"ഗവ. എസ്.എം.യു.പി.എസ്. ചന്ദനക്കുന്ന്/ഗവൺമെന്റ് യുപിസ്കൂൾ ചന്ദനകുന്നിന്റെ കൂടുതൽ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പത്തനംതിട്ട ജില്ലയിലെ ആറന്മുള ഉപജില്ലയിലെ 100...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഗവൺമെന്റ് യുപിസ്കൂൾ ചന്ദനകുന്നിന്റെ കൂടുതൽ ചരിത്രം) |
||
വരി 1: | വരി 1: | ||
ഗവൺമെന്റ് യുപിസ്കൂൾ ചന്ദനകുന്നിന്റെ കൂടുതൽ ചരിത്രം | |||
വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പഴമയുടെ പെരുമ ഏറ്റവും കൂടുതൽ അവകാശപ്പെടുന്നത് 2000 - 2001ൽ '''ശതാബ്ദി ആഘോഷിച്ച''' ചന്ദകുന്നു പള്ളിക്കൂടത്തിനാണ്. 1890 കളിൽ എപ്പോഴോ തുടങ്ങി എന്നേ അറിവുള്ളൂ. തുടക്കത്തിലെ വ്യക്തമായ രേഖകൾ ലഭ്യമല്ല .സരസകവിയുടെ ബന്ധു ഗ്രഹമായ അയത്തിൽ കുടുംബത്തിലെ കാരണവന്മാർ മുൻകൈയെടുത്ത് ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്നിടത്തു നിന്നും ഒരു 100 മീറ്റർ വടക്ക് ഭാഗത്തായി രണ്ടു ക്ലാസുകളുമായാണ് സ്കൂൾ ആരംഭിക്കുന്നത്. പിൽക്കാലത്ത് ഇന്നത്തെ സ്ഥാനത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും അവിടെ 103 × 20 വിസ്താരത്തിൽ പുതിയ കെട്ടിടം നാട്ടുകാരുടെ ഒത്തൊരുമയുടെ ഫലമായി ഉയരുകയും ചെയ്തു. മൂലൂർ സ്ഥാപിച്ചത് അല്ലെങ്കിലും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം ക്രിയാത്മകമായി ഇടപെട്ടിരുന്നു എന്ന് ഡയറികുറിപ്പുകൾ വ്യക്തമാക്കുന്നു. ചന്ദനക്കുന്ന് സ്കൂളിൽ വച്ച് നടന്ന പുലയ സമാജം യോഗത്തിൽ കൊ.വ.1088 മേടം 22 നും 29 നും പങ്കെടുത്തതായി ഡയറിക്കുറിപ്പുകളിൽ കാണുന്നു. | |||
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇവിടെ പ്രവർത്തിച്ചിരുന്ന പരസ്പര സഹായ സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ. സംഘത്തിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായതിനെതുടർന്ന് ഉടമസ്ഥാവകാശം പീടികയിൽ പടിഞ്ഞാറ്റേതിൽ കുഞ്ഞുരാമൻ സാർ, കയ്യംതടത്തിൽ കൊച്ചുകുഞ്ഞുപള്ള സാർ, ആനപ്പാറ നിൽക്കുന്നതിൽ ദാമോദരൻ (ചക്രപാണി) സാർ, പുത്തൻവീട്ടിൽ കുഞ്ഞുകുഞ്ഞു തണ്ടാർ എന്നിവരിൽ നിക്ഷിപ്തമായി. ചേന്ദൻമാവിനാൽ രാമകൃഷ്ണൻ തണ്ടാർ ആയിരുന്നു കറസ്പോണ്ടന്റ്. രണ്ടാംലോകമഹായുദ്ധം സൃഷ്ടിച്ച സാമ്പത്തികമാന്ദ്യം സ്കൂൾ നടത്തിപ്പ് ദുർവഹമാക്കി. നാട്ടിലെ അനേകം അനേകം സ്വകാര്യ മാനേജ്മെന്റ് സ്കൂളുകൾ പോലെ ചന്ദനകുന്ന് സ്കൂളും 1948 ൽ ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് സർക്കാറിന് വിട്ടുകൊടുത്തു. അന്നത്തെ സംവിധാനത്തിൽ 5 ക്ലാസുകൾ ഉള്ള പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. 1950കളുടെ ഒടുവിൽ അതു വരെ 11 വർഷമായി സ്കൂൾ പഠനം പത്തുവർഷമായി സംവിധാനം ചെയ്യപ്പെട്ടു. നാലാംക്ലാസ് വരെ പ്രൈമറി, 5 മുതൽ 7 വരെ യുപി,8 മുതൽ 10 വരെ ഹൈസ്കൂൾ ഇങ്ങനെയാണ് പുന സംഘടിപ്പിക്കപ്പെട്ടത്. പ്രൈമറി വിഭാഗത്തിൽ നിന്നും അഞ്ചാം ക്ലാസ് അടർത്തി മാറ്റിയപ്പോഴും ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ രണ്ടു സ്കൂളുകളിൽ (ചന്ദകുന്ന്, മാന്തുക) അഞ്ചാം ക്ലാസ് നിലനിർത്തുകയും ഉണ്ടായി അന്നത്തെ യു ആയിരുന്ന ശ്രീ രാജരാജവർമ്മ തന്റെ വിവേചനാധികാരം ഉപയോഗിച്ച് കാട്ടിയ ഈ മനോഭാവത്തിന് സമ്മാനമായിരുന്നു അത്. മെഴുവേലി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാമ്പിശ്ശേരി ശ്രീ ശങ്കരൻ വൈദ്യരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി 1960-കളുടെ അവസാനം അപ്പർപ്രൈമറി ആയി ഉയർത്തപ്പെട്ടു.യുപി വിഭാഗം പൂർണമായപ്പോൾ അന്നത്തെ നിയമപ്രകാരം ശ്രീ പി.വി മുരളീധരൻ ആദ്യത്തെ ഗ്രാജുവേറ്റ് ഹെഡ്മാസ്റ്ററായി സ്ഥാനമേൽക്കുകയും ചെയ്തു. വികസനത്തിന്റെയും പുരോഗതിയുടെയും അഭിമാനാർഹമായ ദശകങ്ങൾക്കു ശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ആകെ ബാധിച്ച രോഗലക്ഷണങ്ങൾ ഇവിടെയും പ്രകടമായി കഴിഞ്ഞു. നിശ്ചിത യോഗ്യതയുള്ള, പരിശീലനം സിദ്ധിച്ച അധ്യാപകരാൽ നിറഞ്ഞ ഈ പഞ്ചായത്തിൽ സംസ്കൃത ഭാഷ പഠിപ്പിക്കുന്ന രണ്ട് സ്ക്കൂളുകളിൽ ഒന്നാണിത്.കമ്പ്യൂട്ടറുണ്ട്, കളിസ്ഥലവുമുണ്ട് പക്ഷേ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറയുകയാണ്. കമ്പ്യൂട്ടർ ലാബും, വായനശാലയും, വായനാമുറിയും ഇല്ല എന്നത് എടുത്തുപറയത്തക്ക ന്യൂനതയായി അവശേഷിക്കുന്നു. എങ്കിലും അക്ഷരത്തിന് വെളിച്ചം അനേകായിരങ്ങൾ ഇൽ അമൃതകിരണം പോലെ ഒരു ശതാബ്ദത്തിൽ അധികകാലം ചൊരിഞ്ഞ ഈ വിദ്യാലയ മാതാവ് വർത്തമാനകാല ദുരിതങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കും എന്നും വരും തലമുറകൾക്കും വെളിച്ചമേകുമെന്നും പ്രതീക്ഷിക്കാം. |
14:31, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് യുപിസ്കൂൾ ചന്ദനകുന്നിന്റെ കൂടുതൽ ചരിത്രം
വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പഴമയുടെ പെരുമ ഏറ്റവും കൂടുതൽ അവകാശപ്പെടുന്നത് 2000 - 2001ൽ ശതാബ്ദി ആഘോഷിച്ച ചന്ദകുന്നു പള്ളിക്കൂടത്തിനാണ്. 1890 കളിൽ എപ്പോഴോ തുടങ്ങി എന്നേ അറിവുള്ളൂ. തുടക്കത്തിലെ വ്യക്തമായ രേഖകൾ ലഭ്യമല്ല .സരസകവിയുടെ ബന്ധു ഗ്രഹമായ അയത്തിൽ കുടുംബത്തിലെ കാരണവന്മാർ മുൻകൈയെടുത്ത് ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്നിടത്തു നിന്നും ഒരു 100 മീറ്റർ വടക്ക് ഭാഗത്തായി രണ്ടു ക്ലാസുകളുമായാണ് സ്കൂൾ ആരംഭിക്കുന്നത്. പിൽക്കാലത്ത് ഇന്നത്തെ സ്ഥാനത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും അവിടെ 103 × 20 വിസ്താരത്തിൽ പുതിയ കെട്ടിടം നാട്ടുകാരുടെ ഒത്തൊരുമയുടെ ഫലമായി ഉയരുകയും ചെയ്തു. മൂലൂർ സ്ഥാപിച്ചത് അല്ലെങ്കിലും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം ക്രിയാത്മകമായി ഇടപെട്ടിരുന്നു എന്ന് ഡയറികുറിപ്പുകൾ വ്യക്തമാക്കുന്നു. ചന്ദനക്കുന്ന് സ്കൂളിൽ വച്ച് നടന്ന പുലയ സമാജം യോഗത്തിൽ കൊ.വ.1088 മേടം 22 നും 29 നും പങ്കെടുത്തതായി ഡയറിക്കുറിപ്പുകളിൽ കാണുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇവിടെ പ്രവർത്തിച്ചിരുന്ന പരസ്പര സഹായ സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ. സംഘത്തിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായതിനെതുടർന്ന് ഉടമസ്ഥാവകാശം പീടികയിൽ പടിഞ്ഞാറ്റേതിൽ കുഞ്ഞുരാമൻ സാർ, കയ്യംതടത്തിൽ കൊച്ചുകുഞ്ഞുപള്ള സാർ, ആനപ്പാറ നിൽക്കുന്നതിൽ ദാമോദരൻ (ചക്രപാണി) സാർ, പുത്തൻവീട്ടിൽ കുഞ്ഞുകുഞ്ഞു തണ്ടാർ എന്നിവരിൽ നിക്ഷിപ്തമായി. ചേന്ദൻമാവിനാൽ രാമകൃഷ്ണൻ തണ്ടാർ ആയിരുന്നു കറസ്പോണ്ടന്റ്. രണ്ടാംലോകമഹായുദ്ധം സൃഷ്ടിച്ച സാമ്പത്തികമാന്ദ്യം സ്കൂൾ നടത്തിപ്പ് ദുർവഹമാക്കി. നാട്ടിലെ അനേകം അനേകം സ്വകാര്യ മാനേജ്മെന്റ് സ്കൂളുകൾ പോലെ ചന്ദനകുന്ന് സ്കൂളും 1948 ൽ ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് സർക്കാറിന് വിട്ടുകൊടുത്തു. അന്നത്തെ സംവിധാനത്തിൽ 5 ക്ലാസുകൾ ഉള്ള പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. 1950കളുടെ ഒടുവിൽ അതു വരെ 11 വർഷമായി സ്കൂൾ പഠനം പത്തുവർഷമായി സംവിധാനം ചെയ്യപ്പെട്ടു. നാലാംക്ലാസ് വരെ പ്രൈമറി, 5 മുതൽ 7 വരെ യുപി,8 മുതൽ 10 വരെ ഹൈസ്കൂൾ ഇങ്ങനെയാണ് പുന സംഘടിപ്പിക്കപ്പെട്ടത്. പ്രൈമറി വിഭാഗത്തിൽ നിന്നും അഞ്ചാം ക്ലാസ് അടർത്തി മാറ്റിയപ്പോഴും ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ രണ്ടു സ്കൂളുകളിൽ (ചന്ദകുന്ന്, മാന്തുക) അഞ്ചാം ക്ലാസ് നിലനിർത്തുകയും ഉണ്ടായി അന്നത്തെ യു ആയിരുന്ന ശ്രീ രാജരാജവർമ്മ തന്റെ വിവേചനാധികാരം ഉപയോഗിച്ച് കാട്ടിയ ഈ മനോഭാവത്തിന് സമ്മാനമായിരുന്നു അത്. മെഴുവേലി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാമ്പിശ്ശേരി ശ്രീ ശങ്കരൻ വൈദ്യരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി 1960-കളുടെ അവസാനം അപ്പർപ്രൈമറി ആയി ഉയർത്തപ്പെട്ടു.യുപി വിഭാഗം പൂർണമായപ്പോൾ അന്നത്തെ നിയമപ്രകാരം ശ്രീ പി.വി മുരളീധരൻ ആദ്യത്തെ ഗ്രാജുവേറ്റ് ഹെഡ്മാസ്റ്ററായി സ്ഥാനമേൽക്കുകയും ചെയ്തു. വികസനത്തിന്റെയും പുരോഗതിയുടെയും അഭിമാനാർഹമായ ദശകങ്ങൾക്കു ശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ആകെ ബാധിച്ച രോഗലക്ഷണങ്ങൾ ഇവിടെയും പ്രകടമായി കഴിഞ്ഞു. നിശ്ചിത യോഗ്യതയുള്ള, പരിശീലനം സിദ്ധിച്ച അധ്യാപകരാൽ നിറഞ്ഞ ഈ പഞ്ചായത്തിൽ സംസ്കൃത ഭാഷ പഠിപ്പിക്കുന്ന രണ്ട് സ്ക്കൂളുകളിൽ ഒന്നാണിത്.കമ്പ്യൂട്ടറുണ്ട്, കളിസ്ഥലവുമുണ്ട് പക്ഷേ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറയുകയാണ്. കമ്പ്യൂട്ടർ ലാബും, വായനശാലയും, വായനാമുറിയും ഇല്ല എന്നത് എടുത്തുപറയത്തക്ക ന്യൂനതയായി അവശേഷിക്കുന്നു. എങ്കിലും അക്ഷരത്തിന് വെളിച്ചം അനേകായിരങ്ങൾ ഇൽ അമൃതകിരണം പോലെ ഒരു ശതാബ്ദത്തിൽ അധികകാലം ചൊരിഞ്ഞ ഈ വിദ്യാലയ മാതാവ് വർത്തമാനകാല ദുരിതങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കും എന്നും വരും തലമുറകൾക്കും വെളിച്ചമേകുമെന്നും പ്രതീക്ഷിക്കാം.