"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/Be safe and be clean" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/Be safe and be clean എന്ന താൾ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/Be safe and be clean എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(വ്യത്യാസം ഇല്ല)

12:46, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

Be safe and be clean

ഇന്ന് നാം ഏറ്റവും കൂടുതൽ സംസാരിക്കുന്ന വിഷയമാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. മനുഷ്യരെ തന്നെ മുഴുവാനായി നശിപ്പിക്കാൻ കഴിവുള്ള ഒരു മഹാമാരിയായി മാറികോവിഡ് 19. ഇപ്പോൾ നാം എല്ലാവരും ഒറ്റക്കെട്ടായി അതിനെതിരെ പോരാടുകയാണ്. അതിനെ പ്രതിരോധിക്കാൻ ഇതുവരെ മരുന്നുകളോ വാക്സിനോ കണ്ടു പിടിച്ചിട്ടില്ല.പക്ഷെ നമ്മൾ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൈ കഴുകിയും സാനിറ്റൈസർ ഉപയോഗിച്ചും അതിനെ തുരത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വൈറസിന്റെ ഉറവിടം എവിടെയാണെന്ന് ശരിയായി നമുക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.എന്നിരുന്നാലും നമുക്കറിയാം പരിസ്ഥിതി, ശുചിത്വം ഇതൊക്കെ ഈ മഹാമാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു.പരിസ്ഥിതിയിലെ മാറ്റങ്ങൾ ശുചിത്വ ബോധം ഇതെല്ലാം തന്നെ നല്ല രീതിയിൽ നമ്മുടെ ഭൂമിയിൽ ഉണ്ടെങ്കിൽ മാത്രമേ എല്ലാം നല്ലതായി മാറുകയുള്ളൂ. നമ്മുടെ ചില ബോധമില്ലാത്ത പ്രവൃത്തികൾ മൂലമാണ് പ്രകൃതി നശിക്കുന്നത് .നമ്മളിൽ ചിലർ പാലിക്കാതെ പോകുന്ന കാര്യമാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. ശുചിത്വമുള്ള സമൂഹമാണ് നമ്മുടെ നാടിനാവശ്യം ശുചിത്വത്തിലൂടെ മാത്രമേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ. നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീടിന്റെ പരിസരത്ത് വെള്ളം കെട്ടികിടക്കാതെ നോക്കണം. വെള്ളം കെട്ടി നിന്നാൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയും ഡെങ്കി, മലേറിയ തുടങ്ങിയ അസുഖങ്ങൾ പകരുകയും ചെയ്യുന്നു. ഇതു പോലെ നാം പാലിക്കേണ്ട നിരവധി കാര്യങ്ങൾ ആണ് പൊതുസ്ഥലങ്ങളിൽ തുപ്പ രുത് ,മാലിനും വലിച്ചെറിയരുത് ,വ്യക്തി ശുചിത്വം പാലിക്കണം തുടങ്ങിയവ. ഇതൊക്കെ നാം പാലിച്ചാൽ തന്നെ ഏതൊരു രോഗത്തെയും അകറ്റി നിർത്താൻ ഒരു പരിധി വരെ നമുക്ക് സാധിക്കും.

വഖ്റ
5 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം