"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 185: വരി 185:
lk1daycamp3.jpg
lk1daycamp3.jpg
</gallery>
</gallery>
==സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം==
അമ്മമാർക്കായി കൈറ്റ് തുടങ്ങുന്ന പരിശീലന പദ്ധതിയായ സ്മാർട്ടമ്മയുടെ സംസഥാനതല ഉത്ഘാടനം തൃശ്ശൂരിൽ വച്ച് ബഹു, വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. സൂം വീഡിയെ കോൺഫറൻസിങ്ങ് വഴി കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.
<gallery>
smartamma1.jpg
smartamma2.jpg
</gallery>
==ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് ==
==ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് ==
ഹൊസ്ദുർഗ് സബ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള  രണ്ട് ദിവസത്തെ ക്യാമ്പ് കക്കാട്ട് സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസി‍ഡന്റ് കെ വി മധു ഉത്ഘാടനം ചെയ്തു. വി കെ വിജയൻ, കെ ഗംഗാധരൻ, സുഭാഷ്, കെ സന്തോഷ് എന്നിവർ നേതൃത്വം നല്കി. മടിക്കൈ സെകന്റ്, ഉപ്പിലിക്കൈ, രാജാസ് ഹയർസെക്കന്ററി സ്കൂൾ, കാഞ്ഞിരപൊയിൽ, ബാനം, കാലിച്ചാനടുക്കം , കോട്ടപ്പുറം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
ഹൊസ്ദുർഗ് സബ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള  രണ്ട് ദിവസത്തെ ക്യാമ്പ് കക്കാട്ട് സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസി‍ഡന്റ് കെ വി മധു ഉത്ഘാടനം ചെയ്തു. വി കെ വിജയൻ, കെ ഗംഗാധരൻ, സുഭാഷ്, കെ സന്തോഷ് എന്നിവർ നേതൃത്വം നല്കി. മടിക്കൈ സെകന്റ്, ഉപ്പിലിക്കൈ, രാജാസ് ഹയർസെക്കന്ററി സ്കൂൾ, കാഞ്ഞിരപൊയിൽ, ബാനം, കാലിച്ചാനടുക്കം , കോട്ടപ്പുറം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

11:27, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

12024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12024
യൂണിറ്റ് നമ്പർLK/2018/12024
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ഹോസ്ദുർഗ്ഗ്
ലീഡർആദിത്യൻ എസ് വിജയൻ
ഡെപ്യൂട്ടി ലീഡർസിയാന തെരേസ വിനോദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്തോഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റീന സി
അവസാനം തിരുത്തിയത്
16-01-202212024

ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകൾ ഹൈടെക് ആയി മാറുമ്പോൾ അതിന് ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തികൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ എന്ന് തന്നെ പറയാം ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്യയായ ഹായ് സ്കൂൾ കുട്ടികൂട്ടം പരിഷ്കരിച്ചാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് രൂപീകരിച്ചത്. വിവര വിനിമയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിവുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇതിനാൽ സാധിക്കും. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്ങ് , ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ എന്നി മേഖലകളും പരിശിലനത്തിൽ ഉൾകൊള്ളിക്കുന്നു.


അംഗങ്ങൾ

1. ആയിഷത്ത് ഹാമിദ കെ 2. അഭിനന്ദ് കെ 3. അതുൽ എം വി
4.അഖിൽ സതീഷ് 5.ഫാത്തിമത്ത് അസ്ന കെ 6. വൈഷ്ണവ് വൽസൻ
7. ശ്രേയസ്സ് വി 8. ആകാശ് കെ 9. ഇജാസ് അഹമ്മദ് യൂസഫ്
10. ആദിത്യൻ എസ് വിജയൻ 11.ആദിത്യൻ പി പി 12. അമൽ സൂര്യ എ എസ്
13. പ്രജ്വൽ എ 14. മിഥുൻ നാരായണൻ 15. ആദിൽ കെ
16. ആദിത്യ എസ്എൻ 17.ശ്രീലക്ഷ്മി എം 18. സിയാന തെരേസ വിനോദ്
19. പാർവ്വതി എം 20.കൃഷ്ണേന്ദു പി 21. ആദി ലക്ഷ്മി
22.അമൽ പി വി 23. വൈഭവ് പി വി 24.നിധിൻ കുമാർ എം
25.പ്രണവ് എം കെ
ലിറ്റിൽ കൈറ്റ്സ് 2018-2020 ബാച്ച്

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ

ഐഡന്റിറ്റി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള കൈറ്റ് ലീഡർ ആദിത്യൻ എസ് വിജയന് നല്കി നിർവ്വഹിക്കുന്നു.

ഡിജിറ്റൽ മാഗസിൻ പ്രകാശനം

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ "കൈറ്റക്ഷരങ്ങൾ" പി ടി എ പ്രസിഡന്റ് കെ വി മധു പ്രകാശനം ചെയ്ത‌ു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള അധ്യക്ഷം വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ പ്രീത, എസ് ആർ ജി കൺവീനർ കെ തങ്കമണി, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, കൈറ്റ് മിസ്ട്രസ്സ് സി റീന എന്നിവർ സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും, കൈറ്റ് യൂണിറ്റ് ലീഡർ ആദിത്യൻ എസ് വിജയൻ നന്ദിയും പറഞ്ഞു.


സബ് ജില്ലാ ക്യാമ്പ്

സബ് ജില്ലാ ക്യാമ്പിലേക്ക് കക്കാട്ട് സ്കൂളിൽ നിന്നും അഭിനന്ദ് കെ, നിധിൻകുമാർ എം, മിഥുൻ നാരായണൻ, അമൽ പി വി എന്നിവർ ആനിമേഷൻ വിഭാഗത്തിലും ആദിത്യൻ എസ് വിജയൻ, അതുൽ എം വി, ആദിത്യൻ പി പി, വൈഷ്ണവ് വൽസൻ എന്നീ കുട്ടികൾ‌ പ്രോഗ്രാമിങ്ങ് വിഭാഗത്തിലും പങ്കെടുത്തു. അതിൽ നിന്നും അഭിനന്ദ് കെ , നിധിൻകുമാർ എം (ആനിമേഷൻ) ആദിത്യൻ എസ് വിജയൻ, അതുൽ എം വി (പ്രോഗ്രാമിങ്ങ്) എന്നീ കുട്ടികൾ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ക്യാമ്പിലേക്ക് ഹൊസ്ദുർഗ് ഉപജില്ലയിലെ മറ്റ് വിദ്യാലയങ്ങളെ അപേഷിച്ച് കൂടൂതൽ വിദ്യാർത്ഥികളുടെ പ്രാധിനിത്യം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞു.

ജില്ലാ ക്യാമ്പ്

ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ വച്ച് നടന്ന രണ്ട് ദിവസത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ കക്കാട്ട് സ്കൂളിലെ അഭിനന്ദ് കെ , നിധിൻകുമാർ എം (ആനിമേഷൻ) ആദിത്യൻ എസ് വിജയൻ, അതുൽ എം വി (പ്രോഗ്രാമിങ്ങ്) എന്നീ വിദ്യാർത്ഥികൾ‌ പങ്കെടുത്തു.

അഭിനന്ദിന്റെ വർക്ക്

ബ്ലെൻഡർ ക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് കക്കാട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര 3D ആനിമേഷൻ സോഫ്റ്റ്വെയറായ ബ്ലെൻഡറിന്റെ പരിശിലന ക്ലാസ്സ് സംഘടിപ്പിച്ചു. യൂണിറ്റ് അംഗങ്ങളായ ആദിത്യൻ എസ് വിജയൻ, അഭിനന്ദ് കെ എന്നീ വിദ്യാർത്ഥികൾ ക്ലാസ്സ് കൈകാര്യം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് - കക്കാട്ട് സ്കൂളിന് മികച്ച നേട്ടം

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് കാസർഗോഡ് ജില്ലയിൽ നിന്നി തിരഞ്ഞെടുക്കപ്പെട്ട പതിനാറ് കുട്ടികളിൽ നാലു പേർ കക്കാട്ട് സ്കൂളിൽ നിന്ന്. ആദിത്യൻ എസ് വി, അതുൽ എം വി( പ്രോഗ്രാമിങ്ങ്) അഭിനന്ദ് കെ, നിധിൻ കുമാർ എം (ആനിമേഷൻ )എന്നീ വിദ്യാർത്ഥികൾക്കാണ് സെലക്ഷൻ ലഭിച്ചത്. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത നാലു കുട്ടികൾക്കും സംസ്ഥാന തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.

അനുമോദനം

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട ആദിത്യൻ എസ് വി, അഭിനന്ദ് കെ, അതുൽ പി വി, നിധിൻകുമാർ എം എന്നിവർക്ക് അധ്യാപകരുടെയും കുട്ടികളുടെയും അനുമോദനം. മികച്ച പ്രകടനത്തിലൂടെ സ്കൂളിന്റെ യശസ്സ് ഉയർത്തിയ വിദ്യാർത്ഥികൾക്കുുള്ള സർട്ടിഫിക്കറ്റ് ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ശ്യാമള ടീച്ചർ, ശ്രീീമതി വൽസമ്മ ടീച്ചർ എന്നിവർ നല്കി. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത. പി എസ് അനിൽകുമാർ, കെ തങ്കമണി, കെ കെ പിഷാരടി, കെ വി കമലാക്ഷി എന്നിവർ സംസാരിച്ചു.

വൽസമ്മ ടീച്ചറിൽ നിന്നും സർ‌ട്ടിഫിക്കറ്റ് സ്വീകരിക്കുന്ന അഭിനന്ദ് കെ
ആദിത്യൻ എസ് വിജയന് ശ്യാമള ടീച്ചർ സർട്ടിഫിക്കറ്റ് നല്കുന്നു
അതുൽ എം വി ക്ക് സർട്ടിഫിക്കറ്റ് നല്കുന്ന ശ്യാമളടീച്ചർ
നിധിൻ കുമാറിനുള്ള സർട്ടിഫിക്കറ്റ് വൽസമ്മ ടീച്ചർ‌ നല്കുന്നു.

ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2019-2021 യൂണിറ്റിലെ കുട്ടികൾക്കുള്ള ഏകദിന പരിശിലന ക്യാമ്പ് 22/06/2019 ശനിയാഴ്ച നടന്നു. ഹെഡ്മാസ്റ്റർ പി വിജയൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, കൈറ്റ് മിസ്ട്രസ്സ് സി റീന എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി.

ഡിജിറ്റൽ പൂക്കളം 2019

2019 ലെ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ

ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം

2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചതിൽ കക്കാട്ട് സ്കൂൾ യൂണിറ്റിനെ കാസർഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാർഡ് വിതരണം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തീയ്യറ്ററിൽ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാർ എം എൽ എ, നവകേരളമിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അനുമോദനം

ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള അവാർഡ് നേടിയ കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിനെയും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും എച്ച്. എം ഫോറം വെള്ളിക്കോത്ത് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. സ്കൂളിനുള്ള ആദരം ബഹു. ഡി ഡി ഇ പുഷ്പടീച്ചർ നല്കി. സ്കൂളിന് വേണ്ടി സംസ്ഥന തലക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ ഏറ്റുവങ്ങി. ഹോസ്ദൂർഗ് എ ഇ ഒ ജയരാജൻ മാസ്റ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ എം. പി രാജേഷ്, മുൻ പരീക്ഷാ ജോ. കമ്മീഷണർ രാഘവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് എച്ച് എം ഫോറം നല്കിയ അനുമോദനം

സംസ്ഥാന കലോൽസവം പകർത്താൻ കക്കാട്ടെ ലിറ്റിൽ കൈറ്റ്സും

കാഞ്ഞങ്ങാട് വച്ച് നടന്ന സംസ്ഥാന കലോൽസവം പകർത്താൻ കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ പതിനൊന്ന് കുട്ടികളും. ആദിത്യൻ എസ് വി, അമൽ സൂര്യ, അദിത്യൻ പി പി, അതുൽ എം വി, വൈഷ്ണവ് വൽസൻ, നിധിൻകുമാർ, വരുൺ എസ് നായർ, മിഹ് റാജ്, മിഥുൻ നാരായണൻ, പ്രജ്വൽ, അഭിനന്ദ് എന്നീകുട്ടികളാണ് കലോൽസവവേദിയിലെത്തി വിക്ടേഴ്സിന് വേണ്ടി ദൃശ്യങ്ങൾ പകർത്തിയത്. അവർ പകർത്തിയ ചില ദൃശ്യങ്ങൾ.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2019-21 വർഷത്തെ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ പി വിജയൻ ഉത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എം മധു അധ്യക്ഷത വഹിച്ചു. സിനിയർ അസിസ്റ്റന്റ് കെ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും കൈറ്റ് മിസ്ട്രസ്സ് സി റീന നന്ദിയും പറഞ്ഞു. കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനർ എൻ കെ ബാബു മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.

സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം

അമ്മമാർക്കായി കൈറ്റ് തുടങ്ങുന്ന പരിശീലന പദ്ധതിയായ സ്മാർട്ടമ്മയുടെ സംസഥാനതല ഉത്ഘാടനം തൃശ്ശൂരിൽ വച്ച് ബഹു, വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. സൂം വീഡിയെ കോൺഫറൻസിങ്ങ് വഴി കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ്

ഹൊസ്ദുർഗ് സബ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള രണ്ട് ദിവസത്തെ ക്യാമ്പ് കക്കാട്ട് സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസി‍ഡന്റ് കെ വി മധു ഉത്ഘാടനം ചെയ്തു. വി കെ വിജയൻ, കെ ഗംഗാധരൻ, സുഭാഷ്, കെ സന്തോഷ് എന്നിവർ നേതൃത്വം നല്കി. മടിക്കൈ സെകന്റ്, ഉപ്പിലിക്കൈ, രാജാസ് ഹയർസെക്കന്ററി സ്കൂൾ, കാഞ്ഞിരപൊയിൽ, ബാനം, കാലിച്ചാനടുക്കം , കോട്ടപ്പുറം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

ഹൈടെക് ലാബ്

പി ടി എ , പൂർവ്വ വിദ്യാർത്ഥികൾ, എൽ ഐ സി എന്നിവയുടെ സഹകരണത്തോടെ സ്കൂളിൽ ഹൈടെക് ലാബ് സജ്ജീകരിച്ചു. കേരളത്തിലെ തന്നെ സർക്കാർ വിദ്യാലയങ്ങളിലെ മികച്ച ഒരു കമ്പ്യൂട്ടർ ലാബാണ് സ്കൂളിൽ സജ്ജീകരിച്ചത്. പ്രാക്ടിക്കൽ ക്ലാസ്സിൽ എല്ലാകുട്ടികൾക്കും ഒന്നിച്ച് ലാബ് ചെയ്യാനുള്ള അവസരം ഇതോടുകൂടി ലഭ്യമായി. പത്തോളം കമ്പ്യൂട്ടർ ടേബിളുകൾ എൽ ഐ സി സ്പോൺസർ ചെയ്തു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ലാബിലേക്കാവശ്യമായ കസേരകൾ നല്കി.

വലയഗ്രഹണം ക്യാമറയിൽ പകർത്തിലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

സയൻസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ വലയഗ്രഹണം കാണാൻ സ്കൂളിൽ സൗകര്യമൊരുക്കി. ഗ്രഹണദർശിനികൾ നിർമ്മിക്കുകയും ഗ്രഹണദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സ്റ്റെല്ലേറിയം ഉപയോഗിച്ച് എല്ലാക്ലാസ്സിലും ഗ്രഹണം ദ‍ൃശ്യമാക്കി.

സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ലീഡറും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആദിത്യൻ എസ് വി ചെറുവത്തുരിൽ നിന്നും പകർത്തിയ വലയഗ്രഹണം.

ക്യാമറ ട്രെയിനിങ്ങ്

ലിറ്റിൽ കൈറ്റ്സ് പുതിയ യൂണിറ്റിലെ കുട്ടികൾക്കായി ക്യാമറ ഫോട്ടോഗ്രാഫി ക്ലാസ്സ് സംഘടിപ്പിച്ചു. പരിസ്ഥിതി വന്യജിവി ഫോട്ടോഗ്രാഫി രംഗത്ത് മികവ് തെളിയിച്ച നീലേശ്വരത്തെ വിനു മൈമൂൺ ക്ലാസ്സ് കൈകാര്യം ചെയ്തു. ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും ഫോട്ടോഗ്രാഫിയിലെ അടിസ്ഥാന തത്വങ്ങളെകുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു. കുട്ടികൾക്ക് പ്രയോഗിക പരിശീലനവും നല്കി.

പ്രതിവാര ക്ലാസ്സുകൾ

കൈറ്റ് അംഗങ്ങൾക്കുള്ള പ്രതിവാര ക്ലാസ്സുകൾ എല്ലാ ബുധനാഴ്ചകളിലും നടന്ന് വരുന്നു. ബുധനാഴ്ചകൾ ക്ലാസ്സ് നടത്താൻ പറ്റാത അവസരങ്ങളിൽ മറ്റ് ദിവസം കണ്ടെത്തി കുട്ടികൾക്ക് പരിശീലനം നല്കുന്നു. കൂടാതെ കുട്ടികൾക്ക് പ്രായോഗിക പരിശിലനത്തിനായി ഉച്ച സമയങ്ങളിലും രാവിലെകളിലും ലാബ് സൗകര്യം ചെയ്ത് കൊടുക്കാറുണ്ട്. ഇലക്ട്രോണിക്സ് പരിശിലനത്തിന്റെ ചില ദൃശ്യങ്ങൾ.

എട്ടാം തരത്തിലെ പുതിയ ബാച്ചിന്റെ മൊഡ്യൂൾ -ജിമ്പിന്റെ പരിശിലനത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം

ഡിജിറ്റൾ പൂക്കളങ്ങൾ

ഓണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ


ഡിജിറ്റൽ മാഗസിൻ 2019