"യു പി എസ് നടുപ്പൊയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16473 (സംവാദം | സംഭാവനകൾ)
ചരിത്രം
 
Haneef kayakkody (സംവാദം | സംഭാവനകൾ)
വരി 1: വരി 1:


== ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക] ==
1952 ൽ പി സി നായർ എന്ന വിദ്യാഭ്യാസ പ്രവർത്തകൻ സ്കൂളിന് തുടക്കം കുറിച്ചു. സ്ഥാപനത്തിൽ ഇന്ന് 660 വിദ്യാർഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രകൃതി സുന്ദരവും  മനോഹരവുമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
പതിതരും ചൂഷിതരുമായി ജീവിച്ച
 
തോൾമുണ്ടഴിക്കാനും തലകുനിക്കാനും
 
പഠിപ്പിക്കപ്പെട്ട ഒരു പാവം ജനതയെ
 
ആരുടെ മുന്നിലും തലയുയർത്തി നിൽക്കാനും
 
നെഞ്ചുറപ്പോടെ അവകാശങ്ങൾ ചോദിച്ചുവാങ്ങുവാനും 
 
നീതിക്കായി പൊരുതാനും പഠിപ്പിച്ച
 
നടുപ്പൊയിൽ സ്കൂളിൻ്റെ ചരിത്രമാണിത്.
 
 
1952 ൽ പി സി നായർ എന്ന വിദ്യാഭ്യാസ പ്രവർത്തകൻ
 
കത്തിച്ചു വെച്ച കൈത്തിരിയാണ് ദീപസ്തംഭം.
 
അദ്ദേഹത്തിന് ശേഷം ഭാര്യയായ മാതുഅമ്മയും
 
പിന്നീട് മക്കളായ രാജഗോപാലൻ മാസ്റ്ററും
 
എം പി സൌദാമിനി അമ്മയും മാനേജർമാരായി.
 
കുറച്ചുകാലം കണ്ണൂരിലെ വിദ്യാഭ്യാസ പ്രവർത്തകനായ
 
വത്സൻ മഠത്തിലായിരുന്നു മാനേജർ.
 
ഇപ്പോഴത്തെ മാനേജർ ശശി മഠപ്പറമ്പത്ത്  
 
ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്.
 
പ്രവാസ ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിലും
 
വിദ്യാലയത്തിൻ്റെ ദൈനം ദിന കാര്യങ്ങളിൽ പോലും
 
ജാഗ്രതയോടെ അദ്ദേഹം ഇടപെടുന്നു.
 
അദ്ധ്യാപകരെയും രക്ഷിതാക്കളെയും
 
കേൾക്കുവാനും ഒപ്പം നിർത്താനും
 
അദ്ദേഹം സമയം കണ്ടെത്തുന്നു.
 
 
സമൂഹത്തിൻ്റെ , കാലത്തിൻ്റെ മാറ്റങ്ങളോടൊപ്പം
 
നടുപ്പൊയിൽ യു പി സ്കൂളും മാറി.
 
ഇന്നും വിദ്യാർത്ഥി മനസ്സുകൾ ഓർത്തുവെക്കുന്ന
 
പ്രഗത്ഭരായ ഗുരുനാഥന്മാർ..
 
വിദ്യാലയത്തിൻ്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന
 
ഉന്നതരായ പൂർവ വിദ്യാർഥികൾ..
 
സ്കൂളിൻ്റെ കുതിപ്പിന് പ്രചോദനമായി
 
എന്നും ഒപ്പം നിന്ന രക്ഷിതാക്കൾ..
 
ആ കൂട്ടായ്മ തന്നെയാണ് ഈ സ്കൂളിൻ്റെ
 
കിതക്കാത്ത കുതിപ്പിന് പിന്നിലെ പ്രേരക ശക്തി.
"https://schoolwiki.in/യു_പി_എസ്_നടുപ്പൊയിൽ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്