"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
പ്രമാണം:Class235052.png | പ്രമാണം:Class235052.png | ||
</gallery></div> | </gallery></div> | ||
==സ്വന്തന്ത്ര്യദിനാഘോഷങ്ങൾ == | |||
2018 ലെ സ്വതന്ത്ര്യദിനാഘോഷങ്ങൾഉദ്ഘാടനം ചെയ്തത് എ.ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ്. ഹെഡ്മിസ്ട്രസ് സി.ലിസി പതാക ഉയർത്തി. കുട്ടികളുടെ മാസ്ഡ്രിൽ, നൃത്തശില്പം, പെൺകുട്ടികളുടെ സൂമ്പ ഡാൻസ് എന്നിവയും നടത്തപ്പെട്ടു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Inde2018350521.png | |||
പ്രമാണം:Inde2018350522.png | |||
പ്രമാണം:Inde2018350523.png | |||
പ്രമാണം:Inde2018350524.png | |||
പ്രമാണം:Inde2018350525.png | |||
പ്രമാണം:Inde2018350526.png | |||
</gallery> | |||
==കുട്ടനാടിന് സാന്ത്വനമായി നല്ലപാഠം പ്രവർത്തകർ == | ==കുട്ടനാടിന് സാന്ത്വനമായി നല്ലപാഠം പ്രവർത്തകർ == | ||
<div align="justify"> | <div align="justify"> | ||
| വരി 44: | വരി 54: | ||
പ്രമാണം:Atl350523.png | പ്രമാണം:Atl350523.png | ||
</gallery> | </gallery> | ||
==വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം == | |||
<div align="justify"> | |||
നിത്യവും നാം ഭക്ഷിക്കുന്ന പച്ചക്കറികൾ വിഷമയമാണ് എന്ന തിരിച്ചറിവിൽ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ അത് നട്ടുവളർത്തി കിട്ടുന്ന ഫലം സ്കുളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടുത്തുവാൻ തിരുമാനിച്ചു.പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരുനതിനുള്ള ഒരു പുത്തൻ കാൽവെയ്പ്പായിരുന്നു ഇത്. | |||
<gallery mode="packed-hover"> | |||
</gallery></div> | |||
==ആയോധനകല പരിശീലനം== | ==ആയോധനകല പരിശീലനം== | ||
പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്ഘാടനം നടന്നു. | പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്ഘാടനം നടന്നു. | ||
| വരി 97: | വരി 114: | ||
പ്രമാണം:Elweek350523.png | പ്രമാണം:Elweek350523.png | ||
</gallery> | </gallery> | ||
==മെറിറ്റ് അവാർഡ് == | ==മെറിറ്റ് അവാർഡ് == | ||
മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . എസ്.എം.ഐ സഭയുടെ നേതൃത്വത്തിൽ ഉള്ള സുപ്പീരിയർ സിസ്റ്റേഴ്സ് ആണ് വിശിഷടാതിഥികൾ ആയി എത്തിയത് | മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . എസ്.എം.ഐ സഭയുടെ നേതൃത്വത്തിൽ ഉള്ള സുപ്പീരിയർ സിസ്റ്റേഴ്സ് ആണ് വിശിഷടാതിഥികൾ ആയി എത്തിയത് | ||
22:46, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019
പ്രേവേശനോത്സവം
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.
പരിസ്ഥിതി ദിനം
പാരിസ്ഥിതിക പരിണാമങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി കൊണ്ടിരിക്കുന്ന സമകാലിക ലോകത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യമേറുന്നു. ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചപ്പോൾ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതം ആഘോഷിച്ചു. പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. പരിസ്ഥിതി സ്നേഹിയും ശാസ്ത്ര നാടക ശില്പിയുമായ ബഹുമാനപ്പെട്ട സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജോസഫ് .സി.എഫ് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ് സ്കൂൾ സ്റ്റുഡിയോയിൽ വച്ച് നൽകി. പരിസ്ഥിതിയെ എത്രമാത്രം കരുതലോടെ പരിപാലിക്കണം എന്ന ഉൾക്കാഴ്ച വിദ്യാർത്ഥികളിലേയ്ക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കുക എന്ന സന്ദേശം പകരുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം.
വായനാദിനം
വായനയുടെ ലോകം ഡിജിറ്റൽ ലോകത്തിനു വഴിമാറി കൊണ്ടിരിക്കുന്ന നൂതന പ്രവണത തെല്ലൊന്നു വൈമനസ്യത്തോടെയാണെങ്കിലും ലോകം അംഗീകരിച്ചു കഴിഞ്ഞു. എങ്കിൽ പോലും വായനയിലൂടെ തലമുറകൾ നേടിയെടുത്ത അറിവുകളെ നമ്മുക്ക് വിസ്മരിക്കാനോ, തള്ളിക്കളയാനോ ആവില്ല. ഏത് ഡിജിറ്റൽ ലോകത്തിനും പകർന്നു തരാനാകാത്ത ഒരു നിർവൃതി അത് വായനയ്ക്ക് നൽകാനാകും എന്ന തിരിച്ചറിവ് വിദ്യാർത്ഥി സമൂഹത്തിനു പകർന്നു നൽകാൻ ഉതകുന്ന ഒരു വായനാദിനമായിരുന്നു വിദ്യാലയത്തിൽ ഇത്തവണ നടത്തപ്പെട്ടത്. സ്കൂളിലെ ഓരോ വിദ്യാർത്ഥിയും തങ്ങളുടെ ക്ലാസ് ലൈബ്രറിയിലേയ്ക്കും ഓരോ പുസ്തകം വീതം സംഭാവന ചെയ്തു. അന്നേ ദിനത്തിൽ അനുഗ്രഹീത സാന്നിദ്ധ്യമായി കുട്ടികളോടൊപ്പം ഉണ്ടായിരുന്ന SMI പ്രൊവിൻഷ്യൽ സി.കരോൾ പുസ്തകങ്ങൾ സന്തോഷത്തോടെ ക്ലാസ്സ് ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി. വായന മരിച്ചിട്ടില്ല എന്ന പരമാർത്ഥം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ വായനാദിനത്തിന് സാധിച്ചു.
പുകയില വിരുദ്ധ റാലി
ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്നത് വിദ്യാർത്ഥി സമൂഹത്തിലേക്കാണെന്ന തിരിച്ചറിയൽ സ്കൂൾ വർഷാരംഭത്തിൽ തന്നെ കൗമാരക്കാരായ ആൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.ട്രാഫിക് എസ്.ഐ ശ്രീ.സിജോ തോമസ് ആണ് ക്ലാസ്സ് നയിച്ചത്. പുകയില ഉത്പ്പന്നങ്ങൾ മാനസികമായും ശാരീരികമായും എത്രമാത്രം തങ്ങളെ ബാധിക്കുമെന്നുള്ള ബോധ്യം കുട്ടികളിലെത്തിക്കാൻ പര്യാപ്തമായിരുന്നു ഈ ക്ലാസ് . ക്ലാസിനു ശേഷം ഒരു രഹസ്യ സ്ക്വാഡ് രൂപീകരണവും നടക്കുകയുണ്ടായി.
ബോധവത്ക്കരണ ക്ലാസ്
1.അധ്യാപക രക്ഷാകർതൃ സംഗമങ്ങൾ വിദ്യാഭ്യാസത്തിൽ മാറ്റി വയ്ക്കാൻ പറ്റാത്ത ഒന്നാണ്. അതിനാൽത്തന്നെ പി.റ്റി .എ ജനറൽ ബോഡി നടത്തപ്പെടുകയും കുട്ടികളുടെ സർവ്വോന്മുഖമായ ഉയർച്ചയ്ക്ക് ഉതകുന്ന നിരവധി തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.തദവസരത്തിൽ ശ്രീ. വിഷ്ണു ലോനാൻ ജേക്കബ് എന്ന ബഹുമുഖ പ്രതിഭയുടെ ക്ലാസ്സ് അത്യധികം പ്രയോജന പ്രദമായിരുന്നു.കുട്ടികളെ സാമൂഹ്യജീവി ആക്കുന്നതിൽ വിദ്യാലയത്തിനും കുടുംബത്തിനുമുള്ള പങ്ക് എന്ന വിഷയത്തിൽ അദ്ദേഹം നൽകിയ ക്ലാസ്സ് ഏവരുടെയും ചിന്തകളെ ഉണർത്തുന്നതായിരുന്നു. ഈ അവസരത്തിൽ റോഡ് സുരക്ഷയും, റോഡ് നിയമങ്ങളും എന്ന വിഷയത്തിൽ ട്രാഫിക് എസ്. ഐ ശ്രീ. ദീപു സർ ഒരു ബോധവ-ത്ക്കരണ ക്ലാസ്സ് നൽകി.രക്ഷകർത്താവെന്ന നിലയ്ക്ക് തങ്ങൾക്ക് സംഭവിച്ച വീഴ്ചകൾ തിരിച്ചറിയുന്നതിന് മാതാപിതാക്കൾക്ക് ഈ ക്ലാസ് ഏറെ സഹായകമായി.
2.പഠിക്കാം തൊഴിലിന്റെ പാഠങ്ങൾ-തൊഴിലിന്റെ മാഹാത്മ്യം വിദ്യാർത്ഥി സമൂഹത്തിന് പകർന്നു നൽകികൊണ്ട് ജൂലൈ 6 ന് സ്കൂൾ പാർലമെന്റ് ദിനത്തിൽ കുട്ടികൾക്കായി ആലപ്പുഴ എസ്.ഐ ശ്രീ.ശിവകുമാർ സർ "പഠിക്കാം തൊഴിലിന്റെ പാഠങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ക്ലാസ്സ് നൽകി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ഗാന്ധിജിയുടെ വാക്കുകൾ എങ്ങനെ സമകാലിക വിദ്യാഭ്യാസ ലോകത്തിന് എങ്ങനെ പ്രേയോജനപ്പെടുത്താം എന്ന ബോധ്യം നൽകുന്ന ക്ലാസ് ആയിരുന്നു നൽകപ്പെട്ടത്.
സ്വന്തന്ത്ര്യദിനാഘോഷങ്ങൾ
2018 ലെ സ്വതന്ത്ര്യദിനാഘോഷങ്ങൾഉദ്ഘാടനം ചെയ്തത് എ.ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ്. ഹെഡ്മിസ്ട്രസ് സി.ലിസി പതാക ഉയർത്തി. കുട്ടികളുടെ മാസ്ഡ്രിൽ, നൃത്തശില്പം, പെൺകുട്ടികളുടെ സൂമ്പ ഡാൻസ് എന്നിവയും നടത്തപ്പെട്ടു.
കുട്ടനാടിന് സാന്ത്വനമായി നല്ലപാഠം പ്രവർത്തകർ
പ്രളയം ഒരു മഹാദുരന്തമായി കേരളത്തെ തകർത്തെറിഞ്ഞപ്പോൾ കുട്ടനാടൻ ജനതയ്ക്ക് സഹായഹസ്തം നീട്ടാൻ തീരദേശവാസികളായ നമ്മുടെ വിദ്യാർത്ഥികൾ ശങ്കിച്ചുനിന്നില്ല. കിടപ്പാടം പോലും നഷ്ട്ടപ്പെട്ട് സ്ക്കുളുകളിലേയ്ക്ക് ചേക്കേറികൊണ്ടിരുന്ന കുട്ടനാട്ടുകാർക്ക് ഒരുലക്ഷം രുപയോളം വിലമതിക്കുന്ന ഭക്ഷണ സാമഗ്രികളും പുതിയ തുണിത്തരങ്ങളും നൽകുവാൻ സാധിച്ചു.സഹജീവിയുടെ വേദന സ്വന്തം വേദനയാണെന്ന് കണ്ട് ഒരു കരം പിടിക്കേണ്ടവരാണ് തങ്ങൾ എന്ന ഉത്തമബോധ്യം വിദ്യാർത്ഥികളിൽ ഉണ്ടായി.
അടൽ ലാബിന്റെ ഉദ്ഘാടനം
സ്കൂൾ അടൽ ലാബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം
നിത്യവും നാം ഭക്ഷിക്കുന്ന പച്ചക്കറികൾ വിഷമയമാണ് എന്ന തിരിച്ചറിവിൽ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ അത് നട്ടുവളർത്തി കിട്ടുന്ന ഫലം സ്കുളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടുത്തുവാൻ തിരുമാനിച്ചു.പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരുനതിനുള്ള ഒരു പുത്തൻ കാൽവെയ്പ്പായിരുന്നു ഇത്.
ആയോധനകല പരിശീലനം
പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്ഘാടനം നടന്നു.
പഠനസഹായം
നിർധനരായ കുട്ടികൾക്ക് സ്പോൺസർ മാരെ കണ്ടെത്തി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.
നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്
സ്കൂളിൽ നിന്നും രണ്ടു ടീമുകൾ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുക്കുകയും,സംസ്ഥാനതലത്തിൽ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
സ്കൂൾ ബാൻഡ്
സംസ്ഥാനതല കലോത്സവത്തിൽ സ്കൂൾ ബാൻഡ് പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
സി.വി രാമൻ ദിനാചരണം
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തി. സി.വി രാമന്റെ ജീവചരിത്രവും , ഗവേഷണങ്ങളും പ്രദർശിപ്പിക്കുന്ന കാർഡുകൾ തയ്യാറാക്കി വായനാമരം സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി . സ്കൂൾ സ്റ്റുഡിയോയിൽ നിന്ന് സെമിനാർ അവതരണവും നടന്നു.
ഊർജ്ജസംരക്ഷണദിന റാലി
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണ റാലി, ഊർജ്ജദിന പോസ്റ്റർ പ്രദർശനം എന്നിവ നടന്നു.
ഇംഗ്ലീഷ് ലിറ്റററി വീക്ക്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലിറ്റററി വീക്ക് ആചരിച്ചു. കുട്ടികൾക്കായി പോസ്റ്റർ പ്രദർശനവും നടന്നു.
മെറിറ്റ് അവാർഡ്
മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . എസ്.എം.ഐ സഭയുടെ നേതൃത്വത്തിൽ ഉള്ള സുപ്പീരിയർ സിസ്റ്റേഴ്സ് ആണ് വിശിഷടാതിഥികൾ ആയി എത്തിയത്