"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||
<div align="justify"> | <div align="justify"> | ||
പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. | പരിസ്ഥിതിദിനം സമുചിതമായി സംഘടിപ്പിച്ചു. നമ്മുടെ സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. വൃക്ഷതൈകൾ നട്ടു പിടിപ്പിച്ച് നാളെയുടെ നന്മയ്ക്കായി അവർ കൈകോർത്തു.പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Environmentday 35052 19 1.jpg | |||
പ്രമാണം:Environmentday 35052 19 2.jpg | |||
</gallery></div> | </gallery></div> | ||
==ഔഷധസസ്യത്തോട്ടം == | ==ഔഷധസസ്യത്തോട്ടം == | ||
<div align="justify"> | <div align="justify"> | ||
22:11, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019
പ്രേവേശനോത്സവം
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 357 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.
പരിസ്ഥിതി ദിനം
പരിസ്ഥിതിദിനം സമുചിതമായി സംഘടിപ്പിച്ചു. നമ്മുടെ സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. വൃക്ഷതൈകൾ നട്ടു പിടിപ്പിച്ച് നാളെയുടെ നന്മയ്ക്കായി അവർ കൈകോർത്തു.പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു.
ഔഷധസസ്യത്തോട്ടം
പ്രകൃതിദത്തങ്ങളായ ഔഷധങ്ങളുടെ ഉപയോഗം, ചിത്രം, ശാസ്ത്രനാമം, കുടുംബം എന്നിവയെപറ്റി അറിവ് നൽകുന്നതിനായി നല്ലപാഠം ക്ലബ്ബ് ഒരു ഔഷധസസ്യത്തോട്ടം സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കർപ്പൂരതുളസി, കർപ്പൂരം, സർവ്വസുഗന്ധി, റംമ്പൂട്ടാൻ, കൊക്കോ, കാപ്പി, മൈലാഞ്ചി, കറ്റാർവാഴ, വയമ്പ് തുടങ്ങിയ അപൂർവ്വങ്ങളായ ഔഷധസസ്യങ്ങൾ ഈ തോട്ടത്തിൽ ഉണ്ട്.
ശലഭോദ്യാനം
ശലഭങ്ങളെ ആകർഷിക്കുന്നതിനും, പരാഗണം നടത്തുന്നതിനുമായി വിവിധതരം സസ്യങ്ങൾ ശലഭോദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയുണ്ടായി. കൃഷ്ണകിരീടം, കൊങ്ങിണിചെടി, കിലുക്കാംപെട്ടി, വാടാമുല്ല, കോസ്മോസ് തുടങ്ങിയ ചെടികൾ വച്ച്പിടിപ്പിച്ചപ്പോൾ ധാരാളം ശലഭങ്ങൾ ഇവിടെയെത്തുന്നുണ്ട്. മഞ്ഞപപ്പാത്തി, കരിനീലികടുവ, അരളിശലഭം, നാട്ടുറോസ് എന്നിവ അവയിൽ ചിലതാണ്. അതിനു നടുവിൽ ചെറിയ ഒരു കുളം രൂപപ്പെടുത്തി ആമ്പലുകളും ശലഭോദ്യാനത്തിൽ വളരുന്നുണ്ട്.
പേപ്പർ പേനകൾ
കുട്ടികൾ പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച് മണ്ണിലേക്ക് വലിച്ചെറിയുന്നതു തടയുന്നതിനായി പേപ്പർ പേനകളും, വിത്തു പേനകളും നിർമ്മിച്ച് നൽകുകയുണ്ടായി. പേപ്പർ പേനയിൽ ഉറപ്പിച്ചിട്ടുള്ള ഏതെങ്കിലും ഒരു വൃക്ഷത്തിന്റെ വിത്ത്, പേന മണ്ണിൽ ലയിച്ചുചേരുമ്പോൾ മുളയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. പ്രകൃതിസംരക്ഷണം, മരങ്ങൾ ഭൂമിയിൽ വളരുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാധ്യമാകുന്നത്.
മാതാപിതാക്കൾക്ക് ബോധവത്ക്കരണം
“കാർബൺ ന്യൂട്രൽ” എന്ന ആശയം മാതാപിതാക്കളിലൂടെ സമൂഹത്തിലെത്തിക്കുന്നതിനായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. കടൽനിരപ്പ് ഉയരുക, മഴയുടെ അളവ് കുറയുക, ശക്തമായ മഴയും, കഠിനമായ വരൾച്ചയും ഉണ്ടാവുക, സമുദ്രജലത്തിന്റെ അളവ് കൂടുക തുടങ്ങിയവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളാണ്. നമ്മുടെ കൊച്ചുകേരളത്തിലും ഇതിന്റെ പ്രതിഫലനങ്ങൾ നമ്മുക്ക് അനുഭവപ്പെട്ടുതുടങ്ങി. ഈയടുത്ത് നമ്മൾ നേരിട്ട പ്രളയവും ഇതിനോട്കൂടി ചേർത്ത് വയ്ക്കേണ്ടി വരും.കാലാവസ്ഥാവ്യതിയാനം ഒരു ആഗോള പ്രശ്നമാണെങ്കിലും ഇതിന്റെ തിക്തഫലങ്ങൾ കൂടുതൽ അനുഭവപ്പെടുക പ്രാദേശികമായി ആയിരിക്കും. മുതിർന്നവരും, കുട്ടികളും ഒരുപോലെ കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ കാലാവസ്ഥാ വ്യതിയാനത്തെ നമ്മുക്ക് ചെറുക്കുവാൻ കഴിയും.കാലാവസ്ഥാവ്യതിയാനത്തെ ചെറുത്ത് പരിസ്ഥിതിയെ ഫലപ്രദമായി സംരക്ഷിക്കുവാനുള്ള ഒരു വഴിയാണ് നാടിനെ കാർബൺ ന്യൂട്രൽ ആക്കി മാറ്റുക എന്നുള്ളത്. 19 രാജ്യങ്ങളിൽ ഈ നയം നിലവിലുണ്ട്. നമ്മുടെ പരിസ്ഥിതി സവിശേഷതകൾകൂടി കണക്കിലെടുത്ത് കാർബൺ ന്യൂട്രൽ നയം രൂപീകരിക്കുവാൻ അഭ്യർത്ഥിച്ച് കൊണ്ട് കുട്ടികൾ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് ഒരു നിവേദനം തയ്യാറാക്കി അയച്ചു. ഈ സ്കൂളിലെ ഏകദേശം 945 കുട്ടികൾ ഇതിൽ ഒപ്പിടുകയുണ്ടായി.കുട്ടികളുടെ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ട ചുമതല മാതാപിതാക്കൾക്കാണ്. പരിസ്ഥിതി സംരക്ഷണത്തിനായി സമൂഹം ഒത്തുചേർന്ൻ പ്രവർത്തിച്ചാൽ വരുംതലമുറയെ പ്രകൃതിദുരന്തത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയും എന്ന സന്ദേശം ആണ് ഈ ബോധവത്ക്കരണക്ലാസിലൂടെ നല്ലപാഠം പ്രവർത്തകർ പകർന്നു നൽകിയത്.
പഠന പ്രോജക്ട്- കാർബൺ ന്യൂട്രൽ സ്കൂൾ
ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യപെടുന്ന ഒരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ കാർബൺഡയോക്‌സൈഡിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണം.പ്രകൃതിയിൽ നിന്നും നാം അനുഭവിക്കുന്ന സേവനങ്ങൾക്ക് പകരമായി പ്രകൃതി സംരക്ഷണം അവബോധം വളർത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരാവശ്യമാണ്. ഇത്തരത്തിൽ ഒരു പരിസ്ഥിതി അവബോധ കർമ്മ പരിപാടി സ്കൂളിൽ തുടങ്ങുന്നതിന്റെ ആദ്യപടിയായി ഒരു പ്രോജക്ട് ഇത്തവണയും കുട്ടികൾ തയ്യാറാക്കുകയുണ്ടായി. ശാസ്ത്രീയമായി തയ്യാറാക്കിയ പ്രവർത്തന രീതിയും ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെയും സ്കൂളിലെ ഹരിതഗൃഹ വാതകങ്ങളുടെ നിർഗ്ഗമനം, ആഗീരണം എന്നിവ കണ്ടെത്തുവാനും സ്കൂളിലെ ആഗോള ഹരിതഗൃഹവാതക നിർഗ്ഗമനം പൂജ്യത്തിനടുത്തെയ്ക്ക് കൊണ്ടുവരുവാനും പരിസ്ഥിതി അവബോധ കർമ്മ പരിപാടികൾ ഓരോ കുട്ടിയിലും, പിന്നീട് വീടുകളിലേയ്ക്കും തുടർന്ൻ സമൂഹത്തിലേയ്ക്കും എത്തിക്കുക എന്നതാണ് പ്രോജക്ടിന്റെ മുഖ്യ ലക്ഷ്യം.
കാർബൺ ന്യൂട്രൽ സ്കൂൾ
ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യപെടുന്ന ഒരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ കാർബൺഡയോക്‌സൈഡിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണം.പ്രകൃതിയിൽ നിന്നും നാം അനുഭവിക്കുന്ന സേവനങ്ങൾക്ക് പകരമായി പ്രകൃതി സംരക്ഷണം അവബോധം വളർത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരാവശ്യമാണ്. ഇത്തരത്തിൽ ഒരു പരിസ്ഥിതി അവബോധ കർമ്മ പരിപാടി സ്കൂളിൽ തുടങ്ങുന്നതിന്റെ ആദ്യപടിയായി ഒരു പ്രോജക്ട് ഇത്തവണയും കുട്ടികൾ തയ്യാറാക്കുകയുണ്ടായി.ശാസ്ത്രീയമായി തയ്യാറാക്കിയ പ്രവർത്തന രീതിയും ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെയും സ്കൂളിലെ ഹരിതഗൃഹ വാതകങ്ങളുടെ നിർഗ്ഗമനം, ആഗീരണം എന്നിവ കണ്ടെത്തുവാനും സ്കൂളിലെ ആഗോള ഹരിതഗൃഹവാതക നിർഗ്ഗമനം പൂജ്യത്തിനടുത്തെയ്ക്ക് കൊണ്ടുവരുവാനും പരിസ്ഥിതി അവബോധ കർമ്മ പരിപാടികൾ ഓരോ കുട്ടിയിലും, പിന്നീട് വീടുകളിലേയ്ക്കും തുടർന്ൻ സമൂഹത്തിലേയ്ക്കും എത്തിക്കുക എന്നതാണ് പ്രോജക്ടിന്റെ മുഖ്യ ലക്ഷ്യം.
മെറിറ്റ് അവാർഡ്
മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . 51 കുട്ടികളെയാണ് ആദരിച്ചത്.ഡോ: നിർമ്മൽ ഔസേപ്പച്ചൻ ഐഎസ് ആണ് വിശിഷടാതിഥി ആയി എത്തിയത്
പച്ചക്കറിത്തോട്ടം
എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷകദിനം ആചരിച്ച് കൃഷിക്ക് തുടക്കം കുറിക്കുന്നു. അതിന് മുൻപ് വിവിധയിനം വിത്തുകൾ ശേഖരിച്ച് തൈചെടികൾ ഉണ്ടാക്കുകയും, നിലം ഒരുക്കുന്നതിനായി സമീപവാസികളായ കർഷകരെ ഉൾപ്പെടുത്താറുണ്ട്. സ്ലറി, ചാണകം, ചകിരിചോറ് തുടങ്ങിയ ജൈവവളങ്ങളാണ് നിലം ഒരുക്കുന്നതിന് ഉപയോഗിക്കുന്നത്. പയർ, വെണ്ട, ചീര, പുതിയിനയില, പച്ചമുളക്, പാവൽ, ചുരയ്ക്ക, പടവലം, മധുരക്കിഴങ്ങ്, കൂർക്ക, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങി വിവിധയിനം സ്കൂൾ പരിസരത്ത് കൃഷി ചെയ്തു വരുന്നു. ലഭ്യതയനുസരിച്ച് ഇവ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുന്നു. കീടങ്ങളെ അകറ്റാൻ വെളുത്തുള്ളി - കാന്താരി മിശ്രിതം ഉപയോഗിക്കുന്നു.
പ്രകൃതി സൗഹൃദ ബാഗുകൾ
പ്ലാസ്റ്റിക് നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം പ്രവർത്തകർ തുണികൊണ്ടുള്ള പ്രകൃതി സൗഹൃദ സഞ്ചികൾ നിർമ്മിക്കുകയുണ്ടായി. സ്കൂളിനടുത്തുള്ള മാർക്കറ്റിൽ പ്ലാസ്റ്റിക് ബാഗുമായി എത്തുന്നവരിൽ നിന്നും അത് ശേഖരിക്കുകയും ഈ സഞ്ചികൾ വിതരണം ചെയ്യുകയുമുണ്ടായി. കുട്ടികൾ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനായി സ്കൂളിൽ പേനകൂടകൾ സ്ഥാപിച്ചിരിക്കുന്നു. മണ്ണും, പരിസരവും മലിനമാകാതെ സൂക്ഷിക്കുന്നതിനും ഇവ ശേഖരിച്ച് പുനരുത്പാദന കേന്ദ്രങ്ങളിലെത്തിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. കുട്ടികളുടെ വലിചെറിയൽ ശീലം ഇല്ലാതാക്കുന്നതിനും ഇത് സഹായകമാണ്.
ഇന്റർനാഷണൽ യോഗാദിനം
യോഗദിനത്തിൽ സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് യോഗാദിനാചരണം നടത്തപ്പെട്ടു. യോഗാചാര്യൻ ശ്രീ. ആർ.ഡി ബാബുസാർ സ്‌കൂൾ ചാനലിലൂടെ ബോധവത്ക്കരണ ക്ലാസ് നടത്തി.
വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് നിർമ്മാണം
ഭൂമിയെ മലിനമാക്കുന്നരീതിയിൽ വലിച്ചെറിയുകയും, കത്തിച്ചുകളയുകയും ചെയ്യുന്ന വസ്തുക്കൾ പുന:രുപയോഗിക്കാൻ പാകത്തിൽ മറ്റു വസ്തുക്കൾ നിർമ്മിച്ച് ഭൂമിയെ മാലിന്യകൂമ്പാരത്തിൽ നിന്നും സംരക്ഷിക്കുവാൻ നല്ലപാഠം പ്രവർത്തകർ നിരവധി പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി.ഉപയോഗശൂന്യമായ പഴയതുണികൾ, പ്ലാസ്റ്റിക് കുപ്പികൾ ഇവ ഉപയോഗിച്ച് പ്രകൃതി സൗഹൃദ ചവിട്ടികൾ, കൗതുകവസ്തുക്കൾ എന്നിവ കുട്ടികൾ നിർമ്മിക്കുകയും പരിശീലിപ്പിക്കുകയും ഉണ്ടായി.പഴയസാരി, ഷോൾ എന്നിവ മുറിച്ച് വിവിധ വർണ്ണങ്ങൾ ഇടകലർത്തിയ ചവിട്ടികൾ കാഴ്ചയ്ക്ക് മനോഹരവും അഴുക്കു പിടിച്ചാൽ കഴുകി ഉണക്കി ഉപയോഗിക്കുവാൻ പാകത്തിലുള്ളതുമാണ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് കൗതുകകരമായ വെർട്ടിക്കൽ ഗാർഡൻ, കൗതുക വസ്തുക്കൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. കുട്ടികൾതന്നെ കുട്ടികൾക്ക് ഇവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകുകയും ധാരാളം കുട്ടികൾ വീടുകളിൽ ഇവയെല്ലാം നിർമ്മിക്കുകയും ഉണ്ടായി.
ലഹരിവിരുദ്ധദിനാചരണം
സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനാചരണം നടത്തപ്പെട്ടു. ലഹരി വിരുദ്ധസന്ദേശങ്ങളുമായി കുട്ടികൾ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഗാനങ്ങളും സ്ലോഗനുകളും കുട്ടികൾ നാട്ടുകാർക്കായി അവതരിപ്പിച്ചു.
ഗൃഹപാഠങ്ങൾ - നാടകം
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളത്തിൽ സംഭവിച്ചതുപോലെയുള്ള പാരിസ്ഥികത്തകർച്ച ലോകത്ത് മറ്റെവിടെയും ഉണ്ടായിട്ടില്ല. മലിനമാകാത്ത ജലസ്രോതസ്സുകൾ ഒന്നും തന്നെ അവശേഷിക്കുന്നില്ല. മണ്ണും വെള്ളവും വായുവും വിഷലിപ്തം. രോഗങ്ങളുടെ പറുദീസ. ഇത്തരമൊരു ദുരവസ്ഥയിൽ നിന്ൻ കേരളത്തെ എങ്ങനെ കരകയറ്റാം എന്ന ചിന്തയാണ് ‘ഗൃഹപാഠങ്ങൾ’ എന്ന പരിസ്ഥിതി നാടകം.ക്ലാസ് മുറിയിൽ ആരംഭിച്ച് പുറംലോകത്തേക്ക് വ്യാപിക്കുന്ന വിധത്തിൽ വിഭാവനം ചെയ്തിരിക്കുന്ന പഠനപ്രവർത്തനങ്ങൾ കുട്ടികളുടെ നൈസർഗ്ഗീഗമായ പാരിസ്ഥിതിക പ്രജ്ഞയെ തിളക്കിയെടുക്കുന്നു. ഇപ്രകാരമുള്ള ഒരു കുട്ടിക്കൂട്ടത്തെ ഈ നാടകത്തിൽ കാണാവുന്നതാണ്. അവരുടെ നിഷ്കളങ്കമായതും കുസൃതിനിറഞ്ഞതുമായ ചോദ്യങ്ങൾ ആദ്യമൊക്കെ മുതിർന്നവരെ ആലോസരപ്പെടുത്തുന്നുണ്ടെങ്കിലും സാവധാനം അവരും പുതിയ ചിന്തയിലേക്ക് നയിക്കപ്പെടുന്നതായി കാണാവുന്നതാണ്.ജലം, വായു, പരിസരം, ഭക്ഷ്യവസ്തുക്കൾ എന്നിവ കീടനാശിനികളുടെ അമിതോപയോഗം നിമിത്തം വിഷലിപ്തമായിരിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കപെടുന്നു. ഇവയെല്ലാം പരിസ്ഥിതിയെ തകർക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു. കുട്ടികളിൽ നിന്നും കുടുംബത്തിലേക്ക് അവിടെ നിന്നും സമൂഹത്തിലേക്ക് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയം എത്തിക്കുക എന്നതാണ് ഈ നാടകം ലക്ഷ്യം വയ്ക്കുന്നത്. ഈ കുട്ടിക്കൂട്ടം നിരവധി സ്ഥലങ്ങളിൽ ഈ നാടകം അവതരിപ്പിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുകയുണ്ടായി. ഈ നാടകം രചിച്ചത് സ്കൂളിലെ മുൻ പി.റ്റി.എ പ്രസിഡന്റ് യശശരീരനായ ശ്രീ. സി.എഫ്.ജോസഫാണ്.
ബഷീർ ദിനാചരണം
മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ബഷീർ ദിനാചരണം നടന്നു. പ്രത്യേക അസ്സംബ്ലി നടത്തിയാണ് ബഷീർ അനുസ്മരണം നടന്നത്.
ബോധവത്ക്കരണ ക്ലാസ്
ചെട്ടികാട് പി.എച്ച് സെന്ററിലെ ശ്രീ. റിയാസ് പകര്ച്ചവ്യാധികളെ കുറിച്ചുള്ള ഒരു ബോധവത്ക്കരണക്ലാസ്സ് നൽകി.
കണ്ണ് പരിശോധന ക്യാമ്പ്
ചെട്ടികാട് പി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു നേത്രക്യാമ്പ് നടത്തപ്പെട്ടു.
സ്കൂൾ പാർലമെന്റ് രൂപീകരണം
ജൂലൈ 11 ന് സ്‌കൂൾ പാർലമെന്റ് രൂപീകരണം നടന്നു. പൂങ്കാവ് പള്ളി വികാരി ശ്രീ. ഫ്രാൻസിസ് കുരിശിങ്കൽ അതിഥിയായി എത്തിയ ചടങ്ങിൽ സ്‌കൂൾ ലീഡേഴ്‌സ്, house ലീഡേഴ്‌സ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്‌കൂൾ പാർലമെന്റ് അംഗങ്ങൾ ആയി.
ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്
സ്കൂൾ കലോത്സവം
സ്‌കൂൾ കലോത്സവം രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ടു. വിവിധ house അടിസ്ഥാനത്തിൽ നടത്തപ്പെട്ട മത്സരങ്ങൾ സ്‌കൂളിൽ തന്നെ സജ്‌ജമാക്കിയ രണ്ടു വേദികളിലായാണ് നടത്തപ്പെട്ടത്.
പ്രളയ സഹായം
പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ സ്‌കൂൾ ധനസമാഹരണം നടത്തി. ശേഖരിച്ച 50000 രൂപ ഡിസ്ട്രിക്റ്റ് കലക്ടറിനെ ഏൽപ്പിച്ചു
ബയോഗ്യാസ് പ്ലാന്റ്
ചാണകം, ഭക്ഷ്യഅവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച് ബയോഗ്യാസ് പ്ലാൻറ് പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും ഇതിൽ നിന്നും ലഭിക്കുന്ന സ്ലറി ഒരു ജൈവവളമായി ഉപയോഗിക്കുന്നു. പരിസര ശുചീകരണം, പരിസ്ഥിതിസൗഹാർദ്ദ ഇന്ധനം എന്നിവയെകുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നു. മിക്ക കുട്ടികളുടേയും വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചു വരുന്നു.ഔഷധസസ്യത്തോട്ടം, പച്ചക്കറികൃഷി, ശലഭോദ്യാനം, ബയോഗ്യാസ് പ്ലാൻറ് ഇവയുടെ സംരക്ഷണം കാർബൺ ന്യൂട്രൽ എന്ന ആശയത്തോടൊപ്പം കുടുംബത്തിലും സമൂഹത്തിലും ഇവ പരിപാലിക്കുന്നതിനുള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നു.