"ദിനാചരണങ്ങൾ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ദിനാചരണങ്ങൾ link)
 
No edit summary
വരി 1: വരി 1:

===2.ലഹരി വിരുദ്ധ ദിനം===
===1.വായനാദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]===
ശ്രീ.പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. യു.പി തലത്തിലും ഹൈസ്കൂൾ തലത്തിലും വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.ജൂൺ 19 മുതൽ 23 വരെ വായനാവാരാചരണമായി ആചരിച്ചു.ലൈബ്രറിയിൽ നിന്നു നൽകിയ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് വായനാ കുറിപ്പ് തയ്യാറാക്കി. ഓരോ മാസവും പതിപ്പ്തയ്യാറാക്കുന്നു.
 
=== 2.ലഹരി വിരുദ്ധ ദിനം ===
ജൂൺ 26ലഹരിവിരുദ്ധ ദിനമായി ആചരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി.സ്കൂൾ അസംബ്ളിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.എക്സൈസ് ഓഫീസറുടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു.

===3.ഡോക്ടർ ദിനം===
===3.ഡോക്ടർ ദിനം===

06:41, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

1.വായനാദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]

ശ്രീ.പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. യു.പി തലത്തിലും ഹൈസ്കൂൾ തലത്തിലും വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.ജൂൺ 19 മുതൽ 23 വരെ വായനാവാരാചരണമായി ആചരിച്ചു.ലൈബ്രറിയിൽ നിന്നു നൽകിയ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് വായനാ കുറിപ്പ് തയ്യാറാക്കി. ഓരോ മാസവും പതിപ്പ്തയ്യാറാക്കുന്നു.

2.ലഹരി വിരുദ്ധ ദിനം

ജൂൺ 26ലഹരിവിരുദ്ധ ദിനമായി ആചരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി.സ്കൂൾ അസംബ്ളിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.എക്സൈസ് ഓഫീസറുടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു.

3.ഡോക്ടർ ദിനം

ജൂലൈ 1 ദേശീയ ഡോക്ടർ ദിനമായി ആചരിച്ചു.ഡോ.ബിധാൻചന്ദ്ര റായ് ( മുൻ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി ) യുടെ ഓർമ്മക്കായിട്ടാണ് ഡോക്ടർ ദിനം ആചരിക്കുന്നതെന്ന അവബോധം കുട്ടികൾക്ക് ഉളവായി.അന്നേ ദിവസം രാജ്യമെമ്പാടുമുള്ള ഡോക്ടർമാരെ ആദരിക്കുന്നു.കുട്ടികൾ ഡോക്ടർമാരുടെ മുദ്രയുള്ള തൊപ്പികൾ നിർമ്മിച്ച് ധരിച്ച് ആദരവ് പ്രകടിപ്പിച്ചു.അടൂർ ഗവ.ജനറലാശുപത്രിയിലെ ഡോക്ടറുടെ ഒരു ക്ലാസും സംഘടിപ്പിച്ചു.

4.ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനമായി കൊണ്ടാടി.ചാന്ദ്രദിന വീഡിയോകളുടെ പ്രദർശനം നടത്തി.യു.പി,ഹൈസ്കൂൾ,ഹയർസെക്കന്ററി തല ക്വിസ് മത്സരം നടത്തി.സമ്മാനങ്ങൾ വിതരണം നടത്തി.

5.ഹിരോഷിമ /നാഗസാക്കി ദിനം

ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനമായും ആഗസ്റ്റ് 9 ന് നാഗസാക്കി ദിനമായും ആചരിച്ചു.ഇവയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രദർസിപ്പിച്ചു.യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.സസാക്കോ കൊക്കുകളെ നിർമ്മിച്ച് യുദ്ദവിരുദ്ധ പോസ്റ്ററുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു.

6.സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാവിലെ 8 മണിക്ക് പതാക ഉയർത്തി.അസംബ്ലി കൂടി സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു. ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.പ്രസംഗ മത്സരം നടത്തി.കുട്ടികളുടെ സ്വാതന്ത്ര്യദിന പതിപ്പുകളും പോസ്റ്ററുകളും പ്രകാശനം ചെയ്തു.ഗാന്ധിജി,നെഹറുജി തുടങ്ങിയ നേതാക്കളുടെ വേഷപ്പകർച്ചയോടെ കുട്ടികൾ സ്വാതന്ത്ര്യദിന റാലിയിൽ പങ്കുകൊണ്ടു.ഇതിനു ശേഷം പായസ വിതരണവും നടത്തി.

7.ഓസോൺ ദിനം

സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചുമർ പത്രികയിലൂടെ അവതരിപ്പിച്ചു.ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ഉളവായി.

8.ലോക എയ്ഡ്സ് ദിനം

ഡിസംബർ 1 ന് സ്കൂൾ അസംബ്ലിയിൽ ആരോഗ്യപ്രവർത്തകർ എയ്ഡ്സ് ബോധവത്കരണം നടത്തി.കുട്ടികൾ ബാഡ്ജ് ധരിച്ച് പങ്കെടുത്തു.

9.മനുഷ്യാവകാശ ദിനം

ഡിസംബർ 10 ന് "കുട്ടികളും കുട്ടികളുടെ അവകാശങ്ങളും "എന്ന വിഷയത്തിൽ സെമിനാർ നടത്തി.

10.ഗാന്ധിജയന്തി ദിനവും വാരാഘോഷവും.

ഒക്ടോബർ 2മുതൽ 5 വരെ ഒരാഴ്ച സ്കൂളും പരിസരവും എൻ.എസ്.എസ് യൂണിറ്റിന്റെ മേൽനോട്ടത്തിൽ വൃത്തിയാക്കി.ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര സംഭവങ്ങളെ കോർത്തിണക്കി റോൾ പ്ലേ നടത്തി.ഉച്ചഭക്ഷണ വിതരണവും നടത്തി.

11.ലോക ഭക്ഷ്യ ദിനം

കൃഷിയുടെയും ഭക്ഷ്യവസ്തുക്കളുടെയും പ്രാധാന്യം മനസ്സിലാക്കി സ്കൂൾ പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കി.അവ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തം ഓരോ ക്ലാലുകൾക്ക് നൽകി.ഭക്ഷ്യ വസ്തുക്കളുടെ പ്രാധാന്യവും മൂല്യവും മനസ്സിലാക്കാൻ വീഡിയോ പ്രദർശനവും നടന്നു.

12.കേരളപ്പിറവി

നവംബർ 1 ന് കേരള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ കോർത്തിണക്കി പതിപ്പുകൾ തയ്യാറാക്കി.കേരലപ്പിറവി ദിനത്തെ സംബന്ധിച്ചുള്ള പ്രസംഗങ്ങൾ നടന്നു.ക്വിസ് മത്സരവും നടന്നു.

13.ശിശുദിനം

നവംബർ 14 ന് സ്പെഷ്യൽ അസംബ്ലി കൂടി .കുട്ടികളിൽ ഒരാളെ കുട്ടികളുടെ പ്രധാനമന്ത്രിയാക്കി.നെഹറു തൊപ്പി നിർമ്മിച്ച് അണിഞ്ഞുകൊണ്ടാണ് കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തത്.അന്നത്തെ അസംബ്ലിയുടെ പൂർണ്ണ ചുമതല കുട്ടികൾക്കായിരുന്നു.ചാച്ചാ നെഹറുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.

"https://schoolwiki.in/index.php?title=ദിനാചരണങ്ങൾ/&oldid=1345851" എന്ന താളിൽനിന്ന് ശേഖരിച്ചത്