"എസ്.എസ്.എൽ.സി പരീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 18: | വരി 18: | ||
== '''മുൻവർഷങ്ങളിലൂടെ.......''' == | == '''മുൻവർഷങ്ങളിലൂടെ.......''' == | ||
'''[[എസ്.എസ്.എൽ.സി (2019-20)|<big>എസ്.എസ്.എൽ.സി (2019-20)</big>]]''' | '''[[എസ്.എസ്.എൽ.സി (2019-20)|<big>എസ്.എസ്.എൽ.സി (2019-20)</big>]]''' | ||
'''<big>[[എസ്.എസ്.എൽ.സി (2018-19)]]</big>''' | |||
'''<big>[[എസ്.എസ്.എൽ.സി (2017-18)]]</big>''' |
07:31, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എസ്.എൽ.സി (2020-21)
കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2021-22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. ആകെ 67 കുട്ടികൾ പരീക്ഷ എഴുതിയതിൽ 67 പേർ വിജയിച്ചു. ഇതിൽ മുഴുവൻ A+ കിട്ടിയ 9 കുട്ടികൾ, 9 A+ കിട്ടിയ 6 കുട്ടികൾ, 8 A+ കിട്ടിയ 11 കുട്ടികൾ. 67 കുട്ടികളും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി വിജയിച്ചു.
അനുമോദനചടങ്ങ്
ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂളിൽ വെച്ച് ആദരിക്കുകയുണ്ടായി. മങ്കൊമ്പ് ആണ്ടി അയ്യർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ്, കളപ്പുരക്കൽ ജേക്കബ് ജോസഫ് അവാർഡ്, ഇ. ശങ്കരൻ പോറ്റി എൻഡോവ്മെന്റ് എന്നീ വിവിധ എൻഡോവ്‍മെന്റ് അവാർഡുകൾ തതവസരത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡൻറ്, മാനേജർ വാർഡ് മെമ്പർ എന്നിവർ പങ്കെടുക്കുകയുണ്ടായി.
പ്രസ്തുത ചടങ്ങിൽ പൂർവവിദ്യാർത്ഥിനിയും ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച മുന്നേറിക്കൊണ്ടിരിക്കുന്ന ഗവേഷണ വിദ്യാർത്ഥിനിയുമായ കുമാരി സെൽവ മാരിയെ ആദരിക്കുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തോട്ടംതൊഴിലാളിയുടെ മകളായി ജനിച്ച് വിദ്യാഭ്യാസത്തിന്റെ ഉയർന്ന പടവുകൾ കയറി കേരളഗവർണറുടെ അഭിനന്ദനങ്ങൾ വരെ ഏറ്റുവാങ്ങിയ സെൽവ മാരിയുടെ ജീവിതമാതൃക ഇവിടെ ശ്രദ്ധേയമാണ്. ചടങ്ങ് മറ്റു കുട്ടികൾക്ക് ഓൺലൈൻ ആയി കാണാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിരുന്നു.