"ജി.എം.എൽ.പി.എസ്. അജാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1927 ൽ അതിഞ്ഞാൽ പള്ളിയോട് ചേർന്ന് നിർമ്മിച്ച മദ്രസ കെട്ടിടത്തിൽ അജാനൂർ ബോർഡ് മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിൽ മതപഠനം പാടില്ല എന്ന നിയമം വന്നപ്പോൾ കടപ്പുറത്തെ ഹസൻ ഹാജി സ്കൂളിനു വേണ്ടി റോഡരികിൽ ഒരു കെട്ടിടം പണിതു.ഈ കെട്ടിടവും സ്ഥലവും ശ്രീ. വടക്കൻ അഹമ്മദ് ഹാജി വിലക്കു വാങ്ങി. പിന്നീട് ബോർഡ് മാപ്പിള ഗേൾസ് എൽ.പി.സ്കൂൾ, അജാനൂർ ഗവ: മാപ്പിള എൽ.പി. സ്കൂളായി. നാമമാത്രമായ വാടകയ്ക്ക് ദശാബ്ദങ്ങളോളം സ്കൂൾ പ്രവർത്തിച്ചു. സ്ഥലപരിമിതിയും വാഹനങ്ങളുടെ ബഹളവും കാരണം സ്കൂൾ പ്രവർത്തനങ്ങൾ ദുസ്സഹമായി. സ്ഥലം സൗജന്യമായി ലഭിക്കുകയാണെങ്കിൽ കെട്ടിട നിർമ്മാണത്തിന് ധനസഹായം ലഭ്യമാക്കാൻ DPEP സന്നദ്ധത പ്രകടിപ്പിച്ചു. പരേതനായ ബടക്കൻ അഹമ്മദ് ഹാജിയുടെ മൂന്ന് പെൺമക്കൾ ചേർന്ന് ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന 36 1/2 സെൻ്റ് സ്ഥലം സൗജന്യമായി കൈമാറി.
 
 ഈ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്, DPEP ഇവരുടെ സഹായത്തോടെ സ്കൂളിൻ്റെ പണി ആരംഭിച്ചു. നിർമ്മാണത്തിനു വേണ്ടി ടി.ഗോവിന്ദൻ എം.പിയുടെ ഫണ്ടിൽ നിന്ന് 2 1/2  ലക്ഷം രൂപ ലഭിച്ചു. മൊത്തം 12 ലക്ഷം രൂപയുടെ കെട്ടിടം നിർമിതി കേന്ദ്രമാണ് നിർമ്മിച്ചു നൽകിയത്. ബഹുമാനപ്പെട്ട എം.പി ടി.ഗോവിന്ദൻ കെട്ടിടം 2001 ൽ ഉദ്ഘാടനം ചെയ്തു.{{PSchoolFrame/Pages}}
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1321080" എന്ന താളിൽനിന്ന് ശേഖരിച്ചത്