"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കായ് ഒരു കൈത്തണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലടൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കായ് ഒരു കൈത്തണൽ എന്ന താൾ ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കായ് ഒരു കൈത്തണൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:33, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിക്കായ് ഒരു കൈത്തണൽ
പ്രകൃതി അമ്മയാണ് അമ്മയെ ഒരിക്കലും നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. എല്ലാ മനുഷ്യർക്ക് ശുദ്ധവായുവും ജൈവവൈവിധ്യത്തിന്റ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് . മലിനീകരണത്തിനെതിരായും, വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. പ്രകൃതി സംരക്ഷണമെന്നാൽ അതിനെ നശിപ്പിക്കാതിരിക്കലാണ്. കഴിയുന്നത്ര പ്രകൃതിയോടിണങ്ങി ജീവിച്ചാൽ മനുഷ്യന്റെ ന്യായമായ ആവശ്യങ്ങൾ പ്രകൃതി നിറവേറ്റും, എന്നാൽ അത്യാർത്തി പ്രകൃതിയെയും മനുഷ്യനെയും നശിപ്പിക്കുന്നു. ശുദ്ധജലക്ഷാമം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം, കൃഷിപ്പിഴ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ വിഷമിക്കുന്ന പല രാജ്യങ്ങളും ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകി തുടങ്ങിയിരിക്കുന്നു. ജലസ്രോതസ്സുകളുടെ മലിനീകരണം മൂലം ഇന്ത്യയും കടുത്ത ശുദ്ധജല ക്ഷാമത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മറ്റു പ്രധാന നദികളും മലിനീകരണം മൂലം ശോചനീയമായ സ്ഥിതിയിലാണ്. വനങ്ങൾ പലയിടത്തും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. പുകയും ആരോഗ്യത്തിനു ഹാനീകരമായ വാതകങ്ങളുംകൊണ്ടുള്ള അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. ഇങ്ങനെ പ്രകൃതി ചൂഷണവും മണ്ണിലും, വെള്ളത്തിലും, വായുവിലും ഉണ്ടാകുന്ന മലിനീകരണവും പരിസ്ഥിതിയുടെ ആവാസവ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കേരളം ഒരു ദിവസം പുറന്തള്ളുന്നത് 1000 ടൺ മാലിന്യമാണ് . ഏത് നിമിഷവും പൊട്ടിപുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള തീക്കൊള്ളിയാണ് നാം കവറിൽ കെട്ടി വലിച്ചെറിയുന്നത്. കേരളം നേരിടുന്ന ഏറ്റവും ഗുരുതര പ്രതിസന്ധി മലിനീകരണമാണ്. മാലിന്യസംസ്കരണത്തിനു ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ സാധിച്ചിട്ടില്ല. കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിലെ ചൂട് ഓരോ വർഷവും 4.5 ഡിഗ്രി സെൽഷ്യസ് കൂടുമെന്നാണ് ശാസ്ത്രലോകം പറയുന്നത് . മഴ കുറയുകയും പ്രകൃതി ദുരന്തങ്ങളുടെ എണ്ണം അങ്ങേയറ്റം വർധിക്കുകയും ചെയ്യും. ഇതിനെല്ലാം കാരണം പ്രകൃതിയെ നാം വേണ്ടവിധം സംരക്ഷിക്കാത്തതാണ്. ഇനിയെങ്കിലും ഒരു തിരിച്ചറിവിലേക്ക് മനുഷ്യൻ വന്നില്ലെങ്കിൽ ഇതിന്റെ അനന്തരഫലം അടുത്ത തലമുറ അനുഭവിക്കേണ്ടി വരും. ഭൂഗർഭജലനിരക്കു വർഷംതോറും കുറഞ്ഞുവരികയാണ്. ഇന്ന് പലസ്ഥലങ്ങളും വരൾച്ചയുടെ വക്കിലാണ് നിൽക്കുന്നത് . ഈ നൂറ്റാണ്ടിന്റ അവസാനത്തോടെ കേരളത്തിന്റെ പകുതിഭാഗം കടൽ വിഴുങ്ങും എന്നാണ് പറയുന്നത്. കേരളത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന പശ്ചിമഘട്ടം നേരിടുന്ന പ്രധാന ഭീഷണികളിലൊന്ന് അനധികൃത ക്വാറികളാണ്. പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങളല്ല . അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണ് ദുരന്തങ്ങളായി മാറുന്നത് . അങ്ങിനെയൊന്നും ഇല്ലാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, പ്രകൃതിയെ കൂടുതൽ സ്നേഹിക്കാം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം