെങ്കിലും രക്ഷിക്കാൻ പറയാം എന്ന് .പക്ഷേ പെട്ടെന്നായിരുന്നു അവന്റെ കാട്ടിലേക്കുള്ള വരവ് അത് കൊണ്ട് മൊബൈൽ ഫോൺ ചാർജ് കുത്തിയിട്ടിലായിരുന്നു. ഇപ്പോഴാണെങ്കിൽ ചാർജ് 8% ന്റിലാണ് അവന് പേടി കൂടാൻ തുടങ്ങി അപ്പോഴാണ് അവൻ ആലോചിച്ചത് എൻറെ ആ കള്ള കൂട്ടുകാരൻ സിദ്ദിഖ് പഠിച്ചതാണെന്ന് കാട്ടിൽ നിതി ഉണ്ട് നമുക്ക് 50/50ആയി എടുക്കാം പിക് നിക്കി നാണ് പോകുന്നത് എന്ന് പറഞ്ഞാൽ മതി നിന്നെ ഞാൻ കാത്തിരിക്കാം. പക്ഷേ ആരേയും കാണാനും ഇല്ല. അവൻറെ കയ്യിൽ ഇത്തിരി വെള്ളം ഉണ്ടായിരുന്നു ഒന്നു തിരിഞ്ഞു നോക്കുമ്പോഴാണ് പിന്നിൽ നിന്നൊരു ആനക്ക ത്തിന്റെ ശബ്ദം കേൾക്കു ന്നത് അവൻ പിന്നിലേക്ക് നടന്നു പെട്ടെന്ന് ഒരു കുരങ്ങൻ ചാടിവീണു ആണെന്നറിഞ്ഞപ്പോൾ വിക്കിന് സമാധാനമായി അങ്ങനെ നടക്കാൻ തുടങ്ങി അപ്പോഴാണ് ഒരു മരത്തിൽ തേൻ കൂട് കാണുന്നത് വേഗം കല്ലെടുത്തെറിഞ്ഞു ആദ്യം കല്ലെടുത്തെറിഞ്ഞു ഇപ്പോൾ ഒന്നും സംഭവിച്ചില്ല പിന്നെയും കല്ലെടുത്തെറിഞ്ഞപ്പോൾ തേൻകൂട് താഴെ വീണു അപ്പോൾ അതിൽ നിന്ന് തേനീച്ചകൾ വരുന്നത് കണ്ടപ്പോൾ വേഗം തന്നെ അവൻ ഉള്ളിച്ചുനിന്നു എല്ലാ സ്ഥലങ്ങളും നോക്കിയശേഷം തേനീച്ചകൾ എങ്ങോട്ടോപോയി അപ്പോൾ അവർ തേൻ കുടിക്കാൻ തുടങ്ങി അങ്ങനെ തേൻ കുടിച്ച് അവൻ കാടിൻറെ ഭംഗി ആസ്വദിച്ചു നടന്നു. നേരം ഇരുട്ടി അപ്പോഴാണ് ഫോണിലേക്ക് അമ്മയുടെ കോൾ വരുന്നത് അവൻ ഫോണെടുത്തു രണ്ടുപേരും ഹലോ എന്ന് പറഞ്ഞു അതു കഴിഞ്ഞതും ഫോൺ ഓഫ് ആയി പോയി . ഓഫ് ആയ ദേശ്യത്തിൽ അവൻ ഫോൺ നിലത്തെറിഞ്ഞു അതോടെ ഫോൺ ഉടഞ്ഞു .അങ്ങനെ കാട്ടിലൂടെ പോകുമ്പോഴാണ് ഇത്തിരി ദൂരെ ഒരു ട്രീ ഹൗസ് കാണുന്നത്. അവൻ ഓടി ഹൗസിലേക്ക് കയറി എന്നിട്ട് എല്ലായിടവും നോക്കി നല്ല ക്ഷീണം കാരണം അവിടെ കിടന്നു . കുറെ കഴിഞ്ഞപ്പോൾ അവന്റെ ശരീരത്തിൽ കൂടെ എന്തോ ഇഴയുന്നത് പോലെ തോന്നി അവൻ മെല്ലെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ അത് ഒരു പാമ്പ് ആയിരുന്നു അവൻ ഒന്നും കാട്ടി ഇല്ല കുറച്ചു കഴിഞ്ഞപ്പോൾ ആ പാമ്പ് . അകന്നു പോയി അപ്പോൾ അപ്പോൾ തന്നെ അവൻ അവിടെ നിന്നു യാത്രയായി കാരണം ഇനി അവിടെ വേറെ ഏതെങ്കിലും പാമ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് കരുതി അവൻ യാത്ര തുടർന്നു. കുറെ ദൂരം ചെന്നപ്പോൾ ഒരു ഗർജനം ത്തിന്റെയും ആനയുടെയും ശബ്ദമാണ് കേട്ടത് അവനാണെങ്കിൽ ടെൻഷൻ ആകാനും തുടങ്ങി പിന്നെ വേഗം ഓടാൻ തുടങ്ങി ആനയുടെയും കടുവയുടെയും ശബ്ദം കേട്ടു പക്ഷേ ആ ജീവികൾ ആണെങ്കിൽ വേറെ സ്ഥലത്താണ് നിൽക്കുന്നത് പക്ഷേ കടുവയ്ക്ക് ഒരു മനുഷ്യൻറെ ഗന്ധം നടക്കുവാൻ തുടങ്ങി കടുവ ഓടിയപ്പോൾ അതിനു മുന്നിലൂടെ ഓടുന്നത് വിക്കാണ് പക്ഷേ പെട്ടെന്ന് അവൻ കാൽ തെന്നി വീണു അപ്പോൾ തന്നെ കടുവ അവന്റെ മേലോട്ട് കടുവ ഒറ്റച്ചാട്ടം ചാടി. കടുവ ചാടുന്നതു കണ്ട് അവൻ നിലവിളിച്ച് ഉണർന്നു അപ്പോഴാണ് അവനു മനസ്സിലായത് അതൊരു സ്വപ്നമായിരുന്നു എന്ന് അവൻ ഈ സ്വപ്നം എല്ലാവരോടും പറഞ്ഞു അങ്ങനെ ഈ സ്വപ്നത്തിലൂടെ അവൻ അത്യാഗ്രഹം ആപത്താണെന്ന് മനസ്സിലാക്കി.


Shabida P.B ,
5 A Class എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ