"ജി യു പി എസ് അഴിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ ചേർക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}<big>പ്രവർത്തനങ്ങൾ സജീവമായതോടെ വിദ്യാലയം സർക്കാറിനു കൈമാറി. സ്കൂൾ കെട്ടിടത്തിൽ നിന്ന് വടക്കുഭാഗത്ത് പുതിയ കെട്ടിടങ്ങൾ പണിതു. 72 വർഷം ലോവർ പ്രൈമറി ആയി തുടർന്ന വിദ്യാലയം 1980 ൽ യുപി സ്കൂളായി ഉയർത്തി. ഈ കാലയളവിൽ വിദ്യാലയത്തിലെ പ്രധാന അധ്യാപിക എം.എസ്. കൊച്ചു കദീജ ടീച്ചറായിരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാനായി സർക്കാരിന്റെ നിബന്ധന പാലിക്കുവാൻ 3 ക്ലാസുകൾ നടത്താവുന്ന താൽക്കാലിക ഷെഡ്ഡും രണ്ടുലക്ഷത്തോളം രൂപ വിലയുള്ള 65 സെന്റ് ഭൂമിയും സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയുണ്ടായി.</big> | ||
<big>ഉപജില്ലയിൽ ആദ്യം നടത്തിയ കായികമേളയിൽ തുടർച്ചയായി ചാമ്പ്യന്മാരായി സ്കൂൾ കായികരംഗത്ത് ഉയർന്നുനിന്നു. രണ്ടായിരത്തിലധികം സാധാരണ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഗവൺമെന്റ് യുപിസ്കൂൾ ജില്ലയിലെ തലയെടുപ്പുള്ളതായിമാറി. ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരിൽ പ്രധാനികൾ നാരായണമേനോൻ, പ്രഗൽഭ പണ്ഡിതനും എഴുത്തുകാരനുമായ ഇ കെ മൗലവി ,എ കെ അബു, കെ കേശവൻ എന്നിവരാണ്.</big> | |||
<big>ത്രിതല പഞ്ചായത്തുകളുടെ വിദ്യാഭ്യാസ ഇടപെടലിലൂടെ പിന്നീട് സ്കൂൾ സൗകര്യങ്ങൾ വളർന്നു. പഴയ തെക്ക് സ്കൂൾ ഒരു ശാസ്ത്ര മ്യൂസിയമാക്കി നിലനിർത്തി സംരക്ഷിച്ചുപോരുന്നു. 2020ൽ 110 വർഷം പിന്നിടുമ്പോഴാണ് ബഹുമാനപ്പെട്ട എം എൽ എ ഇ.ടി. ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 250 ലധികം കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാന സൗകര്യങ്ങളോടെ മാറിക്കഴിഞ്ഞു. മെച്ചപ്പെട്ട ലൈബ്രറിയും ശാസ്ത്രലാബും ഗണിതലാബും സ്കൂളിന്റെ സവിശേഷതയാണ്. പ്രധാന അദ്ധ്യാപകനായി പി എം നൗഷാദ് മാസ്റ്ററാണ് സ്കൂളിനെ ഇപ്പോൾ നയിക്കുന്നത് . മുഹമ്മദ് റാഫി പ്രസിഡണ്ടായി ശക്തമായ ഒരു പി ടി എ സമിതിയും പ്രവർത്തിക്കുന്നുണ്ട് . അഴീക്കോട് പ്രദേശത്തെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി അഴീക്കോട് ഗവൺമെന്റ് യുപി സ്കൂൾ മികവിന്റെ കേന്ദ്രമായി വളരുകയാണ്.</big> | |||