"കാര്യനിർവാഹകരുടെ പട്ടിക/Feedback" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പേര് മലയാളമാക്കി) |
No edit summary |
||
വരി 65: | വരി 65: | ||
ആദ്യ പരിശീലനം നന്നായി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. പുതുമുഖ കാര്യ നിര്‍വാഹകര്‍ അവരേറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ വ്യാപ്തി മനസിലാക്കി, സജീവമായാല്‍ സ്കൂള്‍ വിക്കി ശോഭിക്കും. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലെ [https://drive.google.com/open?id=0BzK5W3Ol9yL8aTdjdDRQcC1nSjQ മൂന്നാം അദ്ധ്യായവും] ഹാന്‍ഡ് ബുക്കിലെ [https://drive.google.com/open?id=0BzK5W3Ol9yL8RzVMcF9naE1Vb2c മൂന്നാം അദ്ധ്യായവും] എല്ലാവരും നോക്കുക. എല്ലാവര്‍ക്കും നല്ല വിക്കി അനുഭവം ആശംസിക്കുന്നു - കണ്ണന്‍ | ആദ്യ പരിശീലനം നന്നായി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. പുതുമുഖ കാര്യ നിര്‍വാഹകര്‍ അവരേറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ വ്യാപ്തി മനസിലാക്കി, സജീവമായാല്‍ സ്കൂള്‍ വിക്കി ശോഭിക്കും. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലെ [https://drive.google.com/open?id=0BzK5W3Ol9yL8aTdjdDRQcC1nSjQ മൂന്നാം അദ്ധ്യായവും] ഹാന്‍ഡ് ബുക്കിലെ [https://drive.google.com/open?id=0BzK5W3Ol9yL8RzVMcF9naE1Vb2c മൂന്നാം അദ്ധ്യായവും] എല്ലാവരും നോക്കുക. എല്ലാവര്‍ക്കും നല്ല വിക്കി അനുഭവം ആശംസിക്കുന്നു - കണ്ണന്‍ | ||
== | ==അബ്ദുള്‍ റസാക്ക്. പി.== | ||
പരിശീലനം ഉചിതമായി. സ്കൂള്‍വിക്കി കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു തിരിച്ചറിയുന്നു. തിരുത്തലുകള്‍ നടത്തുന്നതിനുള്ള ശേഷികളും സങ്കീര്‍ണമായ കോഡുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള തന്ത്രങ്ങളും ഇനിയും നേടേണ്ടതായുണ്ട്. ധാരാളം ചിത്രങ്ങള്‍ ഉള്‍പ്പടുത്തുന്നത് നിരുത്സാഹപ്പപ്പെടുത്തുന്നതാവും നല്ലത്. സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും നിര്‍ബന്ധമായും രേഖപ്പെടുത്തണം. വിദ്യാഭ്യാസജില്ലാടിസ്ഥാനത്തില്‍ സ്കൂള്‍വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി നിലവിലുള്ള പേജ് അപ്ഡേറ്റ്ചെയ്യിക്കുകയും മറ്റു സ്കൂളുകള്‍ അവ പേജ് വിസിറ്റ് ചെയ്യുന്നതിനനുസരിച്ച് അപ്ഡേഷന്‍ പ്രതീക്ഷിക്കാം. ഏറ്റവും നല്ല രീതിയില്‍ അപ്ഡേറ്റു ചെയ്ത സ്കൂളുകളെ അഭിനന്ദിക്കണം. മെനുവിലെ മലയാളം ഉപയോക്താവിനു സൗഹൃദമായിട്ടില്ല. | പരിശീലനം ഉചിതമായി. സ്കൂള്‍വിക്കി കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു തിരിച്ചറിയുന്നു. തിരുത്തലുകള്‍ നടത്തുന്നതിനുള്ള ശേഷികളും സങ്കീര്‍ണമായ കോഡുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള തന്ത്രങ്ങളും ഇനിയും നേടേണ്ടതായുണ്ട്. ധാരാളം ചിത്രങ്ങള്‍ ഉള്‍പ്പടുത്തുന്നത് നിരുത്സാഹപ്പപ്പെടുത്തുന്നതാവും നല്ലത്. സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും നിര്‍ബന്ധമായും രേഖപ്പെടുത്തണം. വിദ്യാഭ്യാസജില്ലാടിസ്ഥാനത്തില്‍ സ്കൂള്‍വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി നിലവിലുള്ള പേജ് അപ്ഡേറ്റ്ചെയ്യിക്കുകയും മറ്റു സ്കൂളുകള്‍ അവ പേജ് വിസിറ്റ് ചെയ്യുന്നതിനനുസരിച്ച് അപ്ഡേഷന്‍ പ്രതീക്ഷിക്കാം. ഏറ്റവും നല്ല രീതിയില്‍ അപ്ഡേറ്റു ചെയ്ത സ്കൂളുകളെ അഭിനന്ദിക്കണം. മെനുവിലെ മലയാളം ഉപയോക്താവിനു സൗഹൃദമായിട്ടില്ല. | ||
--Parazak 07:34, 14 നവംബർ 2016 (IST) | --Parazak 07:34, 14 നവംബർ 2016 (IST) |
21:39, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
13-11-2016 ല്‍ ഇടപ്പളളിയില്‍ വച്ച് നടന്ന സ്കൂള്‍ വിക്കി പരിശീലനത്തെ സംബന്ധിച്ച നിങ്ങളുടെ വിലയിരുത്തല്‍ ഇവിടെ നല്‍കുക. പേരിനു നേരേയുള്ള തിരുത്തുക ലിങ്ക് ക്ലിക്ക് ചെയ്ത് അവിടെ എഴുതുക.
ABHAYADEV.S
G Devarajan
പരിശീലനം പ്രയോജനപ്രദമായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് wikitext ല്‍ ചെയ്തുനോക്കിയ പരീക്ഷണങ്ങള്‍ ബ്രഷ് അപ് ചെയ്യാനുള്ള അവസരം ലഭിച്ചു. സ്കൂളുകളില്‍ നിന്നുള്ള വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്ക് വിക്കി ടെക്സ്റ്റില്‍ മതിയായ പരിശീലനം നല്‍കേണ്ടി വരും. കോപ്പി - പേസ്റ്റ് സങ്കേതം ഉപയോഗിച്ചാല്‍ നേരത്തേ ഉണ്ടായ അനുഭവം ആവര്‍ത്തിക്കില്ലേ എന്നൊരു ശങ്കയുണ്ട്. (ഉദാ. ടി എന്‍ ശേഷന്‍). അവര്‍ക്ക് കൂടുതല്‍ ഹാന്‍ഡ്സ് ഓണ്‍ പരിശീലനം നല്‍കേണ്ടി വരും. ഒരു ദിവസത്തെ പരിശീലനം മതിയാകുമോ എന്ന് സംശയിക്കുന്നു. അവര്‍ക്ക് ആവശ്യമായ വിവരങ്ങളുമായി വന്ന് ഡി ആര്‍ സിയിലോ മറ്റോ ഇരുന്ന് അപ്ഡേറ്റ് ചെയ്യാനുള്ള അവസരം നല്‍കണം ഫീല്‍ഡില്‍ നല്‍കാനായി ഒരു പ്രസന്റേഷന്‍ തയാറാക്കി എല്ലാവര്‍ക്കും share ചെയ്യുന്നു. ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തുമല്ലോ ?.
Kutty Hassan P K
സ്‌കൂള്‍ വിക്കി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളുടേയും വിവരങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കാന്‍ കഴിയുന്ന നല്ല ഒരു സംരംഭമാണ്. ഇത് അപ് ടു ഡേറ്റ് ആക്കാനുള്ള ശ്രമം ആരംഭിച്ചത് ശ്ലാഘനീയമാണ്. വിക്കി സംസ്ഥാന കൊ ഓാര്‍ഡിനേറ്റര്‍മാരായ ശബരീഷ് സാര്‍, രഞ്ജിത്ത് സര്‍ എന്നിവരുടെ അവതരണം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കി. അഡ്‌മിന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ കൂടുതല്‍ എഡിറ്റിംഗ് ( ഉദാ- ഓപണ്‍ സ്‍ട്രീറ്റ് മാപില്‍ സ്ഥലം രേഖപ്പെടുത്തല്‍ ) മൊഡ്യൂളായി നല്‍കുന്നത് കൂടുതല്‍ ഉപകാരം ചെയ്യും.
Arun Peter KP
സ്കൂള്‍ വിക്കി നിശ്ചലമായിപ്പോയി എന്ന ഒരു സംശയമുണ്ടായിരുന്നു. പക്ഷേ ഈ പരിശീലനം പുതിയൊരുണര്‍വ്വ് നല്‍കി. ഒറ്റ ദിവസം കൊണ്ട് മാത്രം കുറെയധികം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ എല്ലാം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും പരിചയസമ്പന്നരുടെ സമയോചിതമായ പിന്‍താങ്ങലുമുണ്ടങ്കില്‍ ഈ സംരംഭം മഹത്തായ വിജയമായിരിക്കും.Arun Peter KP (സംവാദം) 12:33, 14 നവംബർ 2016 (IST)
Lal.S
ഈ പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു.ഈ ഇന്റര്‍ഫേസ് ആദ്യമായി ഉപയോഗിക്കുന്നതിനാല്‍ തുടക്കത്തില്‍ അല്‍പ്പം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഈ സംരംഭത്തെക്കുറിച്ച് താഴേത്തട്ടിലേക്ക് വിവരം നല്‍കാന്‍ ഒരു സര്‍ക്കുലര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.html code കള്‍ തിരുത്തുകയും കൊണ്ടുവരുകയും ചെയ്യുന്ന കാര്യത്തില്‍ വിശദമായ പരിശീലനം ആവശ്യമാണ്.
praveen kumar
SREEJA DEVI A.
സര്‍ പരിശീലനം നന്നായിരുന്നു. മുന്‍പും സ്ക്കൂള്‍വിക്കി ഉപയോഗിച്ചിട്ടുണ്ട്. പരിശീലനത്തിനു കൃത്യമായ മോഡ്യൂളും അഡ്‌മന്റെ ചുമതലകളുടെ കൃത്യമായ (ലിസ്റ്റുചെയ്ത) നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഉത്പന്നങ്ങളുടെപങ്കുവയ്ക്കല്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കു പ്രോത്സാഹനവും പ്രചോദനവുമാകും എന്നകാര്യത്തില്‍ ഉറപ്പാണ്. ഉത്സാഹത്തോടും ഗൗരവത്തോടും ഞങ്ങള്‍ മുന്നോട്ട്പോകും.
R Balachandran
കൃത്യമായ മൊഡ്യൂള്‍ ആവശ്യമാണ്
Anil Kumar PM
SUNIRMA E S
ഇന്നലത്തെ ട്രെയിനിങ്ങിലൂടെ ഉറങ്ങികിടക്കുകയായിരുന്ന സ്കൂള്‍ വിക്കിയെ പൊടിതട്ടിയെടുക്കുവാന്‍ സാധിച്ചു. പരിശീലനത്തിന് ഒരു ഏകദിന മൊഡ്യൂള്‍ തയ്യാറാക്കിതന്നാല്‍ നന്നായിരുന്നു. പരിശീലനത്തിനു വരുന്ന അദ്ധ്യാപകര്‍ക്ക് റെമുനറേഷന്‍ കൊടുക്കേണ്ട കാര്യം കൂടി പരിഗണിക്കേണ്ടതാണ്.Sunirmaes (സംവാദം) 12:59, 14 നവംബർ 2016 (IST)
ABDUL JAMAL NE
JAYESH C.K.
Sir ട്രെയിനിംഗ് വളരെ പ്രയോജനപ്രദമായിരുന്നു. ഞാന്‍ ആദ്യമായാണ് schoolwiki ഉപയോഗിക്കുന്നത്. അതിന്റേതായ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പ്രത്യേകിച്ച് code തിരുത്തുന്ന കാര്യത്തില്‍. code (programe) തയ്യാറാക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്നു വിശദമാക്കിയാല്‍ ഉപകാരപ്രദമായിരുന്നു. schoolwiki updation ഉപജില്ലാ തലത്തില്‍ മാസ്ടര്‍ ട്രെയിനര്‍മാരെ ചുമതല ഏല്പിക്കുകയാണെങ്കില്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നു
പത്തനംതിട്ട ജില്ലയുടെ പ്രധാനതാളില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനുള്ള അനുമതി നല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
ഒരു മോഡല്‍ സ്കൂള്‍ നിര്‍ദ്ദേശിക്കാമെങ്കില്‍, അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി മുമ്പോട്ട് പോകാമായിരുന്നു.Jayesh.itschool (സംവാദം) 20:08, 13 നവംബർ 2016 (IST)
വിക്രമന്‍ പിള്ള.ഏം
എകദിന സ്കൂള്‍ വിക്കി ശില്‍പശാല വളരെ ഫലപ്രദമായിരുന്നു. കുറെ കാലമായി നിന്നു പോയിരുന്ന ഒരു സംരംഭം തിരിച്ചു കൊണ്ടു വന്നത് നന്നായി.നിശ്ചിതസമയത്തിനുള്ളില്‍ പരിശീലകര്‍ക്ക് വിക്കിയുമായി ബന്ധപെട്ട പ്രധാന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞു.സംസ്ഥാനതലത്തില്‍ പൊതുവായ നിര്‍ദ്ദേശങ്ങളും സ്കൂള്‍ തലത്തിലുള്ള പരിശീലന മോഡ്യൂളും സമയബന്ധിതമായി ലഭ്യമാക്കേണ്ടതുണ്ട് Vikraman (സംവാദം)
RAJEEV.R.WARRIER
നല്ല സംരഭം.തുടക്കക്കാരനായതിനാല്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്.എന്നാലും ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം ക്ലാസ്സിലൂടെ ലഭിച്ചു.
ദേവരാജന്‍ സാറിന്റെ പ്രസന്റേഷന്‍ നന്നായിട്ടുണ്ട്.RAJEEV (സംവാദം)
AJI JOHN
LINDA JOSE
സ൪, ആദ്യമായി വിക്കിപീഡിയ ഉപയോഗിച്ചതിന്റെ ബുദ്ധിമുട്ട് നന്നായി അനുഭവപ്പെട്ടു.ഇന്നുപറഞ്ഞ കാര്യങ്ങള് ഒരിക്കല് കൂടി ഒന്ന് കേള്‍ക്കാന്‍ അവസരമുണ്ടായാല്‍ എന്നു തോന്നുന്നു.യൂസ൪ഗൈഡ് ലഭിക്കാന്‍ സാദ്ധ്യത ഉണ്ടെന്കില്‍ നന്നായിരുന്നു
Muhammad Abdul Nasar K
പരിശീലനം നന്നായിരുന്നു. സ്കൂള്‍ തല പരിശിലനത്തിന് സഹായകമായ മൊഡ്യൂള്‍ നല്‍കിയാല്‍ നന്നായിരുന്നു.
Suresh S R
പരിശീലനം നന്നായിരുന്നു. കൂട്ടായ്മയിലൂടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പരിശീലനത്തിന് കൃത്യമായ മൊഡ്യൂള്‍ ആവശ്യമായിരിക്കും. കൂടാതെ ഒരു കൈപ്പുസ്തകം നിര്‍ബന്ധമാണ്. വാട്സപ്പും മെയിലും മാത്രം പ്രശ്നപരിഹാരത്തിന് മതിയാകില്ല. സാധാരണ വരുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും കൈപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തണം. വിക്കിയുടെ യാതൊരു അടിസ്ഥാന വിവരങ്ങളും ഇല്ലാത്തവരും പരിശീലനത്തില്‍ എത്തിയെന്നിരിക്കും. അവര്‍ക്ക് ആത്മവിശ്വാസം ഉണര്‍ത്തുന്ന രീതിയില്‍ പരിശീലനം കൊടുക്കാന്‍ കഴിയുന്ന എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണം. വീഡിയോ ട്യൂട്ടോറിയല്‍ പോലുള്ള സംവിധാനവും ആലോചിക്കണം. എവിടെയെങ്കിലും തടസ്സം നേരിട്ടാല്‍ മിക്കവരും ആ വഴി പിന്നെ വരില്ല.
latheefkp
സ്കൂള്‍ വിക്കി ക്യാമ്പ് ഊര്‍ജസ്വലരായ ആര്‍പീമാരുടെ ചടൂലമായ ബോധന തന്ത്രങ്ങളാല്‍ സജീവമായീ. ഒരു ഏകരേഖാ (one line) മോഡ്യുള്‍ ഉണ്ടായിരുന്നെന്കില്‍ ഉപ ചര്‍ച്ചകള്‍ കുറച്ച് പരിശീലനം കൂടുതല്‍ മികച്ചതാക്കാമായിരുന്നു.--Latheefkp (സംവാദം) 07:11, 14 നവംബർ 2016 (IST) (സംവാദം)
Santhosh V
DINESAN V
സോമശേഖരന്‍ ജി
പരിശീലനം വളരെ നന്നായി. പരിശീലനത്തിന്റെ തുടക്കം വളരെ നന്നായിത്തന്നെെയായി. പക്ഷേ സ്കൂള്‍ വിക്കിയിലെ, വിക്കിയിലെ തന്നെ തുടക്കക്കാരെ സംബന്ധിച്ച് മുന്നോട്ടു പോയപ്പോള്‍ പരിശീലന വേഗത കൂടിയത് അല്പം ആശയക്കുഴപ്പമുണ്ടാക്കി. എങ്കിലും പരിശ്രമിച്ച് പരിമിതികള്‍ പരിഹരിക്കാമെന്ന ആത്മവിശാസമുണ്ട്. ഇതൊരു വലിയ മുന്നേറ്റമാണെന്ന് ബോധ്യമുണ്ട്. സഹായിക്കാന്‍ സന്നദ്ധരായ ഒരുപറ്റം ആളുകള്‍ ഒപ്പമുണ്ടന്നും തിരിച്ചറിയുന്നു. മുന്നോട്ട് തന്നെ...Amarhindi (സംവാദം)
കണ്ണന്‍ ഷണ്‍മുഖം
ആദ്യ പരിശീലനം നന്നായി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. പുതുമുഖ കാര്യ നിര്‍വാഹകര്‍ അവരേറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ വ്യാപ്തി മനസിലാക്കി, സജീവമായാല്‍ സ്കൂള്‍ വിക്കി ശോഭിക്കും. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലെ മൂന്നാം അദ്ധ്യായവും ഹാന്‍ഡ് ബുക്കിലെ മൂന്നാം അദ്ധ്യായവും എല്ലാവരും നോക്കുക. എല്ലാവര്‍ക്കും നല്ല വിക്കി അനുഭവം ആശംസിക്കുന്നു - കണ്ണന്‍
അബ്ദുള്‍ റസാക്ക്. പി.
പരിശീലനം ഉചിതമായി. സ്കൂള്‍വിക്കി കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു തിരിച്ചറിയുന്നു. തിരുത്തലുകള്‍ നടത്തുന്നതിനുള്ള ശേഷികളും സങ്കീര്‍ണമായ കോഡുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള തന്ത്രങ്ങളും ഇനിയും നേടേണ്ടതായുണ്ട്. ധാരാളം ചിത്രങ്ങള്‍ ഉള്‍പ്പടുത്തുന്നത് നിരുത്സാഹപ്പപ്പെടുത്തുന്നതാവും നല്ലത്. സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും നിര്‍ബന്ധമായും രേഖപ്പെടുത്തണം. വിദ്യാഭ്യാസജില്ലാടിസ്ഥാനത്തില്‍ സ്കൂള്‍വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി നിലവിലുള്ള പേജ് അപ്ഡേറ്റ്ചെയ്യിക്കുകയും മറ്റു സ്കൂളുകള്‍ അവ പേജ് വിസിറ്റ് ചെയ്യുന്നതിനനുസരിച്ച് അപ്ഡേഷന്‍ പ്രതീക്ഷിക്കാം. ഏറ്റവും നല്ല രീതിയില്‍ അപ്ഡേറ്റു ചെയ്ത സ്കൂളുകളെ അഭിനന്ദിക്കണം. മെനുവിലെ മലയാളം ഉപയോക്താവിനു സൗഹൃദമായിട്ടില്ല. --Parazak 07:34, 14 നവംബർ 2016 (IST)
Manoj
പരിശീലനം നന്നായിരുന്നു. അദ്ധ്യാപക പരിശീലനത്തിന് ഒരു മൊഡ്യൂള്‍ തയ്യാറാക്കിയാല്‍ കൂടുതല്‍ കൃത്യതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കും. ഓരോ സബ്‌ജില്ലയിലെ സ്കൂളുകള്‍ അതാത് ചാര്‍ജ് എം ടി മാരെ ഏല്പിച്ചാല്‍ വിക്കി അപ്‌ഡേഷന്‍ കൂടുതല്‍ വേഗത്തില്‍ നടക്കും.
Padmakumar G
വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്ത, നിശ്ചലമായിപ്പോയി എന്നു കരുതിയ സ്കൂള്‍വിക്കി തിരികെ വന്നത് വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. എസ്.ഐ.ടി.സി.മാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ഏകീകരിച്ച മൊഡ്യൂള്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി മെച്ചമാകും. ശ്രീജിത് സാര്‍, ശബരീഷ് സാര്‍ തുടങ്ങിയവരുടെ നേതൃത്വം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.
supriya
സ്കൂള്‍ തല പരിശീലനങ്ങള്‍ക്കു കൃത്യമായ മൊഡ്യൂള്‍ നല്കിയാല്‍ നന്നായിരിക്കും.
sindhu
കെ ബി അനില്‍കുമാര്‍
നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തവസാനിപ്പിച്ചു പോയ വിക്കിക്ക് പുതു ജീവനേകി.... മുന്നോട്ടുള്ള യാത്രയില്‍ ഒരുമ്മിച്ചു നീങ്ങാം. ദേവരാജന്‍ മാഷിന്റെ ഹെല്‍പ് ഫയല്‍ നന്നായിരിക്കുന്നു.
PRAVEEN KUMAR.V
സ്കൂള്‍ വിക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു മുതല്‍കൂട്ടാവുന്ന സംരഭമാണ്.ഐ.ടി.@സ്കൂള്‍ പ്രോജക്ടിന്റെ അഭിമാനവും.മലപ്പുറം ജില്ലയിലെ സ്കൂളുകളുടെ ആധിക്യം നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് പ്രയാസമാണെങ്കിലും വെല്ലുവിളി ഏറ്റെടുക്കുന്നു. ക്രമാനുബന്ധമായ ഒരു "കൈത്താങ്ങ്" കിട്ടിയാല്‍ പ്രവര്‍ത്തനം എളുപ്പമായിരുന്നു. പ്രവീണ്‍ കുമാര്‍.വി. മലപ്പുറം
James Paul
Nidhin Jose
Jayasankar K B
ട്രെയിനിംഗ് വളരെ പ്രയോജനപ്രദമായിരുന്നു.ഇതിന് മുമ്പ് SITC മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.അതിന്റെ ഒരു ഓര്‍മ്മ പുതുക്കല്‍ കൂടിയായി അനുഭവപ്പെട്ടു.ചില കാര്യങ്ങള്‍ പൂര്‍ണ്ണമായും ചെയ്ത് നോക്കാന്‍ കഴിഞ്ഞില്ല,പ്രത്യേകിച്ച് ഉപതാളുകള്‍ പോലുള്ളവ.വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ കൃത്യമായ മൊഡ്യൂള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.
Saju S S
Jagadeesa Varma Thampan
SEBIN THOMAS C
വളരെ കാലമായി നിന്നു പോയിരുന്ന വളരെ ഉപകാരപ്രദമായ ഒരു സംരംഭം വിപുലമായി തിരിച്ചു കൊണ്ടു വരുന്നതിന് പ്രത്യേക അഭിനന്ദനങ്ങള്‍. ട്രെയിനിങ്ങില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ട്രെയിനിങ്ങിനു വരുന്ന അദ്ധ്യാപകര്‍ക്ക് റെമുനറേഷന്‍ കൊടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയാല്‍ വളരെ നന്നായിരിക്കുംSEBIN (സംവാദം) 12:57, 14 നവംബർ 2016 (IST)
Prakash Prabhu V
സ്ക്കുള്‍ വിക്കി പരിശീലനം മെച്ചമായിരുന്നു.സ്ക്കൂള്‍ തലത്തില്‍കാര്യങ്ങള്‍ ശരിയായിനടക്കാന്‍ സ്ക്കൂള്‍ തലത്തില്‍ നിന്ന് ചുമതലപ്പെടുത്തിയ ഒരദ്ധ്യാപകനും ഒരു വിദ്യാര്‍ത്ഥിക്കും പ്രത്യേക പരിശീലനം ലഭ്യമാക്കുന്നത് നന്നായിരിക്കും.വ്യക്തമായ മെഡ്യൂള്‍ ലഭ്യാമാക്കുന്നത് നന്നായിരിക്കും. പരിശീലനത്തിന് ഏകീകൃതസ്വഭാവം ലഭിക്കാന്‍ ഇത് സഹായിക്കും.