"സി.എം.എസ്. എൽ .പി. എസ്. പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വഴികാട്ടി{{PSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | വഴികാട്ടി{{PSchoolFrame/Header}} | ||
|സ്ഥലപ്പേര്=പുന്നവേലി | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37529 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120700210 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=ജൂൺ | |||
|സ്ഥാപിതവർഷം=1897 | |||
|സ്കൂൾ വിലാസം=പുന്നവേലി | |||
|പോസ്റ്റോഫീസ്=പുന്നവേലി | |||
|പിൻ കോഡ്=689589 | |||
|സ്കൂൾ ഫോൺ=0469-2685050 | |||
|സ്കൂൾ ഇമെയിൽ=cmslp1897@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മല്ലപ്പള്ളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ആനിക്കാട് | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=തിരുവല്ല | |||
|താലൂക്ക്=മല്ലപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽപി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1മുതൽ 4വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോൺസ് റെജി മാത്യു | |||
|പി.ടി.എ. പ്രസിഡണ്ട്=മാർട്ടിൻ തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ടി എസ് | |||
|സ്കൂൾ ചിത്രം=37529-സി എം എസ് എൽ പി സ്കൂൾ പുന്നവേലി | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. |
05:28, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വഴികാട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
|സ്ഥലപ്പേര്=പുന്നവേലി |വിദ്യാഭ്യാസ ജില്ല=തിരുവല്ല |റവന്യൂ ജില്ല=പത്തനംതിട്ട |സ്കൂൾ കോഡ്=37529 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32120700210 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=ജൂൺ |സ്ഥാപിതവർഷം=1897 |സ്കൂൾ വിലാസം=പുന്നവേലി |പോസ്റ്റോഫീസ്=പുന്നവേലി |പിൻ കോഡ്=689589 |സ്കൂൾ ഫോൺ=0469-2685050 |സ്കൂൾ ഇമെയിൽ=cmslp1897@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=മല്ലപ്പള്ളി |തദ്ദേശസ്വയംഭരണസ്ഥാപനം =ആനിക്കാട് |വാർഡ്=5 |ലോകസഭാമണ്ഡലം=പത്തനംതിട്ട |നിയമസഭാമണ്ഡലം=തിരുവല്ല |താലൂക്ക്=മല്ലപ്പള്ളി |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽപി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1മുതൽ 4വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=43 |പെൺകുട്ടികളുടെ എണ്ണം 1-10=39 |വിദ്യാർത്ഥികളുടെ എണ്ണം 1-10=82 |അദ്ധ്യാപകരുടെ എണ്ണം 1-10=4 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=ജോൺസ് റെജി മാത്യു |പി.ടി.എ. പ്രസിഡണ്ട്=മാർട്ടിൻ തോമസ് |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ടി എസ് |സ്കൂൾ ചിത്രം=37529-സി എം എസ് എൽ പി സ്കൂൾ പുന്നവേലി |size=350px |caption= |ലോഗോ= |logo_size=50px }}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വർഷങ്ങൾക്കുനുയോജ്യ മുന്വ് യാത്രാസൗകര്യങ്ങൾ തീരെ ഇല്ലാത്ത ഒരു കൊച്ചു ഗ്രാമം. ഈ ഗ്രാമവാസികൾക്കും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ വിദ്യഭ്യാസം നൽകണമെന്നുള്ള ആശയും, ആഗ്രഹവും കൊടുന്വിരികൊണ്ടിരിക്കുന്ന കാലം, അങ്ങനെയിരിക്കെ 1897 ൽ അന്വാട്ട് കണ്ണന്താനത്ത് ശീമോൻ (സൈമൺ) എന്ന സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് സി എം എസ് മാനേജ് മെൻറ് വിദ്യാലയ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ ഈ കെട്ടിടം ആരാധനാലയമായും ഉപ.യോഗിച്ചിരുന്നു. പുന്നവേലിയിലെ വിജ്ഞാന കുതുകികളായ അന്നത്തെ തലമുറയ്ക്ക് ഈ കെട്ടിടവും അതിനുള്ളിലെ പഠന പ്രവർത്തനങ്ങളും എത്രമാത്രം പ്രയോജനപ്പെട്ടു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒാലമേഞ്ഞ ആ കെട്ടിടത്തിൽ അന്നാരംഭിച്ച പ്രൈമറി വിദ്യാലയമാണ് നൂറ്റാണ്ടുകൾക്കിപ്പുറവും പ്രൗഢിയോടെ നിലനിൽക്കുന്നത്.
കാലാകാലങ്ങളിൽ ഒാലമേഞ്ഞ മേൽക്കൂരമാറ്റി പുതിയത് മേയുക എന്നത് ശ്രമകരമായ ഒരു ദൗത്യം ആയിരുന്നു. ഇതിന് അറുതി വരുത്തി കെട്ടിടം മേൽക്കൂര ഒാടുമേയാനായി . ഈ ഗ്രാമവാസികളായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകിയ ഈ വിദ്യാലയത്തിൽ സ്ഥലപരിമിതികളും മറ്റ് അസൗകര്യങ്ങളും ഒരു വെല്ലുവിളിയായി നിലകൊണ്ടിരുന്നു. എന്നാൽ കാലാനുസൃതമായി പണിതുയർത്തിയ പുതിയ കെട്ടിടങ്ങൾ സ്ഥലപരിമിതികൾക്ക് പരിഹാരം കണ്ടു. ഇന്ന് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള ക്ലാസ്സുകളിലായി 120 ൽ അധികം കുരുന്നുകൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള ചുരുക്കം ചില ഇക്കണോമിക് സ്കൂളുകളിൽ ഒന്നാണ് ഇത്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.
ഒാലയിൽ നിന്നും കോൺക്രീറ്റ് മേൽക്കൂരയിൽ എത്തി നിൽക്കുന്ന കെട്ടിടം, പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ് റൂം, ആധുനിക സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള അടുക്കളയും, കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഹാളും, മീറ്റിംഗുകൾ കൂടുന്നതിനും, പരിപാടികൾ അവതരിപ്പിക്കുന്നതിനും വിശാലമായൊരു സ്റ്റേജും, ഹാളും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങളും, ആധുനിക വിദ്യാഭ്യാസ രീതിയിലൂടെ മുന്നേറുന്ന കുട്ടികൾക്ക് ആവശ്യമായ ഐ റ്റി സൗകര്യങ്ങൾ, പ്രധാനധ്യാപകന്റെ ഒാഫീസ് മുറി, സ്റ്റാഫ് റൂം എന്നിവയൊക്കെ സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ്. കൂടാതെ എല്ലാ ക്ലാസ്സ്മുറികളും ടൈലിട്ട് ഭംഗിയാക്കി. ഒന്നാംക്ലാസ്സ് മുതൽ നാലാം ക്ലാസ്സു് വരെയുള്ള കുട്ടികൾക്ക് നിലവാരത്തിന് അനുസരിച്ച് ലഭ്യമാക്കിയിട്ടുള്ള പുസ്തകങ്ങളും ലൈബ്രറിയും ഒക്കെ ഈ വിദ്യാലയ അന്തരീക്ഷത്തിന് ചൂടും ചൂരും പകരുന്നു. 2018 ൽ പണി കഴിപ്പിച്ചസ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാലയ ഭൗതിക മികവിൽ എടുത്തു പറയേണ്ടതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ചെന്നെയിലെ സി എസ് ഐ സിനഡിൻെറ ആഭിമുഖ്യത്തിൽ ഭാരതമൊട്ടാകെയുള്ള സ്കൂളുകളിൽ നടത്തുന്ന ഗ്രീൻ ഒാഡിറ്റ് വിജയകരമായി പൂർത്തിയാക്കി. വർഷം തോറും എല്ലാ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും, നാട്ടുകാരെയും, പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്താറുള്ള ഒാണാഘോഷങ്ങൾ മറ്റ് ദിനാഘോഷങ്ങൾ എല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. കുഞ്ഞുങ്ങളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വർഷവും തയ്യാറാക്കുന്ന കൈയ്യെഴുത്തു മാസികയിലൂടെ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ചിറകു വിരിക്കുന്നു. പാത്താമുട്ടം സെൻറ് ഗിറ്റ്സ് എഞ്ചിനീറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൻെറ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട നാലു പ്രൈമറി സ്കൂളുകളിലെ കുട്ടികൾക്ക് കംപ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതിക്രമീകരിയായ തമസോ മ ജ്യോതിർഗമയ പ്രോഗ്രാമിൽ ഈ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് മികവാർന്ന കംപ്യൂട്ടർ പരിശീലനം ഇവിടെ നിന്നും ലഭിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന മികവുകളുടെ പരിപോഷണത്തിന് സഹായകമാണ്.
സ്കൂൾ വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യത്തിനായ ഒരു മിനി ബസ് സർവ്വീസ് നടത്തുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്രമീകരിച്ചിരിക്കുന്ന വായനാമൂല പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. ദിനപത്രം, ഡൈജസ്റ്റ് , ബാലപ്രസിദ്ധീകരണങ്ങൾ എന്നിവ കുട്ടികൾക്ക് വായനക്കായി ലഭ്യമാക്കുന്നു. സ്കൂൾ അസംബ്ലിയിൽ വാർത്താവായനയും, ക്വിസ് ചോദ്യോത്തരങ്ങളും നടത്തുന്നു. പ്രകൃതി സംരക്ഷണ ബോധവൽക്കരണത്തിൻറെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ സ്കൂളിൻറെ പേരിലുള്ള തുണി സഞ്ചികൾ വിതരണെ ചെയ്തു. ആയുഷ്ഗ്രാമം ആയുർവ്വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി യോഗാക്ലാസ്സുുകൾ നടത്തുന്നു. പി. റ്റി. എ യുടെയും, സമൂഹത്തിൻറെയും പിന്തുണയോടെ മികവാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്നു.
മാനേജ്മെൻറ്
സി എം സ് മാനേജ്മെൻറ് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ രക്ഷാധികാരിയായി റവ: സുമോദ് ചെറിയാൻ മാനേജരായും റവ.ഫെലിക്സ് മാത്യു ലോക്കൽ മാനേജർ ആയുമുള്ള മാനേജ്മെൻ്റ് സ്കൂളിന് വളരെ ശക്തമായ പിന്തുണ നൽകുന്നു.
സ്കൂളിൻറെ പ്രധാന അദ്ധ്യാപകർ
കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ നയിച്ച പ്രഥമ അദ്ധ്യാപകരാണ് ഈ വിദ്യാലയത്തിൻറെ കാതൽ. അവകാശങ്ങൾ നേടിയെടുക്കുന്നതിലും പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങലിൽ ഈ വിദ്യാലയത്തെ കൈപിടിച്ചുയർത്തുന്നതിലും അവർ ഒാരോരുത്തരും വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്ക് വിസ്മരിക്കാനാവില്ല. ഇതുവരെ ഈ സ്കൂളിൽ പ്രധാനാധ്യാപകരായി സേവനം ചെയ്ത അദ്ധ്യാപകരുടെ പേരു വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
പേര് | എന്നുമുതൽ | എന്നുവരെ |
---|---|---|
പി എം മത്തായി | 1965 | 1965 |
ശ്രീ. വി ഐ തോമസ് | 1965 | 1974 |
വി വി മാത്യു | 1974 | 1980 |
ശ്രീമതി. റേച്ചൽ ഫിലിപ്പ് | 1980 | 1985 |
ശ്രീ, കെ വി എബ്രഹാം | 1985 | 1994 |
ശ്രീമതി. അന്നമ്മ ജേക്കബ്ബ് കെ | 1994 | 1996 |
ശ്രീമതി. അന്നമ്മ ഉമ്മൻ | 1996 | 2006 |
2006 ശ്രീ. ജോൺസ് റെജി മാത്യു ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. സ്കൂളിൻറെ മുഖച്ഛായ മാറ്റിയെചുക്കുന്നതിൽ ഇദ്ദേഹം വഹിക്കുന്ന പങ്ക് വാക്കുകൾക്കതീതമാണ്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ഇല്ലായ്മകളിലും പരിമിതികളിലും ഇവിടെ വിദ്യാരംഭം കുറിച്ച് സമൂഹത്തിൻറെ ഉന്നത ശ്രേണികളിൽ എത്തിയ അനേകർ എന്നും ഈ സ്ഥാപനത്തിന് എന്നും അഭിമാനമാണ്. ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ഡോക്ർ കുഞ്ചെറിയ പി ഐസക്ക്, പ്രശസ്തനായ ചരിത്രകാരൻ ഡോ. കെ എം ജോർജ് കൈപ്പുരയിടം എന്നിവർ ഈ സ്ഥാപനത്തിൻറെ യശസ്സ് വാനോളം ഉയർത്തിയവരിൽ പ്രമുഖരാണ്. കൂടാതെ വൈദിക ശ്രേഷ്ഠർ, എൻജിനീയർമാർ, ഡോക്ടേഴ്സ്, പ്രഗത്ഭരായ അദ്ധ്യാപകർ തുടങ്ങി സമൂഹത്തിൻറെ നാനാ തുറകളിൽ പ്രവർത്തിക്കുന്ന ധാരാളം പേര് ഈ വിദ്യാലയത്തിൻറെ സന്തതികളാണ്. ഇങ്ങനെയുള്ള അനേകരെ രൂപപ്പെടുത്തിയ ഈ കലാലയ മുത്തശ്ശി പുന്നവേലിക്ക് എന്നും അഭിമാനകരമാണ്.
നേട്ടങ്ങൾ
120 ൽ അധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്ന ഈ സ്കൂളിൻറെ നേട്ടങ്ങൾ മികവിൻറെ പാതയിലേയ്ക്ക് കുതിക്കുന്ന മറ്റു വിദ്യാലയങ്ങൾക്ക് ഒരു മാതൃകയാണ്. മല്ലപ്പള്ളി ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഒാവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രോത്സവം, ശാസ്ത്രോത്സവം, ഗണിത ശാസ്ത്രമേള തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും കുട്ടികൾ അവരുടെ കഴിവു തെളിയിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. ഉപജില്ലാ കലോത്സവങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് കുട്ടികൾ അനുമോദനാർഹരായി. എൽ എസ്സ് എസ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ കുട്ടികളുടെ വിജയം എടുത്തപറയത്തക്ക നേട്ടമാണ്. സ്കൂളിൻറെ തിളക്കമാർന്ന നേട്ടങ്ങൾക്ക് പിന്തുണ നൽകുന്ന പി റ്റി എ യുടെ പ്രവർത്തനങ്ങൾക്ക് ഉള്ള അംഗീകാരമായി മികച്ച പി റ്റി എ അവാർഡ് ലഭിച്ചതും അഭിമാനകരമാണ്.
ചിത്രശാല
വിവിധ ദിനാചരണങ്ങളും വിപുലവും വിജ്ഞാനപ്രദവുമായ രീതിയിൽ ആചരിക്കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അക്ഷരമുറ്റം, സ്വതന്ത്ര്യദിനം, വായനാദിനം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. അടുത്ത കാലത്തുണ്ടായ പ്രതികൂല സാഹചര്യങ്ങൾ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉണ്ടാക്കിയ വിള്ളലുകൾ ഒാൺലൈൻ ഫ്ലാററ്ഫോമിലൂടെ നികത്തുന്നു.
എന്തിനേറെപ്പറയുന്നു ഈ മുറ്റത്തെ മണൽത്തരികൾക്കു പോലും ഒാരോ കഥ പറയാനുണ്ടാകും. ഈ സ്ഥാപനത്തിൻറെ ഒന്നര നൂറ്റാണ്ടിൻറെ ചരിത്രം പറയുവാൻ വാക്കുകളും വചനങ്ങളും പരിമിതമാണ്.