"ജി.എം.എൽ..പി.എസ് മമ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ. മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്ത് കൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. തെക്ക് ഭാഗത്ത് കടലുണ്ടിപ്പുഴയുടെ വക്കിൽ ബഹുമാനപ്പെട്ട ഖുതുബ്ബുസ്സമ്മാൻ സയ്യിതലവി അന്ത്യ വിശ്രമം കൊള്ളുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ശരീഫ് സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി പഞ്ചായത്തിനെയും മമ്പുറം ഉൾക്കൊള്ളുന്ന എ ആർ നഗർ പഞ്ചായത്തിനെയും വേർതിരിക്കുന്നത് കടലുണ്ടിപ്പുഴയാണ്. മമ്പുറം ദേശത്തിന്റെ തെക്കുഭാഗം മണലുകളുള്ള സമതല പ്രദേശവും വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും ആണ്. പടിഞ്ഞാറു ഭാഗം അരുവികളും വയലുകളും ആണ്. മമ്പുറത്തിന്റെ തെക്ക് ഭാഗം തിരൂരങ്ങാടി പഞ്ചായത്തും പടിഞ്ഞാറു ഭാഗം മൂന്നിയൂർ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. വടക്കും കിഴക്കും എ ആർ നഗർ പഞ്ചായത്തിന്റെ ഭാഗങ്ങൾ തന്നെയാണ്. മഖാമിൽ നിന്നും ഏതാണ്ട് 250 മീറ്റർ വടക്ക് കിഴക്ക് ഭാഗത്തേക്ക് മാറി ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങളുടെ പള്ളിത്തോട് പറമ്പിലുണ്ടായിരുന്ന കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. വലിയപറമ്പിൽ സ്ഥിതി ചെയ്തിരുന്ന സ്കൂളിൽ കുട്ടികളെ കിട്ടാതിരുന്നത് കാരണം ആ സ്കൂൾ മമ്പുറത്തേക്ക് മാറ്റി എന്നാണു അറിയുന്നത്. |
12:43, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ. മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്ത് കൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. തെക്ക് ഭാഗത്ത് കടലുണ്ടിപ്പുഴയുടെ വക്കിൽ ബഹുമാനപ്പെട്ട ഖുതുബ്ബുസ്സമ്മാൻ സയ്യിതലവി അന്ത്യ വിശ്രമം കൊള്ളുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ശരീഫ് സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി പഞ്ചായത്തിനെയും മമ്പുറം ഉൾക്കൊള്ളുന്ന എ ആർ നഗർ പഞ്ചായത്തിനെയും വേർതിരിക്കുന്നത് കടലുണ്ടിപ്പുഴയാണ്. മമ്പുറം ദേശത്തിന്റെ തെക്കുഭാഗം മണലുകളുള്ള സമതല പ്രദേശവും വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും ആണ്. പടിഞ്ഞാറു ഭാഗം അരുവികളും വയലുകളും ആണ്. മമ്പുറത്തിന്റെ തെക്ക് ഭാഗം തിരൂരങ്ങാടി പഞ്ചായത്തും പടിഞ്ഞാറു ഭാഗം മൂന്നിയൂർ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. വടക്കും കിഴക്കും എ ആർ നഗർ പഞ്ചായത്തിന്റെ ഭാഗങ്ങൾ തന്നെയാണ്. മഖാമിൽ നിന്നും ഏതാണ്ട് 250 മീറ്റർ വടക്ക് കിഴക്ക് ഭാഗത്തേക്ക് മാറി ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങളുടെ പള്ളിത്തോട് പറമ്പിലുണ്ടായിരുന്ന കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. വലിയപറമ്പിൽ സ്ഥിതി ചെയ്തിരുന്ന സ്കൂളിൽ കുട്ടികളെ കിട്ടാതിരുന്നത് കാരണം ആ സ്കൂൾ മമ്പുറത്തേക്ക് മാറ്റി എന്നാണു അറിയുന്നത്.