"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാടോടി വിജ്ഞാനം
('തിരുവിതാംകൂറിലെ പത്ത് നാട്ടു രാജ്യങ്ങളിലെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(നാടോടി വിജ്ഞാനം)
വരി 1: വരി 1:
'''<big>നാടോടി വിജ്ഞാനം</big>'''
തിരുവിതാംകൂറിലെ പത്ത് നാട്ടു രാജ്യങ്ങളിലെ പ്രധാനപ്പെട്ട ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്. മാവേലിക്കര, കാർത്തികപ്പള്ളി, കുട്ടനാട് തെക്ക്,ചെങ്ങന്നൂരിൻറെ കുറച്ചു ഭാഗങ്ങൾ ഇത്രയും ചേർന്ന ഒരു കൊച്ചു രാജ്യമായിരുന്നു ഓടനാട്.ഇതിനെ ഓണാട് എന്നും പിൽക്കാലത്ത് കായംകുളം എന്നും അറിയാൻ തുടങ്ങി.കൊല്ലവർഷം 3-ാം നൂറ്റാണ്ടിനു ശേഷം ഉണ്ടായ ഓടനാട് കണ്ടിയൂർമറ്റം തലസ്ഥാനമാക്കി ഭരണമാരംഭിച്ചു എന്നാണ് വിശ്വാസം. വീര രവി വർമ്മൻറെ ഭരണകാലമായപ്പോഴേക്കും ഓടനാടിന് കായംകുളം എന്ന പേരിൽ പ്രസിദ്ധമായി.15-ാം നൂറ്റാണ്ടിൽ ഓടനാടിൻറെ തലസ്ഥാനം കായുകുളത്തിന് വടക്ക് എരുവയിലേക്ക് മാറ്റി.കോയിക്കൽപ്പടി കോയിക്കലായിരുന്നു അവരുടെ കൊട്ടാരം.ഭരണസൗകര്യത്തിനു വേണ്ടി കൃഷ്ണപുരത്തൊരു പുതിയ കൊട്ടാരം പണിതു.'കീർത്തിപുരം' എന്നായിരുന്നു ഈ സ്ഥലത്തിൻറെ അന്നത്തെ പേര് എന്ന് ചരിത്ര ഗവേഷകർ  പറയുന്നു.കൊട്ടാരത്തിൻറെ രക്ഷയ്ക്കുവേണ്ടി വലിയ മൺകോട്ട പണികഴിപ്പിച്ചു.ഇതിനായി മണ്ണെടുത്ത സ്ഥലത്തെ 'അതിർത്തിച്ചിറ' എന്നറിയപ്പെടുന്നു.ഇന്നത്തെ സി.പി.സി.ആർ.ഐ നിൽക്കുന്ന സ്ഥലത്തായിരുന്നു കായംകുളം രാജാവിൻറെ കുതിരലായം സ്ഥിതി ചെയ്തിരുന്നത്.

കായംകുളവുമായി നിരന്തരം ശത്രുത പുലർത്തിയിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു അമ്പലപ്പുഴ നാട്ടുരാജ്യം.കായംകുളം രാജാവായിരുന്ന വീര രവി വർമ്മൻ അമ്പലപ്പുഴയെ പ്രതിരോധിക്കാനായി നിയോഗിച്ച കുണ്ടണിപ്പടയുടെ പ്രധാന ആയുധം ഇരുവശവും മൂർച്ചയുള്ള വാളായിരുന്നു. ഇതിനെ കായംകുളം വാൾ എന്നറിയപ്പെടുന്നു.

കായംകുളം രാജകുടുംബവുമായി ബന്ധുത്വമുള്ളവരും സൈന്യാധിപ സ്ഥാനമുണ്ടായിരുന്നവരുമായ ഒരു കുടുംബമാണ് കായംകുളത്ത് പുതിയിടത്തുള്ള വട്ടപ്പറമ്പിൽ കുടുംബം. മഹാരാജാവ് ഇവർക്ക് ഉണ്ണിത്താൻ സ്ഥാനം നൽകി ആദരിച്ചിരുന്നു.ഇതിൽ കുറച്ചു പേർ രാജാവുമായി തെറ്റി കീരിക്കാട്ടേക്ക് പോയി വേലഞ്ചിറ വരെയുള്ള സ്ഥലത്ത് ആധിപത്യം സ്ഥാപിച്ച് കോട്ടയും കെട്ടിടങ്ങളും പണിത് താമസമാക്കി. 'വട്ടപ്പരമ്പിൽ കോട്ടയ്ക്കകം' എന്നാണ് ഈ സ്ഥലത്തിൻറെ അറിയപ്പെടുന്നത്.
807

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340574" എന്ന താളിൽനിന്ന് ശേഖരിച്ചത്