|
|
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
|
| |
| === ജി എൽ പി എസ് മമ്പാട്ടുമൂല ===
| |
|
| |
|
| |
| പരേതനായ കെ.ടി മൂസകുട്ടി ഹാജി നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലാണ് സ്കൂൾ കാലങ്ങളോളം പ്രവർത്തിച്ചിരുന്നത്. ഒന്നാമതായി 38ആൺകുട്ടികളും 20പെൺകുട്ടികളുമടക്കം 58 വിദ്യാർത്ഥികളാണ് സ്കൂളിൽ ചേർന്നത് .
| |
|
| |
| കാലങ്ങൾക്ക്ശേഷം പി ടി എ കമ്മിറ്റിയും നാട്ടുകാരും ത്യാഗപൂർണ്ണമായ പരിശ്രമത്തിലൂടെ രണ്ട്ക്ലാസ്സുകൾ നടത്താൻ ഉതകുന്ന ഒരു സെമി പെർമനൻെറ് കെട്ടിടം 1985-86 ൽ പടുത്തുയർത്തി. കുട്ടികളുടെ സുഗമമായ പഠനത്തിന് ആവശ്യമായ സൗകര്യമില്ലായെന്ന് മമ്പാട്ടു മൂലയിലെ ജനങ്ങൾക്ക് ബോധ്യമായിരുന്നു. ജനങ്ങളുടെ കഠിനാധ്വാ നത്തിൻെറ ഫലമായി ആറര സെൻെറ് സ്ഥലം വാങ്ങി സർക്കാറിന് നൽകി. 1991-92 ൽ O B B സ്കീമിൽ രണ്ട് മുറികളുള്ള കോൺക്രീറ്റ് കെട്ടിടം പണിതു.
| |
|
| |
| 1995 ൽ ശ്രീ.ഗോപാലകൃഷ്ണപിള്ള പ്രധാനധ്യാപക നായിരുന്നപ്പോൾ അന്നത്തെ പി ടി എ യുടെ ശ്രമഫലമായി മമ്പാട്ടുമൂല മിസ്ബാഹുൽ ഹുദ മദ്രസകമ്മിറ്റി സ്കൂൾ പ്രവർത്തനത്തിന് വാടകയില്ലാതെ മദ്രസ വിട്ടുതന്നുസഹകരിച്ചു. നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈസ്കൂളിൽ പന്നിക്കോട്ടുമുണ്ട ,മമ്പാട്ടുമൂല, കാഞ്ഞിരംപ്പൊയിൽ, ചുണ്ടക്കുന്ന്,മാടമ്പം, അത്താണിക്കൽ, മഞ്ഞപ്പെട്ടി, വെണ്ണീറാം പൊയിൽ ,പനക്കപ്പാടം എന്നീ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണുള്ളത്.
| |
|
| |
| പതിറ്റാണ്ടുകളായി നിരവധികുട്ടികൾക്ക് അറിവിൻെറ വെളിച്ചം നൽകാൻ ഈ സ്ഥാപനത്തിനുകഴിഞ്ഞു. ഈനാടിൻെറ വീടായ ഈ വിദ്യാലയം ജാതി മത രാഷ്ട്രീയ ഭേദമന്യേ മുന്നേറികൊണ്ടിരിക്കുന്നു.ഈ സ്കൂളിൻെറ സമഗ്രപുരോഗതിയിൽ നാട്ടുകാർക്കൂള്ളപങ്ക് മഹനീയമാണ്. മമ്പാട്ടുമൂലയുടെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ നമ്മുടെ സ്കൂളിൻെറ പങ്ക് പ്രശംസനീയമാണ്.
| |