"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/മുരിങ്ങയില - അത്ഭുത ഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:13, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

മുരിങ്ങയില - അത്ഭുത ഭക്ഷണം

മുരിങ്ങയിലയെ ലോകം അത്ഭുത ഭക്ഷണമായി സ്വീകരിച്ചു കഴിഞ്ഞു .മുരിങ്ങയില ഉത്പന്നങ്ങൾക്കും ,മുരിങ്ങക്കുരു എണ്ണയ്ക്കും മറ്റും വലിയ വിപണന സാധ്യതയാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. ഔഷധ മേൻമകളെ കുറിച്ചുള്ള കണ്ടെത്തലുകളും പല ജീവിതശൈലീ രോഗങ്ങളേയും ,പോഷക ന്യൂനതകളെയും അകറ്റാൻ മുരിങ്ങയ്ക്കാകുമെന്ന തിരിച്ചറിവാണ് മുരിങ്ങ യെ സുവർണ്ണ വിളയാക്കി മാറ്റുന്നത്

ലോകത്ത് 13 സ്പീഷിസ് മുരിങ്ങകൾ ആണ് കൃഷി ചെയ്യുകയോ വീട്ടുവളപ്പുകളിൽ നട്ടുവളർത്തുകയോ ചെയ്യുന്നത് ഇവയെല്ലാം തന്നെ ഭാരതത്തിലും ,ആഫ്രിക്കയിലും ഉരുത്തിരിഞ്ഞ സ്പീഷിസുകളാണ് . നമ്മുടെ നാട്ടിൽ വ്യാപകമായി കാണപ്പെടുന്നത് മൊരിങ്ങ ഒലി ഫെറ എന്ന സ്പീഷിസാണ്

ഉണങ്ങിയ മുരിങ്ങയിലയാണ് ഏറ്റവും പ്രിയമുള്ള ഒരു മുരിങ്ങയുത്പന്നം മുരിങ്ങയിലയെ ഡ്രയർ ഉപയോഗിച്ച് ഉണക്കിയുണ്ടാക്കുന്ന ഉല്പന്നമാണിത്. ഇത് പൊടിച്ചുണ്ടാക്കുന്ന മുരിങ്ങയില പൗഡറും അതിൽ നിന്നുണ്ടാക്കുന്ന കാപ്സ്യൂൾ, ടാബ് ലെറ്റ്, ടീ എന്നിവയുമാണ് മറ്റു ചില ഉലപ്പന്നങ്ങൾ .മുരിങ്ങയുടെ ഉണക്കക്കുരുവിൽ നിന്ന് കോൾഡ് പ്രോസസ്സിംഗ് രീതിയിൽ വേർതിരിക്കുന്ന മുരിങ്ങക്കുരു എണ്ണയാണ് മറ്റൊരു ഉല്പന്നം

ഊർജ്ജദായകമായ എനർജി ബാർ, ചോക്ലേറ്റ്, മുരിങ്ങക്കായ പൗഡർ, മുരിങ്ങ ബോഡി ബട്ടർ, മുരിങ്ങ ഹണി, മുരിങ്ങയുടെ ഉണക്കപ്പൂവ്, മുരിങ്ങ ചിപ്സ്, ഫേസ്ക്രീം തുടങ്ങിയ ഉല്പ്പന്നങ്ങൾ വിദേശനാണ്യം നേടിത്തരുന്നു. പാശ്ചാത്യ ലോകത്ത് ദൈനംദിന ഭക്ഷണത്തോടെ'പ്പം ഇത്തരം ഭക്ഷ്യ സപ്ളിമെൻറുകൾ കഴിക്കുന്നത് ശീലമായി മാറിയിട്ടുണ്ട്.

പ്രമേഹം, ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ, എന്നിവയെ അകറ്റാനുള്ള ശേഷി ,നിരോക്സീ കാരികളുടെയും, പോഷകങ്ങളുടെയും വലിയ തോതിലുള്ള സാമീപ്യം ,ബി.കോംപ്ലക്സ് ജീവകങ്ങൾ, കാൽസ്യം, മഗ്നീഷ്യം ,ഇരുമ്പ്, ഫോസ്ഫറസ്, എന്നിവ പകരുന്ന ഊർജ്ജദായക ശേഷി ശരീരത്തിലെ വിഷാംശത്തെ നിർവ്വീര്യമാക്കാനുള്ള കഴിവ് ,ത്വക്ക് സൗന്ദര്യം പകരാനുള്ള ശേഷി എന്നിവയൊക്കെ മുരിങ്ങ യെ വേറിട്ടു നിർത്തുന്ന ഘടകങ്ങളാണ് അതിനാൽ മുരിങ്ങയിലയെ ഒന്നാം നിര പച്ചക്കറികളിലൊന്നായി നമുക്ക് അംഗീകരിക്കാം .

അനുഗ്രഹ .എ.ബി
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം