"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
<big>'''ഭരണ ഘടന ദിനാചരണം'''</big>--- ''' ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭരണഘടനാദിനം ആഘോഷിച്ചു. വിശിഷ്ടാതിഥിയായി സാംസ്ക്കാരിക പ്രവർത്തകനും, അധ്യാപകനുമായ ശ്രീ.കീഴാറൂർ സുകു MA.LLB. ആയിരുന്നു. ഭരണഘടന പരിചയപ്പെടുത്തുന്ന ക്ളാസ്സ് വളരെ പ്രയോജനമുള്ളതായിരുന്നു. അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. .''' | <big>'''ഭരണ ഘടന ദിനാചരണം'''</big>--- ''' ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭരണഘടനാദിനം ആഘോഷിച്ചു. വിശിഷ്ടാതിഥിയായി സാംസ്ക്കാരിക പ്രവർത്തകനും, അധ്യാപകനുമായ ശ്രീ.കീഴാറൂർ സുകു MA.LLB. ആയിരുന്നു. ഭരണഘടന പരിചയപ്പെടുത്തുന്ന ക്ളാസ്സ് വളരെ പ്രയോജനമുള്ളതായിരുന്നു. അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. .''' | ||
{| style="margin:0 auto;" | {| style="margin:0 auto;" |
22:10, 16 ജനുവരി 2022-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ 2019-20
ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 3-ാം തീയതി കൺവീനർ ഫാൻസിലത ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകനായ ഷാജു സാമുവേൽ യു.പി. അധ്യാപകരായ വിജില, ഷൈനി , ജൂബിലി മോഹൻ തുടങ്ങിയവരും പങ്കെടുത്തു.
ചാന്ദ്രദിനം--- ജൂലൈ 21 ചാന്ദ്രദിനം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു.അന്ന് ISRO വിക്ഷേപണം നടത്തിയ ചാന്ദ്രയാൻ -2 ന്റെ വിക്ഷേപണം ലൈവ് ആയി ജൂബിലി മോഹൻ സർ പ്രോജക്ടർ വഴി കാണിച്ചുകൊടുത്തു. പലർക്കും ശാസ്ത്രജ്ഞരാകാനുള്ള മോഹം ഉദിക്കുകയും 'ഞാൻ കണ്ട ചാന്ദ്രയാത്ര' എന്ന റിപ്പോർട്ട് നിർമ്മിക്കുകയും ചെയ്തു. ഈ ഹൈടെക് യുഗത്തിൽ ബഹിരാകാശ യാത്രയുടെ അനുഭവം പകർന്നു നൽകിയതായിരുന്നു ചാന്ദ്ര ദിന പ്രവർത്തനങ്ങൾ. ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
ഹിരോഷിമാ ദിനാചരണം-- ആഗസ്റ്റ് 1 ---- സോഷ്യൽ സയൻസ് ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു. പ്ലക്കാർഡുകൾ , പോസ്റ്ററുകൾ , മുദ്രഗീതങ്ങൾ ഇവ യുദ്ധത്തിന്റെ ഭികരത വിളിച്ചോതുന്നതായിരുന്നു. ക്ലാസ്സുകളിൽ സഡാക്കോ കൊക്ക് നിർമ്മിച്ചു.
പഠനയാത്ര--- ഈ വർഷവും ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം, കോയിക്കൽ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്.
ഭരണഭാഷാവാരാഘോഷം---- ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നവംബർ1 ന് ഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും നടത്താൻ സാധിച്ചു. അന്നേദിവസം മാതൃഭാഷ-പ്രതിജ്ഞകൾ എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരം നടത്തുകയുണ്ടായി. ലേഖന മത്സരവും പ്രസംഗമത്സരവും ആ ആഴ്ച നടത്തി .
ഭരണ ഘടന ദിനാചരണം--- ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭരണഘടനാദിനം ആഘോഷിച്ചു. വിശിഷ്ടാതിഥിയായി സാംസ്ക്കാരിക പ്രവർത്തകനും, അധ്യാപകനുമായ ശ്രീ.കീഴാറൂർ സുകു MA.LLB. ആയിരുന്നു. ഭരണഘടന പരിചയപ്പെടുത്തുന്ന ക്ളാസ്സ് വളരെ പ്രയോജനമുള്ളതായിരുന്നു. അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. .