"എം റ്റി എച്ച് എസ് എസ് വെണ്മണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/ചരിത്രം എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്) |
|||
വരി 1: | വരി 1: | ||
== സ്കൂളിന്റെ ചരിത്രം ഒറ്റ നോട്ടത്തിൽ == | == സ്കൂളിന്റെ ചരിത്രം ഒറ്റ നോട്ടത്തിൽ == | ||
'''ആമുഖം:''' | {{PHSSchoolFrame/Pages}}'''ആമുഖം:''' | ||
ജനപഥങ്ങളുടെ മുന്നോട്ടുള്ള പ്രയാണ ത്തിൽ അക്ഷരശ്രീയുടെ എത്രയെത്ര കമാനങ്ങ ളാണ് മനുഷ്യൻ പിന്നിട്ടിട്ടുള്ളത് . ഇരുട്ടിന്റെ കരിബടക്കെട്ടുകളിൽ നിന്ന് , വെളിച്ചത്തിന്റെ രജതപാ തയിലൂടെ നടന്നു കയറി , ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ വിദ്യാഭ്യാസത്തിന്റെ വജ്രത്തിളക്കം കൈമുതലായുള്ളവരായിരുന്നു . സാമ്പത്തിക പുരോഗതിക്കൊപ്പം സാമൂ ഹിക നീതിയും സാംസ്ക്കാരിക മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹ നിർമ്മിതിക്ക് ഉത കുന്നതാകണം വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ നല്ല മനോഭാവവും യുക്തിക്കിണങ്ങുന്ന നിലപാടുകളും ജനാധിപത്യ ബോധവും വളർത്തി , ഉത്തരവാദിത്വമുള്ള പൗരന്മാരായി അവരെ മാറ്റിത്തീർക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം . വ്യക്തിയുടെ സർവ്വതോമുഖമായ വികാസം സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് രാസത്വരകമാകണം . അപ്പോൾ മാത്രമേ വിദ്യാഭ്യാസത്തിന്റെ സാമൂഹിക ലക്ഷ്യം സാക്ഷാൽക്കരി ക്കപ്പെടുന്നുള്ളു . | ജനപഥങ്ങളുടെ മുന്നോട്ടുള്ള പ്രയാണ ത്തിൽ അക്ഷരശ്രീയുടെ എത്രയെത്ര കമാനങ്ങ ളാണ് മനുഷ്യൻ പിന്നിട്ടിട്ടുള്ളത് . ഇരുട്ടിന്റെ കരിബടക്കെട്ടുകളിൽ നിന്ന് , വെളിച്ചത്തിന്റെ രജതപാ തയിലൂടെ നടന്നു കയറി , ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ വിദ്യാഭ്യാസത്തിന്റെ വജ്രത്തിളക്കം കൈമുതലായുള്ളവരായിരുന്നു . സാമ്പത്തിക പുരോഗതിക്കൊപ്പം സാമൂ ഹിക നീതിയും സാംസ്ക്കാരിക മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹ നിർമ്മിതിക്ക് ഉത കുന്നതാകണം വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ നല്ല മനോഭാവവും യുക്തിക്കിണങ്ങുന്ന നിലപാടുകളും ജനാധിപത്യ ബോധവും വളർത്തി , ഉത്തരവാദിത്വമുള്ള പൗരന്മാരായി അവരെ മാറ്റിത്തീർക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം . വ്യക്തിയുടെ സർവ്വതോമുഖമായ വികാസം സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് രാസത്വരകമാകണം . അപ്പോൾ മാത്രമേ വിദ്യാഭ്യാസത്തിന്റെ സാമൂഹിക ലക്ഷ്യം സാക്ഷാൽക്കരി ക്കപ്പെടുന്നുള്ളു . | ||
വരി 40: | വരി 40: | ||
1920 - ൽ തുടക്കത്തിൽ 59 കുട്ടികളും 2 അദ്ധ്യാപകരും , പ്രിപ്പയാറട്ടറി ക്ലാസ്സുമായി ആരംഭിച്ച മാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂൾ , ഇന്ന് 5 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ 60 അദ്ധ്യാപക- അനദ്ധ്യാപകരും 1300 വിദ്യാർത്ഥികളുമുള്ള ഒരു സ്ഥാപനമായി വളർന്നത് അനേകരുടെ അക്ഷീണ പ്രയത്നത്തിന്റേയും നിസ്വാർത്ഥ സഹകരണത്തിന്റേയും ഫലമായിട്ടാണ് . ഹയർസെ ക്കന്ററി വിഭാഗത്തിൽ 2 സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചുമാണുള്ളത് . ഇതിലേക്ക് 5 ലബോറട്ടറികളുടേയും ഒരു ക്ലാസ് മുറിയുടേയും പണി ഹയർസെക്കന്ററി സ്കൂൾ അനുവദിച്ച വർഷം തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു . പരി മിതികളുടെ നടുവിലും , നമ്മുടെ സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന വിജ യമാണ് എക്കാലവും നേടിയിട്ടുള്ളത് . വിദ്യാർത്ഥികളുടെ വിജയ ശതമാനവും കൂടി വരുന്നു. തുടർച്ചയായ വർഷങ്ങളിൽ എസ്എസ്എൽസിക്ക് 100% വിജയം കരസ്ഥമാക്കുവാനും ഓരോ വർഷം കഴിയും തോറും full A+ ന്റെ എണ്ണം കൂടുവാനും ഇടയാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും അക്കാഡമിക് സംവിധാനങ്ങൾ വിപുലീകരിച്ചും സ്കൂൾ കൂടുതൽ ആകർഷകമാക്കിയും വിദ്യാ ഭ്യാസ നിലവാരം ഉയർത്തുവാനും അതുവഴി സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുവാനും കഴിയു മെന്നത് തീർച്ചയാണ് . അർപ്പണബോധത്തോടെ യുള്ള സേവനവും അനിവാര്യമാണ്. ഓരോ വർഷവും സ്കൂളിൽ നട ത്തേണ്ടി വരുന്ന നിരവധി പൊതുപരിപാടികൾ , ചെലവു കുറച്ച് , വിജയകരമായി നടത്തുന്നതിന് ഒരു ഓഡിറ്റോറിയം അനിവാര്യമാണ് . എന്നാൽ അതിപ്പോഴും ഒരു സ്വപ്ന പദ്ധതിയാണ് . ഈ സ്വപ്നം വളരെ വേഗം സാക്ഷാത്ക്കരിക്കുവാൻ നമുക്ക് കഴിയണം . ഇടവക വികാരി റവ . V. T. ജോസൻ അവർകളുടെ സമർത്ഥവും സ്തുത്യർഹ വുമായ നേതൃത്വവും , അതോടൊപ്പം തന്നെ ശതാബ്ദി ആഘോഷപരിപാടികളുടെ നടത്തിപ്പിനു വേണ്ടി രൂപീകരിക്കപ്പെട്ട വിവിധ കമ്മറ്റികളുടെ ആത്മാർത്ഥമായ പ്രവർത്തനവും ഏറ്റെടുത്ത | 1920 - ൽ തുടക്കത്തിൽ 59 കുട്ടികളും 2 അദ്ധ്യാപകരും , പ്രിപ്പയാറട്ടറി ക്ലാസ്സുമായി ആരംഭിച്ച മാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂൾ , ഇന്ന് 5 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ 60 അദ്ധ്യാപക- അനദ്ധ്യാപകരും 1300 വിദ്യാർത്ഥികളുമുള്ള ഒരു സ്ഥാപനമായി വളർന്നത് അനേകരുടെ അക്ഷീണ പ്രയത്നത്തിന്റേയും നിസ്വാർത്ഥ സഹകരണത്തിന്റേയും ഫലമായിട്ടാണ് . ഹയർസെ ക്കന്ററി വിഭാഗത്തിൽ 2 സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചുമാണുള്ളത് . ഇതിലേക്ക് 5 ലബോറട്ടറികളുടേയും ഒരു ക്ലാസ് മുറിയുടേയും പണി ഹയർസെക്കന്ററി സ്കൂൾ അനുവദിച്ച വർഷം തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു . പരി മിതികളുടെ നടുവിലും , നമ്മുടെ സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന വിജ യമാണ് എക്കാലവും നേടിയിട്ടുള്ളത് . വിദ്യാർത്ഥികളുടെ വിജയ ശതമാനവും കൂടി വരുന്നു. തുടർച്ചയായ വർഷങ്ങളിൽ എസ്എസ്എൽസിക്ക് 100% വിജയം കരസ്ഥമാക്കുവാനും ഓരോ വർഷം കഴിയും തോറും full A+ ന്റെ എണ്ണം കൂടുവാനും ഇടയാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും അക്കാഡമിക് സംവിധാനങ്ങൾ വിപുലീകരിച്ചും സ്കൂൾ കൂടുതൽ ആകർഷകമാക്കിയും വിദ്യാ ഭ്യാസ നിലവാരം ഉയർത്തുവാനും അതുവഴി സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുവാനും കഴിയു മെന്നത് തീർച്ചയാണ് . അർപ്പണബോധത്തോടെ യുള്ള സേവനവും അനിവാര്യമാണ്. ഓരോ വർഷവും സ്കൂളിൽ നട ത്തേണ്ടി വരുന്ന നിരവധി പൊതുപരിപാടികൾ , ചെലവു കുറച്ച് , വിജയകരമായി നടത്തുന്നതിന് ഒരു ഓഡിറ്റോറിയം അനിവാര്യമാണ് . എന്നാൽ അതിപ്പോഴും ഒരു സ്വപ്ന പദ്ധതിയാണ് . ഈ സ്വപ്നം വളരെ വേഗം സാക്ഷാത്ക്കരിക്കുവാൻ നമുക്ക് കഴിയണം . ഇടവക വികാരി റവ . V. T. ജോസൻ അവർകളുടെ സമർത്ഥവും സ്തുത്യർഹ വുമായ നേതൃത്വവും , അതോടൊപ്പം തന്നെ ശതാബ്ദി ആഘോഷപരിപാടികളുടെ നടത്തിപ്പിനു വേണ്ടി രൂപീകരിക്കപ്പെട്ട വിവിധ കമ്മറ്റികളുടെ ആത്മാർത്ഥമായ പ്രവർത്തനവും ഏറ്റെടുത്ത | ||
എല്ലാ പരിപാടികളും വിജയകരമായി പൂർത്തീക രിക്കുവാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് . ഉപസംഹാരം മാനേജ്മെന്റും ഇടവകയും അദ്ധ്യാപകരും രക്ഷാകർത്താക്കളും , വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും ഗവൺമെന്റ് ഏജൻസികളും കൂട്ടായി ഒരേ മനസ്സോടുകൂടി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കു വാൻ കഴിയുമെന്നത് തീർച്ചയാണ് . അക്ഷരവെ ളിച്ചം ചൊരിഞ്ഞ് നാടിന്റെ പുരോഗതിയിൽ നാഴികക്കല്ലായി നിർണ്ണായക പങ്കുവഹിക്കുന്ന മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ , വെണ്മ ണിക്ക് ഒരു തിലകക്കുറിയായി കല്യാത ജംഗ്ഷനു സമീപം പ്രശോഭിക്കുന്ന കാഴ്ച ഏവരേയും ഹർഷ ഭരിതരാക്കുന്നതാണ് . ഈ വിദ്യാമന്ദിരം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപ ഗോപുരമായി പ്രകാശിക്കുകയാ ണ് . വെണ്മണിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെ അഭിമാന സ്തംഭമായ ഈ മഹത് സ്ഥാപനം വരും തലമുറകൾക്ക് മാർഗ്ഗ ദീപമായി നീണാൾ നില നിൽക്കട്ടെ എന്നാശംസിക്കുന്നു . | എല്ലാ പരിപാടികളും വിജയകരമായി പൂർത്തീക രിക്കുവാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് . ഉപസംഹാരം മാനേജ്മെന്റും ഇടവകയും അദ്ധ്യാപകരും രക്ഷാകർത്താക്കളും , വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും ഗവൺമെന്റ് ഏജൻസികളും കൂട്ടായി ഒരേ മനസ്സോടുകൂടി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കു വാൻ കഴിയുമെന്നത് തീർച്ചയാണ് . അക്ഷരവെ ളിച്ചം ചൊരിഞ്ഞ് നാടിന്റെ പുരോഗതിയിൽ നാഴികക്കല്ലായി നിർണ്ണായക പങ്കുവഹിക്കുന്ന മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ , വെണ്മ ണിക്ക് ഒരു തിലകക്കുറിയായി കല്യാത ജംഗ്ഷനു സമീപം പ്രശോഭിക്കുന്ന കാഴ്ച ഏവരേയും ഹർഷ ഭരിതരാക്കുന്നതാണ് . ഈ വിദ്യാമന്ദിരം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപ ഗോപുരമായി പ്രകാശിക്കുകയാ ണ് . വെണ്മണിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെ അഭിമാന സ്തംഭമായ ഈ മഹത് സ്ഥാപനം വരും തലമുറകൾക്ക് മാർഗ്ഗ ദീപമായി നീണാൾ നില നിൽക്കട്ടെ എന്നാശംസിക്കുന്നു . |
22:30, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിന്റെ ചരിത്രം ഒറ്റ നോട്ടത്തിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം:
ജനപഥങ്ങളുടെ മുന്നോട്ടുള്ള പ്രയാണ ത്തിൽ അക്ഷരശ്രീയുടെ എത്രയെത്ര കമാനങ്ങ ളാണ് മനുഷ്യൻ പിന്നിട്ടിട്ടുള്ളത് . ഇരുട്ടിന്റെ കരിബടക്കെട്ടുകളിൽ നിന്ന് , വെളിച്ചത്തിന്റെ രജതപാ തയിലൂടെ നടന്നു കയറി , ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ വിദ്യാഭ്യാസത്തിന്റെ വജ്രത്തിളക്കം കൈമുതലായുള്ളവരായിരുന്നു . സാമ്പത്തിക പുരോഗതിക്കൊപ്പം സാമൂ ഹിക നീതിയും സാംസ്ക്കാരിക മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹ നിർമ്മിതിക്ക് ഉത കുന്നതാകണം വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ നല്ല മനോഭാവവും യുക്തിക്കിണങ്ങുന്ന നിലപാടുകളും ജനാധിപത്യ ബോധവും വളർത്തി , ഉത്തരവാദിത്വമുള്ള പൗരന്മാരായി അവരെ മാറ്റിത്തീർക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം . വ്യക്തിയുടെ സർവ്വതോമുഖമായ വികാസം സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് രാസത്വരകമാകണം . അപ്പോൾ മാത്രമേ വിദ്യാഭ്യാസത്തിന്റെ സാമൂഹിക ലക്ഷ്യം സാക്ഷാൽക്കരി ക്കപ്പെടുന്നുള്ളു .
വെണ്മണി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ
ആലപ്പുഴ ജില്ലയുടെ കിഴക്കേയറ്റത്ത് ചെങ്ങന്നൂർ താലൂക്കിന്റെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രാതീത കാലത്ത് സ്ഥാപിക്കപ്പെട്ട 64 ഗ്രാമങ്ങളിൽ ഒന്നാ ണെന്നു വിശ്വസിക്കപ്പെടുന്നു . കുന്നുകളും താഴ്ലങ്ങളും നിറഞ്ഞ ഈ ഗ്രാമം അച്ചൻകോവിലാറിന്റെ പരിലാളനകൊണ്ട് ഫലഭൂയിഷ്ഠമായതും , ഭൂമിയുടെ നേത്രങ്ങൾ എന്നു വിശേഷിപ്പിക്കപ്പെ ടുന്ന നീർത്തടങ്ങൾ നിറഞ്ഞതുമാണ് . വെറ്റിലയ്ക്കും നേന്ത്രവാഴയ്ക്കും കേഴ് വി കേട്ട വെണ്മണി പച്ചപുതച്ച പാടശേഖരങ്ങൾ കൊണ്ട് ഹരിതമനോഹരമാണ് . സൗഹാർദ്ദത്തോടെ പരസ്പരം സഹകരിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന
ജനവിഭാഗങ്ങളിൽ ബഹുഭൂരിപക്ഷവും കർഷകരായിരുന്നു . ആരാധനാലയങ്ങൾ സ്ഥാപിച്ച് അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ആത്മീയ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ജനങ്ങൾ ഒരിക്കലും അവർക്കിടയിൽ മതിലുകൾ കെട്ടി വേർതി രിച്ചിരുന്നില്ല . മത സൗഹാർദ്ദത്തിന്റെ ഉത്കൃഷ്ടത ജനഹൃദയങ്ങളിൽ എത്തിക്കാൻ എല്ലാവരും ആത്മാർത്ഥമായി ശ്രമിച്ചിരുന്നു . ഇതൊക്കെ ഒരു നൂറ്റാണ്ടിനു മുൻപുള്ള അവസ്ഥയാണ് .
* ക്രാന്ത ദർശികളായ പൂർവ്വികരുടെ പ്രവർത്തനം*
സാമ്പത്തികമായി പിന്നാക്കമായിരുന്നെങ്കിലും ഒരു നൂറ്റാണ്ടിനു മുൻപുതന്നെ വിദ്യാഭ്യാ സത്തിന്റെ അമൂല്യ സമ്പന്നത തിരിച്ചറിഞ്ഞ ക്രാന്തദർശികളായ പൂർവ്വികർ നമുക്കുണ്ടായിരുന്നു . അവരുടെ നിരന്തരവും നിസ്തന്ദവുമായ പ്രവർത്തനങ്ങളാണ് വെണ്മണിയെ ഇന്നു കാണുന്ന വിദ്യാഭ്യാസത്തിന്റെ മുന്നേറ്റപാതയിലെത്തിച്ചത് . അക്ഷരവെളിച്ചത്തിന്റെ ശക്തി സൗന്ദര്യം അന്ന് അധികമാരെയും ആശ്ലേഷിച്ചിരുന്നില്ല . എങ്കിലും സാമൂഹ്യജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള മർമ്മ പ്രധാനമായസ്ഥാനം മനസ്സിലാക്കിയ പൂർവ്വികർ , പിൻതലമുറയെ ബൗദ്ധിക തലത്തിൽ ഉയർത്തുവാനുള്ള അടിത്തറ ഒരുക്കിയിരുന്നു . മലങ്കര സുറിയാനി സഭയിൽ കൊല്ലവർഷം 1012 ൽ ( AD 1837 ) ഉണ്ടായ നവീകരണ പ്രസ്ഥാ നത്തെ തുടർന്നു , നവീകരണ കക്ഷിക്കാരായ ക്രിസ്ത്യാനികൾ , സണ്ടേസ്കൂൾ നടത്തിപ്പോന്ന മന്ദിരം പ്രസ്തുത അവകാശം നിലനിർത്തി ക്കൊണ്ട് കൊല്ലവർഷം 1050 ൽ ( AD 1874 ) ചിങ്ങ മാസം ഒന്നാം തീയതി , തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് എഴുതിക്കൊടുത്തു . ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ളകള മൊരുക്കുക എന്ന മഹത്തായ കൃത്യമാണ് ഈ കൈമാറ്റത്തിലൂടെ നമ്മുടെ പൂർവ്വ പിതാക്കൾ ചെയ്തത് . പ്രസ്തുത മന്ദിരം കാലക്രമേണ വിപുലീകൃതമായതാണ് ഇന്നു നാം കല്യാത്തറയിൽ കാണുന്ന ഗവ : ജൂനിയർ ബേസിക് സ്കൂൾ ,
വെണ്മണി സെഹിയോൻ മാർത്തോമ്മ ഇടവകയുടെ സ്ഥാപനവും വിദ്യാഭ്യാസ പ്രവർത്തനവും
കാലം മുന്നോട്ടു നീങ്ങി . 1904 ജനുവരി 7 . മാർത്തോമ്മാ സഭാ ചരിത്രത്തിലെ ഒരു ധന്യ സംരംഭത്തിന് സാക്ഷ്യം വഹിച്ച ദിനം . വെണ്മണി സെഹിയോൻ മാർത്തോമ്മ ഇടവക ജന്മം കൊണ്ടതും ഇടവകയുടെ നേതൃത്വത്തിൽ പുതിയ പള്ളി സ്ഥാപിച്ച് ആരാധന യാരംഭം കുറിച്ചതുമായ പരിശുദ്ധ ദിനമായിരുന്നു അത് . ആത്മീയവും വിദ്യാഭ്യാസ പരവുമായ പ്രവർത്തനങ്ങളിൽ മുഴുകി ഇടവക ജനങ്ങൾ മുന്നോട്ടുപോയപ്പോൾ കൊല്ലവർഷം 1092 ൽ , ( AD 1916 ) കല്യാത ഗവ : ജെ.ബി. സ്കൂളിൽ സണ്ടേസ്കൂൾ നടത്തുവാൻ നിലനിന്നിരുന്ന അവകാശം നിഷേധിക്കപ്പെട്ടു . തുടർന്നു വീടുകളിൽ സണ്ടേസ്കൂൾ നടത്തിപ്പോന്ന ഇടവകജനങ്ങൾ ആയതിലേക്ക് പണി കഴിപ്പിച്ച സ്കൂൾ കെട്ടിടമാണ് പിന്നീട് 1920 ൽ വെണ്മണി മാർത്തോമ്മ ഇംഗ്ലീഷ് മിഡിൽ സ്കൂളായി രൂപം കൊണ്ടത് . സ്കൂളിന്റെ പ്രഥമാ ദ്ധ്യാപകൻ ശ്രീ . ടി.എൻ. ഇടിക്കുള ആയിരുന്നു . പ്രസ്തുത സ്കൂളിന്റെ ഉദയത്തിന് പ്രേരണയും പ്രചോദനവും നല്കിയ പല വസ്തുതകളും ഉണ്ടാ യിരുന്നു . പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി ദാഹിച്ചിരുന്ന വെണ്മണിക്കാർക്ക് കല്യാത്രയിൽ പ്രവർത്തിച്ചിരുന്ന ജൂനിയർ ബേസിക്ക് സ്കൂൾ , ഒരത്താണിയായിരുന്നെങ്കിലും , നാലാം ക്ലാസ്സ് കഴി ഞ്ഞുള്ള പഠനം ബഹു ഭൂരിപക്ഷം പേർക്കും വിദൂര സ്വപ്നമായിരുന്നു . പ്രതികൂല സാഹചര്യ ങ്ങളെ നേരിട്ടുകൊണ്ട് ദിവസവും രാവിലെയും വൈകിട്ടും പത്തു കിലോമീറ്റർ വീതം നടന്ന് മാവേലിക്കര , ചെങ്ങന്നൂർ എന്നീ പട്ടണങ്ങളിലുള്ള സ്കൂളുകളിൽ 5 മുതൽ 10 വരെയുള്ള ക്ലാസുക ളിൽ തുടർന്ന് പഠിച്ചിരുന്നവരുടെ എണ്ണം വളരെ വിരളമായിരുന്നു . ഏതാണ്ട് മൂന്നു ദശാബ്ദക്കാല ത്തോളം വിദ്യാഭ്യാസ രംഗം വെണ്മണിയിൽ ഇങ്ങനെ ഒരേ രീതിയിൽ തുടർന്നു വന്നു .
ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുന്ന തിനുവേണ്ടിയാണ് , വിദ്യാഭ്യാസത്തിന്റെ മാസ്മര ശക്തി മനസ്സിലാക്കിയ വെണ്മണി മാർത്തോമ്മാ ഇടവകയിലെ പ്രഗൽഭരും ദീർഘ വീക്ഷണമുള്ള വരുമായ ഒരു കൂട്ടം സഭാ സ്നേഹികൾ , മുൻകൈ യെടുത്ത് , ഇടവകയുടെ നേതൃത്വത്തിൽ 1920 മെയ് 19 ന് മാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് . വെണ്മണിയുടെ വിദ്യാഭ്യാസ ഗ്രാഫിന്റെ ക്രമാനുഗതമായ വളർച്ചയ്ക്ക് നാന്ദി കുറിച്ച് ഒരു മഹത് സംഭവമായിരുന്നു മാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ സ്ഥാപനം , സാമൂഹിക , സാമ്പത്തിക , സാംസ്ക്കാ രിക മുന്നേറ്റത്തിൽ , വെണ്മണിക്ക് എന്നെന്നും അഭിമാനിക്കാവുന്ന വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടുള്ള മാർത്തോമ്മ ഇംഗ്ലീഷ് മിഡിൽ സ്കൂളാണ് പിന്നീട് 1950 ൽ ഹൈസ്കൂളായും , 2000 ത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ട് ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ള ത് .
പ്രഗത്ഭരായ അദ്ധ്യാപകർ , പ്രതിഭാശാലി കളായ വിദ്യാർത്ഥികൾ
പ്രശസ്തരും പ്രത്യുൽപന്നമതികളുമായി രുന്ന അനവധി പ്രധാനാദ്ധ്യാപകരുടെ ഭരണ നൈപുണ്യം കൊണ്ടും അദ്ധ്യാപനത്തിൽ സന്തോഷം കണ്ടെത്തുകയും സാമൂഹ്യ പ്രതിബ ദ്ധതയോടു കൂടി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന ഒരു പറ്റം അദ്ധ്യാപകരുടെ ആത്മാർത്ഥത കൊണ്ടും നിരവധി പ്രതിഭാശാലി കളെ സൃഷ്ടിക്കുവാൻ ഈ സരസ്വതി മന്ദിര ത്തിന് ഭാഗ്യം ലഭിച്ചിച്ചുണ്ട് . വിവിധ മേഖലകളിൽ - പ്രാദേശികവും , ദേശീയവും , അന്തർദേശീയവു മായ തലങ്ങളിൽ - തിളങ്ങുന്ന വ്യക്തിത്വത്തിന് ഉടമകളുമായി തീർന്നിട്ടുളള , വെണ്മണി ഗ്രാമ ത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഒട്ടേറെ സുമനസ്സുകൾ പിച്ചവച്ചു വളർന്നത് ഈ വിദ്യാലയത്തിന്റെ അങ്കണത്തിലായിരുന്നു എന്നോർക്കുമ്പോൾ നമ്മുടെ അഭിമാനം സീമാതീതമാകുകയാണ് .
സ്കൂളിന്റെ വളർച്ച ദശാബ്ദങ്ങളിലൂടെ..............
വെണ്മണി മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും പിന്നിൽ സഭ യുടെയും ഇടവകയുടെയും ത്യാഗോജ്ജ്വലമായ നിരവധി പ്രവർത്തനങ്ങളുടെ മേലങ്കിയുണ്ട് . അതോടൊപ്പം തന്നെ എല്ലാ വിഭാഗം ജനങ്ങളു ടെയും ഹൃദയം നിറഞ്ഞ സഹായസഹകരണങ്ങ ളുമുണ്ടായിട്ടുണ്ടെന്നുള്ളത് സന്തോഷത്തോ ടൊപ്പം ആവേശം പകരുന്നതുമാണ് . ഇടവകയുടെ ഉടമസ്ഥതയിലും , ഉത്തരവാ ദിത്വത്തിലും നടന്നിരുന്ന സ്ക്കൂളിന്റെ മേൽനോ ട്ടവും ഭരണ നിയന്ത്രണവും 21/06/1952 ൽ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെന്റിൽ നിക്ഷിപ്തമായി . വെണ്മണിയുടെ താരതമ്യേന ഉയർന്ന വിദ്യാഭ്യാസ നിലവാരം കണക്കിലെടുത്ത് എല്ലാക്കാലത്തും സഭയിലെ പ്രഗത്ഭരെ തന്നെയാ യിരുന്നു ഇടവക വികാരിമാരായി നിയോഗിച്ചിരു ന്നത് . നന്മ നിറഞ്ഞ അവരുടെ ആത്മാർത്ഥമായ സേവനം സ്ക്കൂളിന്റെ പുരോ ഗതിയിൽ കാലാകാലങ്ങളിൽ പുതിയ നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിച്ചിട്ടുണ്ട് . കാല ചക്രത്തിന്റെ ചലന വേഗതയിൽ ഓരോ ഘട്ടത്തിലും സ്കൂളിന്റെ മഹത്വത്തിന് മകുടം ചാർത്തുന്ന ആഘോഷപരിപാടികളും അടി സ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും നട ന്നിട്ടുണ്ട് . 1948 ൽ സ്കൂളിന്റെ രജത ജൂബിലി വിവിധ പരിപാടികളോടു കൂടി ആവേശോജ്ജ്വലമായി ആഘോഷിച്ചു . അതിൽ നിന്നും ലഭിച്ച ഊർജ്ജവും ആത്മവിശ്വാസവുമാണ് 1950 ൽ , മി ഡിൽ സ്കൂളിനെ ഒരു പൂർണ്ണ ഹൈസ്കൂളാക്കി ഉയർത്തുവാൻ പ്രചോദനമായത് . പ്രഥമ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ . കെ.വി. ഇടിക്കുള ആയിരുന്നു . ഹൈസ്കൂളിനാവശ്യമായ കെട്ടിട ങ്ങൾ പണിയുവാൻ ഇടവകജനങ്ങളുടെയും ഇതരമതസ്ഥരുടേയും നിർലോപമായ സഹകരണം ലഭിച്ചിട്ടുണ്ട് . 1982 - ൽ സ്കൂളിന്റെ വജ്ര ജൂബിലി സമു ചിതമായി ആഘോഷിച്ചു . ആ സ്മരണ നില നിർത്തുന്നതിന് 6 മുറികളുള്ള ഒരു ഇരുനില കെട്ടിടം പടുത്തുയർത്തിയിട്ടുണ്ട് . 1993 മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിച്ചുവരുന്നു .
2000-2001 ൽ ഹൈസ്കൂൾ , ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ , വെണ്മണിയുടെ ഒരു ചിരകാല സ്വപ്നം കൂടി സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു . പ്രഥമ പ്രിൻസിപ്പാൾ ശ്രീ . കെ.സി. ജോയി ആയിരുന്നു .
2009 ൽ സ്കൂളിന്റെ നവതി ആഘോഷിച്ചു ഒരുവർഷം നീണ്ടുനിന്ന നവതി ആഘോഷത്തിന്റെ ഭാഗമായി പല നിർമ്മാണപ്രവർത്തനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ചെയ്യുവാൻ ഇടയായി. പ്രധാന കെട്ടിടത്തിന്റെ മൂന്നാം നില പണിത് പൂർത്തിയായി. നവതി സ്മാരക ഗേറ്റ് പണികഴിപ്പിച്ചു.
ശതാബ്ദി
2019 ൽ സ്കൂളിന്റെ ശതാബ്ദി സമുചിതമായി ആഘോഷിച്ചു. മൂന്ന് നിലകൾ അടങ്ങുന്ന ശതാബ്ദി ബ്ലോക്കിന്റെ ഒന്നാം നില പൂർണമായി പണികഴിപ്പിച്ചു പ്രവർത്തനമാരംഭിച്ചു. മറ്റു നിലകളുടെ പ്രവർത്തനം പുരോഗമിക്കുന്നു. സ്കൂളിലെ സന്നദ്ധസംഘടനകളുടെ സഹായത്തോടു കൂടെ പല കാരുണ്യ പ്രവർത്തനങ്ങളും ചെയ്തുവരുന്നു
സ്കൂൾ ഇന്ന്
1920 - ൽ തുടക്കത്തിൽ 59 കുട്ടികളും 2 അദ്ധ്യാപകരും , പ്രിപ്പയാറട്ടറി ക്ലാസ്സുമായി ആരംഭിച്ച മാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂൾ , ഇന്ന് 5 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ 60 അദ്ധ്യാപക- അനദ്ധ്യാപകരും 1300 വിദ്യാർത്ഥികളുമുള്ള ഒരു സ്ഥാപനമായി വളർന്നത് അനേകരുടെ അക്ഷീണ പ്രയത്നത്തിന്റേയും നിസ്വാർത്ഥ സഹകരണത്തിന്റേയും ഫലമായിട്ടാണ് . ഹയർസെ ക്കന്ററി വിഭാഗത്തിൽ 2 സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചുമാണുള്ളത് . ഇതിലേക്ക് 5 ലബോറട്ടറികളുടേയും ഒരു ക്ലാസ് മുറിയുടേയും പണി ഹയർസെക്കന്ററി സ്കൂൾ അനുവദിച്ച വർഷം തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു . പരി മിതികളുടെ നടുവിലും , നമ്മുടെ സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന വിജ യമാണ് എക്കാലവും നേടിയിട്ടുള്ളത് . വിദ്യാർത്ഥികളുടെ വിജയ ശതമാനവും കൂടി വരുന്നു. തുടർച്ചയായ വർഷങ്ങളിൽ എസ്എസ്എൽസിക്ക് 100% വിജയം കരസ്ഥമാക്കുവാനും ഓരോ വർഷം കഴിയും തോറും full A+ ന്റെ എണ്ണം കൂടുവാനും ഇടയാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും അക്കാഡമിക് സംവിധാനങ്ങൾ വിപുലീകരിച്ചും സ്കൂൾ കൂടുതൽ ആകർഷകമാക്കിയും വിദ്യാ ഭ്യാസ നിലവാരം ഉയർത്തുവാനും അതുവഴി സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുവാനും കഴിയു മെന്നത് തീർച്ചയാണ് . അർപ്പണബോധത്തോടെ യുള്ള സേവനവും അനിവാര്യമാണ്. ഓരോ വർഷവും സ്കൂളിൽ നട ത്തേണ്ടി വരുന്ന നിരവധി പൊതുപരിപാടികൾ , ചെലവു കുറച്ച് , വിജയകരമായി നടത്തുന്നതിന് ഒരു ഓഡിറ്റോറിയം അനിവാര്യമാണ് . എന്നാൽ അതിപ്പോഴും ഒരു സ്വപ്ന പദ്ധതിയാണ് . ഈ സ്വപ്നം വളരെ വേഗം സാക്ഷാത്ക്കരിക്കുവാൻ നമുക്ക് കഴിയണം . ഇടവക വികാരി റവ . V. T. ജോസൻ അവർകളുടെ സമർത്ഥവും സ്തുത്യർഹ വുമായ നേതൃത്വവും , അതോടൊപ്പം തന്നെ ശതാബ്ദി ആഘോഷപരിപാടികളുടെ നടത്തിപ്പിനു വേണ്ടി രൂപീകരിക്കപ്പെട്ട വിവിധ കമ്മറ്റികളുടെ ആത്മാർത്ഥമായ പ്രവർത്തനവും ഏറ്റെടുത്ത
എല്ലാ പരിപാടികളും വിജയകരമായി പൂർത്തീക രിക്കുവാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് . ഉപസംഹാരം മാനേജ്മെന്റും ഇടവകയും അദ്ധ്യാപകരും രക്ഷാകർത്താക്കളും , വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും ഗവൺമെന്റ് ഏജൻസികളും കൂട്ടായി ഒരേ മനസ്സോടുകൂടി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കു വാൻ കഴിയുമെന്നത് തീർച്ചയാണ് . അക്ഷരവെ ളിച്ചം ചൊരിഞ്ഞ് നാടിന്റെ പുരോഗതിയിൽ നാഴികക്കല്ലായി നിർണ്ണായക പങ്കുവഹിക്കുന്ന മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ , വെണ്മ ണിക്ക് ഒരു തിലകക്കുറിയായി കല്യാത ജംഗ്ഷനു സമീപം പ്രശോഭിക്കുന്ന കാഴ്ച ഏവരേയും ഹർഷ ഭരിതരാക്കുന്നതാണ് . ഈ വിദ്യാമന്ദിരം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപ ഗോപുരമായി പ്രകാശിക്കുകയാ ണ് . വെണ്മണിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെ അഭിമാന സ്തംഭമായ ഈ മഹത് സ്ഥാപനം വരും തലമുറകൾക്ക് മാർഗ്ഗ ദീപമായി നീണാൾ നില നിൽക്കട്ടെ എന്നാശംസിക്കുന്നു .