"ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ജി എൽ പി സ്കൂൾ ക്ലാരി വെസ്റ്റ് :
 
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കഞ്ഞിക്കുഴിങ്ങര എന്നറിയപ്പെടുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1920 സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറുകൊല്ലം കഴിഞ്ഞിരിക്കുകയാണ് . ഏറെകാലത്തോളം പഞ്ചായത്തിലെ വിദൂരപ്രദേശങ്ങളിൽ നിന്നുള്ളവർ പോലും ഏറെദൂരം യാത്ര ചെയ്ത് ഈ വിദ്യാലയത്തിലെത്തിയിരുന്നു. പിന്നീട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി ഏഴ് പ്രൈമറിസ്കൂളുകൾ സ്ഥാപിതമായതോടെയാണ് ഈ സ്കൂളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് കുറഞ്ഞത്.
 
തെയ്യഞ്ചേരി ഇല്ലം വക വാടക കെട്ടിടത്തിലാണ് 2004 വരെ സ്കൂൾ പ്രവർത്തിച്ചുവന്നത്. ഇല്ലക്കാർ പൂഴിക്കൽ ഹസ്സൻ ഹാജി എന്നയാൾക്ക് വിറ്റ സ്കൂൾ കെട്ടിടം പിന്നീട് ഗ്രാമ പഞ്ചായത്തും നാട്ടുകാരും ചേർന്ന് വിലകൊടുത്തു വാങ്ങുകയായിരുന്നു. അതിന് ശേഷം ഭൗതികസൗകര്യങ്ങളുടെ ഒരു പെരുമഴ തന്നെ ഈ വിദ്യാലയത്തിൽ പെയ്തിറങ്ങി .
 
നാലു ക്ലാസ് മുറികളോടെയുള്ള പുതിയ കെട്ടിടം പണിതു പഴയ കെട്ടിടം പുതുക്കി പണിതു . ചുറ്റുമതിൽ,ഗേറ്റ്,കിണർ,വാട്ടർ ടാങ്ക്,ടാപ്പ് സൗകര്യം,ടോയ്ലറ്റുകൾ, ഗ്രൗണ്ട് മണ്ണിട്ട് നിരപ്പാക്കൽ,സ്കൂൾ സൗന്ദര്യവത്കരണം,ഇലക്ടറിപ്പിക്കേഷൻ,എല്ലാമുറികളിലും ഫാനുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, L C D പ്രൊജക്ടർ, ടി വി, വാട്ടർ പ്യൂരിഫയർ, ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കിച്ചൻ, സ്റ്റോർ റൂം, മനോഹരമായ സ്റ്റേജ്, ഡൈനിങ് ഹാൾ, ... എന്നിങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് ലക്ഷകണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഗ്രാമ പഞ്ചായത്തും S S A യും ചേർന്ന് ഈ വിദ്യാലയത്തിൽ നടപ്പാക്കിയത്.
 
കുട്ടികൾക്കുള്ള സ്കോളർ ഷിപ്പും, സൗജന്യ യൂണിഫോം വിദരണവും സർക്കാർ സഹായത്തോടെ നടന്നുവരുന്നു. കൂടാതെ മികച്ച രീതിയിലുള്ള ഉച്ച ഭക്ഷണവും ഇവിടെ നടക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു. കുട്ടികളുടെ കായിക വികസനത്തിനാവിശ്യമായ സ്പോർട്സ് ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. സ്പോണ്സർഷിപ്പോടെ മധുരം മലയാളം എന്ന മാതൃഭൂമി ദിനപത്രത്തിന്റെ പന്തതി ഈ വിദ്യാലയത്തിൽ തുടങ്ങിയിട്ടുണ്ട് കുട്ടികളുടെ പച്ചക്കറി കൃഷിയും നടത്തി വരാറുണ്ട്.

14:07, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി എൽ പി സ്കൂൾ ക്ലാരി വെസ്റ്റ് :