"കെ.കെ.എൻ എം എ യു പി എസ് എരുവേശ്ശി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
                                  കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1940 കളിൽ സവർണ്ണരുടെയും ഉയർന്ന കുടുംബ‍ങ്ങളിലെയും വിരലിലെണ്ണാവുന്ന കൂട്ടികൾ മാത്രം വിദ്യാഭ്യാസം നേടിക്കൊണ്ടിരൂന്ന കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ മുഴുവൻ കുട്ടികൾക്കൂം പ്രാഥമിക വിദ്യാഭ്യാസം നൽകൂകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ.കെ.കെ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാർ 2.10.1944 ൽ ഏരുവേശ്ശി എലിമെന്ററി സ്കൂൾ ആരംഭിച്ചൂ പ്രവർത്തനം തുടങ്ങി. ശ്രീ.കെ.കെ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാർ  പ്രധാന അധ്യാപകനും മറ്റു മൂന്ന് സഹ അധ്യാപകരുമാണ് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളിൾ ഉണ്ടായിരുന്നത്. ആരംഭത്തിൽ 50 കുട്ടികൾ മാത്രമാണ് അധ്യയനത്തിന് എത്തിയിരുന്നത്. 1960 കളിൽ പ്രായമായ എല്ലാ കുട്ടികളെയും സ്കൂളിൽ അയക്കുവാൻ രക്ഷിതാക്കൾ തയ്യാറായതോടുകൂടി വിദ്യാലയത്തിന്റെ ഉയർച്ചയുടെ ഘട്ടമായിരുന്നു.
     
                                  1970 കളിൽ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയർത്തുവാൻ ആവശ്യങ്ങൾ ഉയർന്നു വന്നു. യു.പി സ്കൂളായി ഉയർത്തുവാനുള്ള സ്ഥലവും സൗകര്യവും മാനേജർ ഒരുക്കുകയും 14.6.1983 ൽ ഡി.ഇ.ഒ യു.പി ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതി നൽകുകയും 15.6.1984 മുതൽ ഏരുവേശ്ശി എ.യു.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
                                  8.7.1996 ൽ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമികളും അധ്യാപകരും,നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പേരിൽ ഈ വിദ്യാലയം അറിയപ്പെടുന്നു. "കുഞ്ഞിക്കണ്ണൻ നമ്പ്യാർ മെമ്മോറിയൽ എ.യു.പി സ്കൂൾ" എന്ന പേരിലാണ് ഈ സ്ഥാപനം ഇപ്പോൾ അറിയപ്പെടുന്നത്.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326262" എന്ന താളിൽനിന്ന് ശേഖരിച്ചത്